Wednesday, November 14, 2018 Last Updated 9 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 01.55 AM

പശ്‌ചിമഘട്ടം പരിസ്‌ഥിതിലോലം; ശവക്കുഴിതോണ്ടിയവരെങ്ങനെ സംരക്ഷകരാകും?

uploads/news/2018/08/241433/bft2.jpg

രാജ്യത്ത്‌ പൊതുതെരഞ്ഞെടുപ്പിന്‌ ഇനി അധികനാളുകളില്ല. പശ്‌ചിമഘട്ട പരിസ്‌ഥിതിലോല പ്രശ്‌നം വീണ്ടും സജീവചര്‍ച്ചയാകുന്നു. അധികാരത്തിലിരുന്ന്‌ പശ്‌ചിമഘട്ടജനതയെ വിദേശശക്‌തികള്‍ക്ക്‌ തീറെഴുതിക്കൊടുത്തവരും മണ്ണിന്റെ മക്കളെ ചതിക്കുഴിയിലേയ്‌ക്ക്‌ തള്ളിയിട്ടവരും ഇന്ന്‌ സംരക്ഷകരുടെ കുപ്പായമണിഞ്ഞിരിക്കുന്നത്‌ നാടിന്റെ രാഷ്‌ട്രീയ അധഃപതനമാണ്‌. പശ്‌ചിമഘട്ടജനതയെ കാലങ്ങളായി തെറ്റിദ്ധരിപ്പിച്ച്‌ നേട്ടം കൊയ്‌ത്‌ വിലപേശി തൂക്കിവിറ്റവര്‍ തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ സംരക്ഷകരായി അവതരിച്ചാല്‍ അത്‌ അംഗീകരിക്കാന്‍ മാത്രം വിഡ്‌ഢികളാണോ പശ്‌ചിമഘട്ടജനത?

ചതിക്കുഴിയിലേക്ക്‌ തള്ളിവിട്ടതാര്‌?

പശ്‌ചിമഘട്ടത്തെ ലോകെപെതൃകസമിതി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തുടര്‍ച്ചയായി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ലോക െപെതൃകസമിതി നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ക്ക്‌ അനുസൃതമായി പശ്‌ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടുണ്ടാക്കാന്‍ 2010 മാര്‍ച്ച്‌ നാലിന്‌ ഗാഡ്‌ഗില്‍ സമിതിയെ നിയമിച്ചതാര്‌? 2011 ഓഗസ്‌റ്റ്‌ 30ന്‌ ഗാഡിഗില്‍ സമിതി കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ പ്രസിദ്ധപ്പെടുത്താതെ രഹസ്യമാക്കിവച്ചതാര്‌? ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ലോകെപെതൃകസമിതിക്കുമുന്നില്‍ രഹസ്യമായി സമര്‍പ്പിച്ചതാര്‌?
2012 മേയില്‍ കോടതിവിധിയിലൂടെ കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രാലയം റിപ്പോര്‍ട്ട്‌ പരസ്യപ്പെടുത്താന്‍ നിര്‍ബന്ധിതരായി. 2012 ജൂെലെയില്‍ പശ്‌ചിമഘട്ടം ലോകെപെതൃകപട്ടികയിലുമായി. െപെതൃകസമിതിയുടെ നടപടിക്രമങ്ങള്‍ പശ്‌ചിമഘട്ടത്തില്‍ നടപ്പിലാക്കാനുള്ള പ്രക്രിയകള്‍ ആരംഭിച്ചു. ഗാഡ്‌ഗില്‍ വിദഗ്‌ദ്ധസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ കസ്‌തൂരിരംഗന്‍ സമിതിയെ നിശ്‌ചയിച്ചതാര്‌? പ്രശ്‌നബാധിതപ്രദേശങ്ങളിലെ ജനങ്ങളുമായുള്ള കൂടിക്കാഴ്‌ചകള്‍പോലും പ്രഹസനങ്ങളാക്കി 2013 ഏപ്രിലില്‍ കസ്‌തൂരിരംഗന്‍ കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ മറവില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയതാര്‌?
ജനവാസകേന്ദ്രങ്ങള്‍, കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍ എന്നിവ ആവാസമേഖലയായി കണക്കാക്കി ഇ.എസ്‌.എയില്‍ നിന്ന്‌ ഒഴിവാക്കുമെന്നും ഒരു ചതുരശ്രകിലോമീറ്ററിനുള്ളില്‍ നൂറില്‍ കൂടുതല്‍ ജനങ്ങള്‍ അധിവസിക്കുന്ന സ്‌ഥലങ്ങള്‍ ജനവാസകേന്ദ്രങ്ങളായി പരിഗണിക്കുമെന്നും കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ വ്യക്‌തമായി പറഞ്ഞിട്ടും ഇതെല്ലാം അട്ടിമറിച്ചതാര്‌? ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഉള്‍പ്പെടെ കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്‌ഥിതിലോലമായി നിര്‍ദ്ദേശിച്ചതാര്‌? ഇവയ്‌ക്കെല്ലാമുള്ള ഉത്തരങ്ങള്‍ ചെന്നുതറയ്‌ക്കുന്നത്‌ കേന്ദ്രവും കേരളവും ഭരിച്ചിരുന്ന കോണ്‍ഗ്രസ്‌ നേതൃത്വത്തിലേക്കാണ്‌.

2013 നവംബര്‍ 13ലെ ഉത്തരവ്‌

പരിസ്‌ഥിതിലോലമായി 2013 നവംബര്‍ 13ന്‌ തത്വത്തില്‍ അംഗീകരിച്ച ആറു സംസ്‌ഥാനങ്ങളിലെ 4156 വില്ലേജുകളിലെ നിയന്ത്രണങ്ങളെ സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌ യു.പി.എ. സര്‍ക്കാരിന്റെ വനം-പരിസ്‌ഥിതി മന്ത്രാലയമാണ്‌. ഈ ഉത്തരവ്‌ ഇന്നും നിലനില്‍ക്കുന്നു. ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ജീവിതത്തിന്‌ കൂച്ചുവിലങ്ങിടുന്ന സാഹചര്യം വീണ്ടും പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കി. ജനങ്ങള്‍ സമരപാതയില്‍ െകെകോര്‍ത്തു. സംസ്‌ഥാന സര്‍ക്കാര്‍ ഉമ്മന്‍ വി. ഉമ്മന്‍ കമ്മീഷനെ നിയമിച്ച്‌ പ്രാദേശിക പരിശോധന നടത്താനും ജനങ്ങളുടെ പരാതികള്‍ നേരില്‍ കേള്‍ക്കാനും അവസരമുണ്ടാക്കി.

മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍

2017 മേയ്‌ മൂന്നിന്‌ സംസ്‌ഥാന മുഖ്യമന്ത്രി കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രിക്ക്‌ ഔദ്യോഗികമായി ഫെബ്രുവരി 27ലെ കരടുവിജ്‌ഞാപനത്തിന്മേല്‍ സംസ്‌ഥാനത്തിന്റെ പരിസ്‌ഥിതിലോലപ്രദേശം സംബന്ധിച്ചുള്ള നിലപാട്‌ ആവര്‍ത്തിച്ചിരുന്നു. സംസ്‌ഥാനത്തെ പരിസ്‌ഥിതിലോലപ്രദേശം സംരക്ഷിതവനഭൂമിയും റിസര്‍വ്‌ വനങ്ങളും ഉള്‍പ്പെടുന്ന 9107 ചതുരശ്ര കിലോമീറ്റര്‍ സ്‌ഥലം മാത്രമാണ്‌. ഒന്നാം കരടുവിജ്‌ഞാപനത്തില്‍ സൂചിപ്പിച്ച 886.7 ചതുരശ്ര കിലോമീറ്റര്‍ സ്‌ഥലം വിവിധ വില്ലേജുകളിലായുള്ള ചതുപ്പുനിലങ്ങളും പുല്‍മേടുകളും നദികളുമായിട്ടുള്ളത്‌ ജനങ്ങളുടെ പങ്കാളിത്തത്തോടെ, ഗ്രാമസഭകളുടെയും െജെവെവെവിധ്യ മാനേജ്‌മെന്റുകമ്മറ്റികളുടെയും സഹകരണത്തോടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച്‌ നിലവിലുള്ള നിയമങ്ങള്‍പ്രകാരം സംസ്‌ഥാന സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും വ്യക്‌തമാക്കി.
സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നതിന്റെ പിന്നില്‍ വ്യക്‌തമായ ലക്ഷ്യമുണ്ട്‌. 123 വില്ലേജുകളില്‍ ഉള്‍പ്പെടുന്ന ചതുപ്പുനിലങ്ങളും പുല്‍മേടുകളും നദികളും പരിസ്‌ഥിതിലോലമാകുമ്പോള്‍ ആ വില്ലേജ്‌ ഒന്നടങ്കം ഇ.എസ്‌.എ. വില്ലേജാകും. കാരണം ഇ.എസ്‌.എയുടെ അടിസ്‌ഥാന യൂണിറ്റ്‌ വില്ലേജാണെന്ന്‌ കേന്ദ്രം പലതവണ ആവര്‍ത്തിച്ചുപറഞ്ഞിട്ടുണ്ട്‌. മുഖ്യമന്ത്രി കേന്ദ്ര വനം മന്ത്രിക്കു സമര്‍പ്പിച്ച കത്തിലും പിശകുകളുണ്ടായിരുന്നു. 119 വില്ലേജുകളിലെ 9107.6 ചതുരശ്രകിലോമീറ്റര്‍ വനഭൂമി മാത്രമേ ഇ.എസ്‌.എയില്‍ പെടുത്താവൂ എന്ന്‌ സൂചിപ്പിച്ചിരിക്കുന്നത്‌ തെറ്റാണ്‌. സംസ്‌ഥാന വനംവകുപ്പ്‌ 2009ല്‍ പുറത്തുവിട്ട കണക്കുപ്രകാരം സംസ്‌ഥാനത്തെ ആകെ റിസര്‍വ്‌ വനത്തിന്റെ വിസ്‌തീര്‍ണ്ണമാണ്‌ 9107.20 ചതുരശ്രകിലോമീറ്റര്‍. 2012ല്‍ റിസര്‍വ്‌ വനത്തിന്റെ വിസ്‌തീര്‍ണ്ണം 9176.30 ചതുരശ്ര കിലോമീറ്ററായി വര്‍ദ്ധിച്ചിട്ടുമുണ്ട്‌. നിര്‍ദിഷ്‌ട പരിസ്‌ഥിതിലോലപ്രദേശങ്ങളില്‍ റിസര്‍വ്‌ വനത്തിന്റെ വിസ്‌തീര്‍ണ്ണം ഇതിലും വളരെ കുറവാണെന്ന്‌ വ്യക്‌തമാകും.
മൂന്നാം കരടുവിജ്‌ഞാപനത്തിന്റെ കാലാവധി ഈ മാസം 25ന്‌ അവസാനിക്കുകയാണ്‌്. കാര്‍ഡമം ഹില്‍ റിസര്‍വ്‌ 9107 ചതുരശ്രകിലോമീറ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ ഇന്‍ഫാം ഇക്കാലമത്രയും പറഞ്ഞത്‌ ശരിയാണെന്ന്‌ സംസ്‌ഥാന സര്‍ക്കാര്‍ ഇതിനോടകം പുറത്തുവിട്ട കണക്കുകളില്‍ നിന്ന്‌ വ്യക്‌തമാകുന്നു. 2018 ഏപ്രിലില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്‌ഥാനത്തെ പരിസ്‌ഥിതിലോലപ്രദേശം 8683.69 ചതുരശ്രപ്രദേശമായി നിര്‍ദ്ദേശിച്ചു. കാര്‍ഡമം ഹില്‍ റിസര്‍വ്‌ (സി.എച്ച്‌.ആര്‍.)വനഭൂമിയാണെന്ന വനംവകുപ്പിന്റെ അവകാശവാദം ഒഴിവാക്കിയതുമൂലമാണ്‌ നിര്‍ദ്ദിഷ്‌ട ഇ.എസ്‌.എ. 8683 ചതുരശ്രകിലോമീറ്ററായി കുറഞ്ഞത്‌. തുടര്‍ ചര്‍ച്ചകളില്‍ വിസ്‌തീര്‍ണ്ണം വീണ്ടും കുറഞ്ഞു. റിസര്‍വ്‌ ഫോറസ്‌റ്റുള്‍പ്പെട്ട 92 വില്ലേജുകളിലെ 8656.46 ചതുരശ്ര കി.മീ. ഭൂമി മാത്രമേ പരിസ്‌ഥിതിലോലമാക്കാവൂ എന്നാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ അവസാനമായി ആവശ്യപ്പെട്ടിരിക്കുന്നതെന്ന്‌ ജൂെലെ 20ന്‌ കേന്ദ്രസര്‍ക്കാര്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.

പ്രതിപക്ഷത്തിന്റെ ദ്രോഹനടപടി

യു.ഡി.എഫ്‌. സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ സമര്‍പ്പിച്ച 9993.7ചതുരശ്ര കിലോമീറ്റര്‍ ഭൂമി തന്നെ ഇ.എസ്‌.എയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല രാഷ്‌ട്രപതിക്ക്‌ നിവേദനം നല്‍കിയിരിക്കുവെന്ന റിപ്പോര്‍ട്ടുകള്‍ നീതീകരിക്കാനാവില്ല. പശ്‌ചിമഘട്ടത്തെയൊന്നാകെ പരിസ്‌ഥിതിലോലമാക്കാന്‍ ഗാഡ്‌ഗില്‍ സമിതിയെ നിയമിച്ചത്‌ കോണ്‍ഗ്രസ്‌ നേതൃത്വ സര്‍ക്കാരാണ്‌. ആറു സംസ്‌ഥാനങ്ങളിലെ 4156 വില്ലേജുകളോടൊപ്പം കേരളത്തിലെ 123 വില്ലേജുകളിലും പരിസ്‌ഥിതിലോല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവിറക്കിയത്‌ കേന്ദ്രവും കേരളവും ഭരിച്ച കോണ്‍ഗ്രസ്‌ സര്‍ക്കാരായിരുന്നു. കേരളത്തില്‍ നിന്നുള്ള അരഡസനിലേറെ എം.പിമാര്‍ കേന്ദ്രമന്ത്രിസഭയിലുണ്ടായിരുന്നിട്ടുപോലും ഇവരാരും ഇതിനെതിരേ പശ്‌ചിമഘട്ടജനതയ്‌ക്കുവേണ്ടി ചെറുവിരലനക്കിയില്ല. ഉമ്മന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ഇ.എസ്‌.എ. അടിസ്‌ഥാന നിബന്ധനകള്‍ തെറ്റിച്ചുള്ളതാണ്‌. ഇ.എസ.്‌എയ്‌ക്ക്‌ വില്ലേജ്‌ അടിസ്‌ഥാന ഘടകമാക്കിയതും യു.പി.എ. സര്‍ക്കാരാണ്‌. കര്‍ഷകരുടെ സംരക്ഷകരെന്ന്‌ കൊട്ടിഘോഷിക്കുന്ന കര്‍ഷകപാര്‍ട്ടികളും ഇതിനു കുടപിടിക്കുന്നത്‌ ദുഃഖകരമാണ്‌.

ഇനിയും കടമ്പകളേറെ

1 ഗാഡ്‌ഗില്‍, കസ്‌തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടുകളില്‍ തിരുത്തലുകള്‍ വരുത്തി അന്തിമവിജ്‌ഞാപനമിറക്കിയാല്‍ പശ്‌ചിമഘട്ടത്തിന്‌ ലോകെപെതൃകപദവി ലഭിക്കാന്‍ ലോകെപെതൃക സമിതിക്കുമുമ്പില്‍ സമര്‍പ്പിച്ച ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളുടെ ഗതിയെന്ത്‌?
2 പരിസ്‌ഥിതിലോലത്തിന്റെ അടിസ്‌ഥാനഘടകം വില്ലേജാണെന്നിരിക്കെ റിസര്‍വ്‌ ഫോറസ്‌റ്റ്‌ മാത്രം ഇ.എസ്‌.എയാക്കുകയെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം അന്തിമവിജ്‌ഞാപനത്തില്‍ ഉള്‍പ്പെടുത്തുമോയെന്നതും ആശങ്കയുണര്‍ത്തുന്നു.
3 കേരളത്തിലെ ആകെ റിസര്‍വ്‌ വനത്തിന്റെ വിസ്‌തീര്‍ണ്ണം 9107 ചതുരശ്ര കിലോമീറ്ററാണെന്നാണ്‌ 2009ലെ കേരള വനംവകുപ്പ്‌ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ വിഭാഗം വെളിപ്പെടുത്തിയിരിക്കുന്നത്‌. ഈ വിസ്‌തീര്‍ണ്ണം 123 വില്ലേജുകളില്‍ മാത്രം ഒതുങ്ങുന്നുമില്ല. ഈ വിസ്‌തീര്‍ണ്ണത്തിനുള്ളിലാണ്‌ കാര്‍ഡമം ഹില്‍ റിസര്‍വും വന്നിരിക്കുന്നത്‌. ഏറ്റവുമൊടുവില്‍ സംസ്‌ഥാനം കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടനുസരിച്ച്‌ സി.എച്ച്‌.ആര്‍. ഒഴിവാക്കി 8656.46 ചതുരശ്ര കിലോമീറ്ററാണ്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. എന്നാല്‍ ഇനിയും മേല്‍ സൂചിപ്പിച്ച വിസ്‌തീര്‍ണ്ണം കുറയേണ്ടതുണ്ട്‌. മലബാര്‍ മേഖലകളിലെ ജനവാസകേന്ദ്രങ്ങളുള്ള പല വില്ലേജുകളും ഇപ്പോഴും നിര്‍ദ്ദിഷ്‌ട പരിസ്‌ഥിതിലോലത്തില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടിട്ടില്ല.
4 മറ്റു സംസ്‌ഥാനങ്ങളിലേതുപോലെ റിസര്‍വ്‌ വനങ്ങളും ജനവാസകേന്ദ്രങ്ങളും വേര്‍തിരിച്ച്‌ വില്ലേജ്‌ അതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയം നടത്തുന്നതിനെക്കുറിച്ച്‌ സംസ്‌ഥാന സര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കണം.
5 അന്തിമവിജ്‌ഞാപനം നീട്ടിക്കൊണ്ടുപോകുന്തോറും 2013 നവംബര്‍ 13ലെ ഉത്തരവ്‌ 123 വില്ലേജുകളിലും നിലനില്‍ക്കും. അതിനാല്‍ തന്നെ കസ്‌തൂരിരംഗന്‍ നിര്‍ദ്ദേശങ്ങളിന്മേല്‍ തിരുത്തലുകള്‍ വരുത്തിയുള്ള അന്തിമവിജ്‌ഞാപനം കോടതി വ്യവഹാരങ്ങളിലൂടെ അട്ടിമറിക്കാനുള്ള സാധ്യതകളും തള്ളിക്കളയേണ്ട.
ഇന്ത്യയിലെ ആറ്‌ സംസ്‌ഥാനങ്ങളും പശ്‌ചിമഘട്ട പരിസ്‌ഥിതിലോല പ്രദേശങ്ങള്‍ സംബന്ധിച്ചുള്ള തങ്ങളുടെ നിലപാടുകള്‍ കഴിഞ്ഞ ഏപ്രില്‍ 11ന്‌ ഡല്‍ഹിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഇതിനോടകം വ്യക്‌തമാക്കിയിരിക്കുമ്പോള്‍ അന്തിമവിജ്‌ഞാപനമിറക്കി ജനങ്ങളുടെ ആശങ്കകള്‍ അകറ്റാനും ശാശ്വതപരിഹാരം കാണാനും ഇനിയും െവെകരുത്‌.
എട്ടു വര്‍ഷക്കമായി ഒരു ജനസമൂഹത്തിന്റെ ജീവിതത്തിനും ജീവനും വെല്ലുവിളിയുയര്‍ത്തിയ പ്രശ്‌നം വ്യക്‌തവും അനുകൂലവുമായ സാഹചര്യമുണ്ടായിട്ടും അനിശ്‌ചിതമായി നീട്ടിക്കൊണ്ടുപോകുന്നതും പശ്‌ചിമഘട്ടജനതയുടെ ശവക്കുഴി തോണ്ടിയവര്‍ തന്നെ ഇതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതും ജനദ്രോഹമാണ്‌. പശ്‌ചിമഘട്ടത്തിലെ ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ദുഃഖ ദുരിതം മനസിലാക്കി തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിരിക്കുമ്പോള്‍, അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരുടെ ഇരട്ടമുഖവും രാഷ്‌ട്രീയ കാപട്യവും തിരിച്ചറിയേണ്ടതാണ്‌. രാഷ്‌ട്രീയ അടിമകള്‍ക്കുമാത്രമേ ഇത്തരം അവസരവാദനയങ്ങളെ പിന്തുണയ്‌ക്കാനാവൂ. തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യംവച്ചും രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കുമായി പ്രബുദ്ധരായ പശ്‌ചിമഘട്ടജനതയെ വിഡ്‌ഢിവേഷം കെട്ടിക്കാന്‍ ആരെയും അനുവദിക്കാന്‍ പാടില്ല.

കരടുവിജ്‌ഞാപനങ്ങളുടെ നാള്‍വഴി

കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തില്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദത്താല്‍ 2014 മാര്‍ച്ച്‌ 10ന്‌ കരടുവിജ്‌ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു. കരടുവിജ്‌ഞാപനമിറങ്ങി പ്രശ്‌നങ്ങള്‍ തീര്‍ന്നുവെന്നുള്ള പ്രചരണവുമുണ്ടായി. എന്നാല്‍ പ്രശ്‌നങ്ങള്‍ വീണ്ടും കൂടുതല്‍ സങ്കീര്‍ണ്ണമായി എന്നതാണ്‌ വാസ്‌തവം. ഈ കരടുവിജ്‌ഞാപനം അന്തിമവിജ്‌ഞാപനമാക്കണമെന്നുള്ള സംസ്‌ഥാന പ്രതിപക്ഷനേതാവിന്റെ നിവേദനം ദ്രോഹപരമാണ്‌.
2014 മാര്‍ച്ച്‌ മാസം 10-ാം തീയതിയിലെ ഒന്നാം കരട്‌ വിജ്‌ഞാപനത്തിന്റെ കാലാവധി 2015 സെപ്‌റ്റംബര്‍ നാലിന്‌ അവസാനിച്ചപ്പോള്‍ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം അന്തിമവിജ്‌ഞാപനത്തിന്‌ തുനിയാതെ വീണ്ടും പുതിയ കരട്‌ വിജ്‌ഞാപനം പുറപ്പെടുവിച്ചു. രണ്ടാം കരടുവിജ്‌ഞാപനത്തിലും മുന്‍ വിജ്‌ഞാപനത്തിലെ വില്ലേജുകള്‍ തന്നെയാണ്‌ ഉള്‍പ്പെടുത്തിയിരുന്നത്‌. 2017 ഫെബ്രുവരി 27ന്‌ കേന്ദ്രസര്‍ക്കാര്‍ വിജ്‌ഞാപനം പുനഃപ്രസിദ്ധീകരിച്ചു. എന്നാല്‍, 2017 ഫെബ്രുവരി 23ന്‌ സംസ്‌ഥാന മുഖ്യമന്ത്രി കേരളത്തിലെ റിസര്‍വ്‌വനഭൂമി മാത്രമേ പരിസ്‌ഥിതിലോലമായി കണക്കാക്കാന്‍പാടുള്ളൂവെന്ന്‌ കേന്ദ്രസര്‍ക്കാരിന്‌ കത്തുനല്‍കി.
2016 ഓഗസ്‌റ്റ്‌ 11ന്‌ പശ്‌ചിമഘട്ടമേഖലയിലെ പാര്‍ലമെന്റംഗങ്ങളുമായുള്ള സമ്മേളനത്തെ തുടര്‍ന്ന്‌ പശ്‌ചിമഘട്ടത്തിലെ വനങ്ങളും വന്യജീവിസങ്കേതങ്ങളും ജനസമൂഹവും സംരക്ഷിക്കാനുതകുന്ന കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന്‌ നിര്‍ദ്ദേശമുണ്ടായതിന്റെ അടിസ്‌ഥാനത്തിലാണ്‌ അന്തിമവിജ്‌ഞാപനത്തിന്‌ മുതിരാതെ രണ്ടാം കരടുവിജ്‌ഞാപനം വീണ്ടും പുന:പ്രസിദ്ധീകരിച്ചതെന്ന്‌ 2017 മാര്‍ച്ച്‌ 20ന്‌ കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി അമിത്‌ പ്രസാദ്‌ സംസ്‌ഥാന ചീഫ്‌ സെക്രട്ടറിക്ക്‌ അയച്ച കത്തില്‍ സൂചനയുണ്ട്‌. കൂടാതെ സംരക്ഷിത വനമേഖല മാത്രമേ പരിസ്‌ഥിതിലോലമാക്കാവൂ എന്ന സംസ്‌ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണത്തിന്മേല്‍ പ്രസ്‌തുത പ്രദേശങ്ങളുടെ മാപ്പുസഹിതം വിശദാംശങ്ങള്‍ നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു.

അഡ്വ. വി.സി.സെബാസ്‌റ്റ്യന്‍

(ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലാണ്‌ ലേഖകന്‍)

Ads by Google
Wednesday 15 Aug 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW