Wednesday, November 14, 2018 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 01.23 AM

ഇറ്റലിയില്‍ പാലം പറന്നുപോയി; 30 മരണം

uploads/news/2018/08/241352/in2.jpg

റോം: ഇറ്റലിയിലെ ജനോവയില്‍ കൊടുങ്കാറ്റില്‍ പാലം പറന്നുപോയി. മൊറാന്‍ഡി പാലത്തിലുടെ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ 300 അടി താഴ്‌ചയിലേക്കു പതിച്ച്‌ 30 മരണം.
മരണസംഖ്യ ഉയരാന്‍ സാധ്യത. പ്രദേശിക സമയം രാവിലെ 11.30 നു എ10 മോട്ടോര്‍വേയിലായിരുന്നു അപകടം. അതിവേഗത്തില്‍ സഞ്ചരിച്ചിരുന്ന കാറുകള്‍ പാലത്തിന്റെ ഇരുവശങ്ങളിലേക്കും തെറിച്ചുപോകുകയായിരുന്നു. 1967 ല്‍ നിര്‍മിച്ച പാലമാണു തകര്‍ന്നത്‌. 2016 ല്‍ ഇതിന്റെ അറ്റകുറ്റപ്പണികളും നടത്തിയിരുന്നു.
73 മീറ്റര്‍ നീളത്തിലുള്ള ഭാഗമാണു തകര്‍ന്നത്‌. ആകെ 183 മീറ്ററാണു പാലത്തിന്റെ നീളം. 20 വാഹനങ്ങള്‍ പാലത്തില്‍നിന്നു തെറിച്ചുപോയെന്നാണു സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്‌. ഇറ്റലിയെ ഫ്രാന്‍സുമായി ബന്ധിപ്പിക്കുന്ന പാതയിലാണു മെറാന്‍ഡി പാലം.
ഇറ്റലിയില്‍നിന്ന്‌ അവധിയാഘോഷത്തിനു പുറപ്പെട്ടവരാണ്‌ അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിപക്ഷവും.

Ads by Google
Wednesday 15 Aug 2018 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW