Monday, November 19, 2018 Last Updated 5 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 16 Aug 2018 11.15 AM

സേമിയ കൊണ്ടൊരു ഗ്രാമം; വീടിന്റെ മേല്‍ക്കൂരയും മതിലുകളുമെല്ലാം വെള്ളയും മഞ്ഞയും നിറത്തിലുള്ള സേമിയ നൂഡിലുകള്‍

Samiya Village

എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് പായസം. സേമിയ പായസമാണെങ്കില്‍ ഗംഭീരവുമാണ്. എന്നാല്‍ സേമിയയില്‍ തന്നെ ഒരു ഗ്രാമമുണ്ടെന്ന് അറിയാമോ ? വിയറ്റ്‌നാമിലാണ് ഈ ഗ്രാമമുള്ളത്. സേമിയ ഉണ്ടാക്കുകയാണ് ഗ്രാമീണരുടെ മുഖ്യ തൊഴില്‍. മേല്‍ക്കൂരയും മതിലുകളുമെല്ലാം വെള്ളയും മഞ്ഞയും നിറത്തിലുള്ള സേമിയ നൂഡിലുകള്‍ കൊണ്ട് സദാ സമയവും നിറഞ്ഞിരിക്കും.

ഓരോ വര്‍ഷവും ടണ്‍ കണക്കിന് സേമിയയാണ് ഇവിടെ ഉണ്ടാക്കുന്നത്. കുഡാ പ്രദേശത്താണ് ഇത് കൂടുതലും ലഭിക്കുന്നത്. നല്ല ഗുണമേന്മയുള്ള സേമിയ ഉണ്ടാക്കുക എന്നത് നിര്‍ബന്ധമാണ്. 60-70 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നാട്ടുകാര്‍ അവരുടെ ആവശ്യത്തിനായി കൈകൊണ്ട് സേമിയ ഉണ്ടാക്കാന്‍ തുടങ്ങിയത്. പിന്നീട് ഇത് പ്രശസ്തമാവുകയും വിയറ്റ്‌നാം മുഴുവന്‍ വ്യാപിക്കുകയും ചെയ്തു.

ഉല്പാദന ശൈലി നവീകരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കു ഡാ ഗ്രാമത്തില്‍ കൈകൊണ്ടാണ് സേമിയ ഉണ്ടാക്കുന്നത്. ഇതിന്റെ നിര്‍മ്മാണ രീതിയില്‍ ചെറിയ മാറ്റങ്ങള്‍ ഇപ്പോള്‍ വരുത്തിയിട്ടുണ്ട്. വില്പനയ്ക്കായി ചെമ്പ് പാനുകളില്‍ പൊതിഞ്ഞ് ചെറിയ ടിന്നുകളിലേക്ക് പകരും. ബക്കറ്റുകളിലും ബാരലുകളിലും വിതരണം ചെയ്യാറുണ്ട്. വാസ്തുശില്‍പ്പകലയിലും ഗ്രാമം പേരുകേട്ടതാണ്. ഏഷ്യന്‍, ചൈനീസ്, വിയറ്റ്‌നാമീസ്, ഫ്രഞ്ച് കൊളോണിയല്‍ ശൈലിയിലുള്ള നിര്‍മ്മാണങ്ങളും ഈ ഗ്രാമത്തില്‍ കാണാം.

Ads by Google
Thursday 16 Aug 2018 11.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW