Saturday, September 22, 2018 Last Updated 51 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 02.51 PM

വയറു വേദനയും , പുളിച്ചുതികട്ടല്‍ വായുക്ഷോഭമാണോ കാരണം?

uploads/news/2018/08/241542/ayurvedaTips150818a.jpg

പുളിച്ചുതികട്ടല്‍

വീട്ടമ്മയാണ്. 46 വയസ്. ആഹാരം കഴിച്ചാല്‍ പുളിച്ചുതികട്ടി വരുന്നതാണ് എന്റെ പ്രശ്‌നം. ചിലപ്പോള്‍ കടുത്ത വയറു വേദനയും അനുഭവപ്പെടുന്നു. വായുക്ഷോഭമാണോ കാരണം? രാത്രി കാലങ്ങളിലാണ് ഇതു കൂടുതലായി ഉണ്ടാകുന്നത്.
---- മീനാകുമാരി, വൈക്കം

ആഹാരം കഴിച്ചാലുടന്‍ പുളിച്ചു തികട്ടലും കടുത്തവയറുവേദനയും ഗ്യാസ്ട്രിക് അള്‍സറിന്റെ തുടക്കമായാണ് കരുതേണ്ടത്. ആഹാരക്രമത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. എരിവ്, പുളി, എണ്ണപ്പലഹാരങ്ങള്‍ ഇവ ഒഴിവാക്കുക. മാംസാഹാരവും ഒഴിവാക്കുന്നതാവും ഉചിതം. ഏറ്റവും യോജിച്ച ഭക്ഷണം കഞ്ഞിയാണ്. രാത്രി സൂചി ഗോതമ്പിന്റെ കഞ്ഞി കുടിക്കാം.

ഇന്തുകാന്തം കഷായം 20 മില്ലി, സമം തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത് രാവിലെ 7 മണിക്കും, വൈകിട്ട് 7 മണിക്കും കുടിക്കുക. ഡാഡിമാദിഘൃതം - 1 ടീസ്പൂണും കിടക്കാന്‍ നേരം കഴിക്കണം. യവന്യാദി ചൂര്‍ണം - 1 ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് രണ്ടു നേരം
ഭക്ഷണത്തിനു ശേഷം കഴിക്കുക.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW