Friday, November 16, 2018 Last Updated 34 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 16 Aug 2018 07.30 PM

നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച തുറക്കില്ല; 26 വരെ പ്രവര്‍ത്തനം നിര്‍ത്തി

CIAL, Kerala floods

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച തുറക്കില്ല. നേരത്തെ ശനിയാഴ്ച പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ മാസം 26 വരെ വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചു. ചെങ്ങല്‍തോട്ടില്‍ ജലമൊഴുക്ക് കൂടിയതോടെ റണ്‍വേ കാണാനാകാത്ത വിധം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.

നെടുമ്പാശേരി വിമാനത്താവളത്തിന്റെ ടെര്‍മിനലിലേക്ക് വെള്ളം കയറാതിരിക്കാന്‍ ചാക്കുകളില്‍ മണല്‍ നിറച്ചു വച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയിലാകാന്‍ കൂടുതല്‍ ദിവസം എടുക്കുമെന്നാണ് വിലയിരുത്തല്‍. ഇതേതുടര്‍ന്നാണ് 26 വരെ വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്. ടെര്‍മിനലിന്റെ പ്രവേശന കവാടവും കാര്‍ പാര്‍ക്കിംഗ് ഏരിയയും പ്രധാന സൗരോര്‍ജ പ്ലാന്റും വെള്ളത്തിനടിയിലാണ്.

കനത്ത മഴ തുടരുന്നതിനാലും പ്രദേശമാകെ വെള്ളത്തില്‍ മുങ്ങിയിരിക്കുന്നതിനാലും വെള്ളം പമ്പ് ചെയ്ത് കളയാനും സാധിക്കില്ല. ഡാമുകള്‍ തുറന്നിരിക്കുന്നതിനാല്‍ പെരിയാറിലും ജലനിരപ്പ് താഴ്ന്നിട്ടില്ല. വിദേശത്തേക്ക് പോകേണ്ടവരും വിദേശത്ത് നിന്ന് വരുന്നവരും യാത്രയില്‍ ആവശ്യമായ മറ്റ് ക്രമീകരണങ്ങള്‍ ചെയ്യേണ്ടതുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW