Friday, February 22, 2019 Last Updated 18 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 16 Aug 2018 12.31 PM

പെരിയാറില്‍ ജലനിരപ്പ് ഉയരും; ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ മാറിത്താമസിക്കണം; സൈന്യത്തിന്റെ സഹായം മാത്രംമതി: മുഖ്യമന്ത്രി

കുട്ടനാട് മേഖലയില്‍ വീണ്ടും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ജാഗ്രത പാലിക്കണം
 pinarayi vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 256 പേര്‍ മരണപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഘട്ടത്തില്‍ 65 പേര്‍ മരണമടഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സൈന്യം എത്തും. കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണമായും സൈന്യത്തെ ഏല്പിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ അദ്ദേഹം തള്ളിക്കളഞ്ഞു. സൈന്യത്തിന്റെ സഹായം വേണം, എന്നാല്‍ എല്ലാം ഏല്പിക്കണമെന്ന് പറയുന്നതിനോട് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

പെരിയാറില്‍ വരും മണിക്കൂറുകളില്‍ ജനലനിരപ്പ് ഒരു മീറ്റര്‍ വരെ ഉയരും. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ മാറിത്താമസിക്കണം. മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ അടക്കം നാട്ടിലുള്ള എല്ലാ ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കണം. പ്രധാനമന്ത്രി ,പ്രതിരോധമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരെ വിളിച്ച് സംസാരിച്ചിരുന്നു. എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി. ചീഫ് സെക്രട്ടറിയും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു.

എന്‍ഡിആര്‍എഫ് 40 ടീമുകള്‍ കൂടി കേരളത്തിലേക്ക് അയക്കും. 200 ലൈഫ്‌ബോയ്‌സും 250 ലൈഫ് ജാക്കറ്റും ഉടന്‍ നല്‍കും. സൈന്യത്തിന്റെ പ്രത്യേക സേനയെ വിന്യസിക്കും. അവര്‍ക്ക് ആവശ്യമായ ഉപകരണങ്ങളും ഉണ്ടാകും. ഇതിനായി സൈനിക കമാന്‍ഡോയുമായി സര്‍ക്കാര്‍ ബന്ധപ്പെടുന്നു.

വ്യോമസേന നിലവില്‍ പത്ത് ഹെലികോപ്ടര്‍ നല്‍കിയിട്ടുണ്ട്. പത്ത് എണ്ണം കൂടി നല്‍കി. മെഡിക്കല്‍ ക്യാംപുകള്‍ നടത്തും. കമ്മ്യൂണിറ്റി കിച്ചന്‍ തുടങ്ങും. വ്യോമസേനയുടെ നാല് ഹെലികോപ്ടര്‍ തുളുവില്‍ നിന്ന് എത്തും. നേവിയുടെ നാല് ഹെലികോപ്ടര്‍ കൂടി അനുവദിക്കും. മറൈന്‍ കമാന്‍ഡോകള്‍ കൂടി എത്തിച്ചേരും. കോസ്റ്റ്ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍ കൊച്ചിയിലേക്ക് പുറപ്പെട്ടു. രണ്ട് ടീമുകള്‍ കൂടി എത്തും.

സംസ്ഥാനത്തിന്റെ ആവശ്യം അനുസരിച്ചുള്ള സേവനങ്ങള്‍ സൈന്യം നല്‍കുന്നുണ്ട്. എല്ലാ സേനകളും ഭക്ഷണപ്പൊതി എത്തിച്ചുനല്‍കുന്നുണ്ട്. റെയില്‍വേ കുടിവെള്ളം എത്തിക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പൊതുവായ ഒരു ഏകോപനം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കേരള, തമിഴ്‌നാട് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന പ്രവര്‍ത്തനം തുടരണം. അവധി ദിനങ്ങളിലും ഡ്യൂട്ടി നിശ്ചയിച്ചിട്ടുണ്ട്. ഈ ആഴ്ചയിലെ പി.എസ്.സി പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് എത്തിക്കും. ഒറ്റപ്പെട്ട മേഖലയില്‍ കഴിയുന്നവരെ രക്ഷപ്പെടുത്താന്‍ നിര്‍ദേശം നല്‍കി.

കുട്ടനാട് മേഖലയില്‍ വീണ്ടും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ജാഗ്രത പാലിക്കണം. മൊബൈല്‍ സേവനവും, പെട്രോള്‍ ലഭ്യതയും ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. നിലവില്‍ 52 ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് കേരളത്തിലുണ്ട്. വലിയ ദുരന്തമാണ് മുന്നിലുള്ളതെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ല. അപകടമേഖലയില്‍ നിന്ന് ജനം മാറി നില്‍ക്കണം

മേയ് 29 മുതല്‍ ഇന്നലെ വരെ 256 പേര്‍ മരണപ്പെട്ടു. ഈ ഘട്ടത്തില്‍ മാത്രം 65 പേര്‍ മരിച്ചു. ഇന്നലെ എട്ടു പേര്‍ പാലക്കാട് നെന്മാറയില്‍ മരണപ്പെട്ടു. ഇന്നു മാത്രം 21 പേര്‍ മരിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW