Saturday, April 20, 2019 Last Updated 15 Min 29 Sec ago English Edition
Todays E paper
Wednesday 15 Aug 2018 02.36 PM

സ്ത്രീകൾക്ക് ‘നടന്നു’ നേടാവുന്ന കാര്യങ്ങൾ!

Walking

നടക്കുന്നതുകൊണ്ട് ‘സ്കിന്നി’ ജീൻസ് ധരിക്കാൻ സാധിക്കും. എന്നാൽ, അതുമാത്രമാണോ നടത്തം നൽകുന്ന പ്രയോജനം? സ്ത്രീകൾ തുടർന്നു വായിക്കുക, നിങ്ങൾക്ക് മനസ്സിലാക്കാൻ ഏറെയുണ്ട്.

ശാരീരികാരോഗ്യം (Physical Health)


നടത്തം ഹൃദയത്തിനു ശക്തിപകരും, ഹൃദ്രോഗങ്ങൾ ഇല്ലാതാക്കുകയും രക്തസമ്മർദം കുറയ്ക്കുകയും ചെയ്യും. ചീത്ത കൊളസ്ട്രോൾ കുറയ്ക്കുമെന്നതിനാൽ പക്ഷാഘാതത്തിനുള്ള അപകടസാധ്യത കുറയ്ക്കും. ദിവസവും 30-45 മിനിറ്റു നേരം നടക്കുന്നത് ശരീരത്തിലെ പ്രതിരോധശേഷിയുള്ള കോശങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും.

ഭാരം നഷ്ടമാകൽ (Weight Loss)


കർശനമായ ഭക്ഷണക്രമം, കഠിനമായ വ്യായാമങ്ങൾ എന്നിവയെക്കാൾ ആരോഗ്യകരമായ ഒരു തെരഞ്ഞെടുക്കലായിരിക്കും നടത്തം എന്ന സ്വാഭാവിക രീതിയിലുള്ള വ്യായാമം. ശരിയായ രീതിയിലുള്ള നടത്തം നിങ്ങളുടെ ഹൃദയമിടിപ്പിന്റെ നിരക്ക് ഉയർത്തുകയും നല്ലരീതിയിൽ കാലറികൾ കത്തിച്ചുകളയുകയും ചെയ്യും. ഇത് ശരീരഭാരം കുറയ്ക്കുന്നതിനു സഹായിക്കും.

കയറ്റം കയറുക, പടിക്കെട്ടുകൾ കയറുക എന്നിങ്ങനെ നടത്തത്തിന്റെ രീതിയിൽ മാറ്റം വരുത്തുകയും ആപ്പുകളോ ഉപകരണങ്ങളോ ഉപയോഗിച്ച് വ്യായാമവും കാലറി നഷ്ടവും കണക്കാക്കുകയും ചെയ്യാം. ഇത്തരം മാറ്റങ്ങൾ നടത്തത്തെ കൂടുതൽ ആസ്വാദ്യകരമാക്കുകയും ഭാരം കുറയ്ക്കാനുള്ള മറ്റു വ്യായാമങ്ങളെക്കാൾ കൂടുതൽ പ്രയോജനപ്രദമാക്കുകയും ചെയ്യും.

മാനസികാരോഗ്യം (Mental Health)


വിഷാദരോഗമോ അതിന്റെ ലക്ഷണങ്ങളോ ഏറ്റവുമാദ്യം ബാധിക്കാൻ സാധ്യതയുള്ളത് സ്ത്രീകളെയാണ്. ഇത്തരം ലക്ഷണങ്ങൾ ഇല്ലാതാക്കുന്നതിന് നടത്തം സഹായിക്കുമെന്ന് തെളിയിക്കപ്പെട്ട കാര്യമാണ്. മനസ്സിന് ഉല്ലാസം തോന്നിക്കുന്ന ‘എൻഡോർഫിനുകൾ’ തലച്ചോറിൽ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതുവഴി വിഷാദരോഗത്തെ വിജയകരമായി നേരിടാൻ സാധിക്കും.

രസകരമായ വസ്തുത : നടത്തം മനസ്സിനും നല്ലതാണ്. ഇതു മൂലം തലച്ചോറിന് ആവശ്യമായ അളവിൽ ഗ്ളൂക്കോസും ഓക്സിജനും എത്തിക്കാൻ സാധിക്കുന്നു. ഇത് ശരിയായ രീതിയിൽ മാനസികവ്യാപാരം നടത്തുന്നതിന് സഹായിക്കുന്നു.

Walking

നിങ്ങളുടെ സമയം (‘You’ Time)


സ്ത്രീകൾ ഒന്നിലധികം റോളുകളിൽ പ്രവർത്തിക്കുന്നത് അവരെ ക്ഷീണിതരാക്കാം. അതിനാൽ, അൽപ്പസമയം സ്വന്തമായി നീക്കിവയ്ക്കുന്നത് വിശ്രമത്തിനും മനസ്സ് ശാന്തമാക്കുന്നതിനും സഹായിക്കും. തുറന്ന ഇടങ്ങളിൽ നടക്കുന്നത് ഇതിന് ഏറെ അനുയോജ്യമായിരിക്കും.

ഗർഭം (Pregnancy)


നിങ്ങൾ ഒരിക്കലെങ്കിലും ഗർഭിണിയായിട്ടുണ്ടെങ്കിൽ, ഒരാഴ്ചയിൽ 30 മിനിറ്റ് വീതം അഞ്ച് തവണയെങ്കിലും നടക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഡോക്ടർ പറഞ്ഞതിനെക്കുറിച്ച് ഓർക്കുന്നുണ്ടാവും. നടത്തം ഗർഭിണികളെ ആരോഗ്യവതികളും കായികക്ഷമതയുള്ളവരുമാക്കി മാറ്റും. ഇത് വയർ വീർത്തുമുട്ടുന്നതും കോച്ചിവലിക്കുന്നതും പോലെയുള്ള അസ്വസ്ഥത പകരുന്ന ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും. കൂടാതെ, ചിലർക്ക് ഗർഭാവസ്ഥയിൽ കൂടുതൽ പിരിമുറുക്കം അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഈ അവസരത്തിൽ മാനസികനില മെച്ചപ്പെടുത്തുന്നതിനും നടത്തം സഹായിക്കും.

ആർത്തവവിരാമം (Menopause)


ആർത്തവവിരാമം സംഭവിച്ച ശേഷം സ്ത്രീകൾക്ക് ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആർത്തവവിരാമം സംഭവിച്ച് ആദ്യ അഞ്ച് വർഷക്കാലം സ്ത്രീകളുടെ ബോൺ മാസ് 10% എങ്കിലും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇതിനെതിരെ, ഭക്ഷണത്തിൽ മതിയായ അളവിൽ കാൽസ്യം ഉൾപ്പെടുത്തേണ്ടതും ശരീരഭാരം വഹിക്കുന്ന വ്യായാമങ്ങൾ ചെയ്യേണ്ടതുമാണ്. നടത്തമാണ് ഇത്തരം വ്യായാമങ്ങളിൽ ഏറ്റവും അനുയോജ്യമായത്. എന്നാൽ, അതിനായി 40 വയസ്സു വരെ കാത്തിരിക്കണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണെന്നു മാത്രം!

വളരെ എളുപ്പമാണല്ലോ! (Oh, So Easy)


ഹെൽത്ത് ക്ളബ്ബിലോ ജിമ്മിലോ അംഗത്വമെടുക്കുന്നതിലും എന്തെളുപ്പമാണ് നടക്കാൻ തീരുമാനിക്കുന്നത്! ഇതിനായി പ്രഫഷണൽ പരിശീലനം ആവശ്യമില്ല – ഒരു സ്പോർട്സ് ഷൂവും ഒരു നിരത്തും ഉണ്ടെങ്കിൽ കാര്യങ്ങൾ ഭംഗിയായി.

നടത്തം രസകരമാക്കാൻ സഹായിക്കുന്ന ടിപ്പുകൾ (Tips to Make Walking Fun)

നിങ്ങൾക്ക് ആവശ്യമായത് തെരഞ്ഞെടുക്കുക (Find your Groove)


സാവധാനം തുടങ്ങുക. പിന്നീട് ആവശ്യമുള്ള സമയത്ത്, വേഗത വർദ്ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യാം. നിങ്ങൾക്ക് ആവശ്യമായതെന്താണെന്ന് സ്വയം തിരിച്ചറിയാൻ സാധിക്കും. നടത്തം തുടരുന്നതിന് അനുസൃതമായി വേഗതയും ദൂരവും വ്യത്യാസപ്പെടും.

വിനോദം (Entertainment)


ചുറ്റുപാടുകളിൽ മുഴുകി നടക്കുന്നതാണ് എപ്പോഴും നല്ലത്. നടക്കുന്ന സമയത്ത് പാട്ടുകൾ കേൾക്കുന്നതോ ഓഡിയോബുക്ക് ശ്രദ്ധിക്കുന്നതോ പോലെയുള്ള കാര്യങ്ങളും നന്നായിരിക്കും. എന്നാൽ, ഇക്കാര്യങ്ങൾ ചെയ്യുമ്പോൾ ചുറ്റുപാടുകളെക്കുറിച്ച് ശ്രദ്ധവേണം, പ്രത്യേകിച്ച് വാഹനഗതാഗതമുള്ള സ്ഥലത്തുകൂടി നടക്കുമ്പോൾ.
Walking

സുഹൃത്തിനെ ഒപ്പം കൂട്ടുക (Take a friend along)


നടക്കുന്നതിന് ആരുടെയെങ്കിലും കൂട്ടുണ്ടാവുന്നത് നന്നായിരിക്കും. ഇത് നടത്തം മുടങ്ങാതിരിക്കുന്നതിനും അതിനെ കൂടുതൽ രസകരമാക്കുന്നതിനും സഹായിക്കും. നടക്കുമ്പോൾ വളർത്തു നായയെ ഒപ്പം കൂട്ടുന്നതും നന്നായിരിക്കും.

ശരിയായ അന്തരീക്ഷം (Right Environment)


കഴിയുന്നിടത്തോളം, ഭംഗിയുള്ള ഒരു പാർക്കിലൂടെയോ പ്രകൃതിഭംഗിയുള്ള റോഡുകളിലൂടെയോ നടക്കാൻ ശ്രമിക്കുക. പച്ചപ്പുനിറഞ്ഞ പ്രദേശങ്ങളിലൂടെ നടക്കുന്നത് മനസ്സിനെ ധ്യാനത്തിന്റെ അവസ്ഥയിലെത്തിക്കുമെന്ന് 2013 ൽ നടന്ന ഒരു പഠനത്തിൽ പറയുന്നു.

നടത്തം ചെറിയൊരു കാര്യമല്ലെന്ന് മനസ്സിലായില്ലേ? ഇനി, നിങ്ങളുടെ വലത് അല്ലെങ്കിൽ ഇടത് കാൽ മുന്നോട്ടു വച്ച് നടന്നു തുടങ്ങൂ, അതൊരു ശീലമാക്കൂ. ഇതിന്റെ ഗുണം അനുഭവിച്ചറിഞ്ഞാൽ, നിങ്ങൾ ഒരിക്കലും നടത്തത്തിൽ നിന്ന് ‘മാറി നടക്കില്ല’!

കടപ്പാട്: modasta.com

Loading...
TRENDING NOW