Friday, September 14, 2018 Last Updated 32 Min 52 Sec ago English Edition
Todays E paper
Ads by Google
ശ്രവണം പുണ്യം രാമകഥാമൃതം / പ്രവീണ്‍ ശര്‍മ
Wednesday 15 Aug 2018 09.05 AM

ശ്രീരാമ പാദുകങ്ങള്‍ പ്രതിഷ്ഠിച്ച് അയോദ്ധ്യയുടെ സിംഹാസനം

uploads/news/2018/08/241503/ramayanam150818.jpg

ശ്രീരാമചന്ദ്രനെ 14 വര്‍ഷം വനത്തില്‍ അയക്കണം തന്നെ അയോദ്ധ്യ ചക്രവര്‍ത്തിയാക്കണം എന്ന് വരം ചോദിച്ച അമ്മയോട് അനുകൂലി
ക്കാതെ ഭരതന്‍ കാണിച്ച സാഹോദര്യം ലോകത്തിന് മാതൃകയാണ്.

രാജ്യവും സിംഹാസനവും ഉപേക്ഷിച്ച് വനത്തിലേക്ക് യാത്ര തിരിച്ച തന്റെ ജ്യേഷ്ഠനോട് പോകാതിരിക്കാന്‍ താണുവീണ് അപേക്ഷിക്കുന്നു
ഭരതന്‍ സ്‌നേഹത്തിന്റെ പ്രതീകമാണ്. എന്നിട്ടും യാത്ര തുടരുന്ന രാമന്റെ പിന്നാലെ പോകുന്ന ഭരതന്‍ ഒടുവില്‍ ശ്രീരാമചന്ദ്രന്റെ പാദുക
ങ്ങള്‍ യാചിച്ചു വാങ്ങി. തനിക്കൊപ്പം കൊണ്ടുവന്ന ആ ദിവ്യപാദുകങ്ങള്‍ അയോദ്ധ്യയുടെ സിംഹാസനത്തില്‍ പ്രതിഷ്ഠിച്ച് കൊണ്ടാണ് ഭ
രതന്‍ രാജ്യഭരണം നിര്‍വ്വഹിച്ചത്.

അതിലൂടെ ഭരതന്‍ ലോകത്തിനു നല്‍കിയ സന്ദേശം തന്റെ മൂത്ത സഹോദരനായ ശ്രീ രാമന്‍ തന്നെയാണ് അയോദ്ധ്യ ചക്രവര്‍ത്തിയായ
ഈ രാജ്യം ഭരിക്കുന്നതെന്നാണ്. ഇതാണ് ശ്രീരാമ രാജ്യത്തിന്റെ മഹനീയമായ സന്ദേശം.

സ്വന്തം ജ്യേഷ്ഠനെ െദെവമായി അയോദ്ധ്യയുടെ ചക്രവര്‍ത്തിയായ കണ്ട ഭരതന്റെ മനസ്സ് ഇന്നത്തെ സഹോദരങ്ങള്‍ കണ്ടു പഠിക്കണം. ഈ
മാതൃക അല്പം പണത്തിനും, സുഖ സൗകര്യങ്ങള്‍ക്കും വേണ്ടി സഹോദര്യം നഷ്ടപ്പെടുത്തുന്ന ബന്ധങ്ങള്‍ക്കു വിലപറയുന്ന ഇന്നത്തെ
ജനസമൂഹം കണ്ട് സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ തയ്യാറാവേണ്ടത് അനിവാര്യമാണ്.

ഈ ഭൂമിയില്‍ ഇത്തരമൊരു സന്ദര്‍ഭം രാമായണത്തില്‍ മാത്രമേ ദര്‍ശിക്കാന്‍ സാധിക്കുക. വനത്തിലേക്കു രാമനൊപ്പം കൂടെ സഞ്ചരിച്ച
ലക്ഷ്മണനും ഇതേ ആദര്‍ശമാണ് സ്വന്തം പ്രവര്‍ത്തിയിലൂടെ നമുക്ക് പകര്‍ന്നുതന്നത്. പരധനത്തിലും പരസ്ത്രീയിലും ആഗ്രഹം വെച്ച്
എല്ലാം കീഴടക്കാന്‍ ശ്രമിക്കുന്ന ആധുനികലോകം, ഭരതന്റെയും ലക്ഷ്മണന്റെയും സാഹോദര്യം ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത്
ഏറെ മഹനീയമായിരിക്കും.

(ഹരിപ്പാട് സനാതന വേദപാഠശാല ചെയര്‍മാനാണു ലേഖകന്‍ )

Ads by Google
Ads by Google
Loading...
TRENDING NOW