Wednesday, November 21, 2018 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 01.23 AM

ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ മന്ദിരത്തിനു സമീപം കാര്‍ ഇടിച്ചുകയറ്റാന്‍ ശ്രമം; യുവാവ്‌ പിടിയില്‍

uploads/news/2018/08/241350/in3.jpg

ലണ്ടന്‍: ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ മന്ദിരത്തിനു സമീപം സുരക്ഷാ ബാരിയറില്‍ കാറിടിച്ചുകയറ്റാന്‍ ശ്രമിച്ച യുവാവ്‌ അറസ്‌റ്റില്‍. രണ്ടുപേര്‍ക്കു നിസാര പരുക്ക്‌. ഇന്നലെ പ്രാദേശികസമയം ഏഴരയോടെ നടന്ന സംഭവം ഭീകരാക്രമണമാണെന്നു വിലയിരുത്തി സ്‌കോട്‌ലന്‍ഡ്‌യാര്‍ഡിന്റെ ഭീകരവാദവിരുദ്ധ സംഘം അന്വേഷണം ആരംഭിച്ചു.
ഒറ്റയ്‌ക്കു കാറിലെത്തിയ യുവാവാണ്‌ ആക്രമണത്തിനു മുതിര്‍ന്നത്‌. പാര്‍ലമെന്റ്‌ മന്ദിരത്തിനു സമീപത്തെ സുരക്ഷാ ബാരിക്കേഡുകള്‍ തകര്‍ത്ത്‌ മുന്നേറാനായിരുന്നു ശ്രമം. തിരക്കേറിയ സമയത്ത്‌ അരങ്ങേറിയ സംഭവം ആളുകള്‍ക്കിടയില്‍ ഭീതിപരത്തി. ഗതാഗതനിയമങ്ങള്‍ പാലിക്കാതെ തെറ്റായ ദിശയിലെത്തിയ കാര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത്‌ റോഡ്‌ മുറിച്ചുകടക്കാന്‍ കാത്തുനിന്ന സൈക്കിള്‍ യാത്രികരുടെമേല്‍ പാഞ്ഞുകയറുകയായിരുന്നു. ഓടിയെത്തിയ സുരക്ഷാജീവനക്കാര്‍ കാര്‍ ഡ്രൈവറെ പിടികൂടി വിലങ്ങണിയിച്ച്‌ സ്‌ഥലത്തുനിന്നു കൊണ്ടുപോയതായും ദൃക്‌സാക്ഷികള്‍ കൂട്ടിച്ചേര്‍ത്തു.
ഭീകരാക്രമണ ശ്രമമെന്ന രീതിയിലാണു കേസ്‌ കൈകാര്യം ചെയ്യുന്നതെന്ന്‌ അധികൃതര്‍ വ്യക്‌തമാക്കി. സംഭവം ഗതാഗത നിയമലംഘനമെന്ന ഗണത്തില്‍പ്പെടുത്താന്‍ കഴിയില്ല. മുന്‍കൂട്ടി തയാറാക്കിയ പദ്ധതിപ്രകാരമാണോ യുവാവ്‌ കാറോടിച്ചു കയറ്റിയതെന്ന്‌ തുടര്‍ചോദ്യം ചെയ്യലില്‍ വ്യക്‌തമാകും. കാറില്‍ നടത്തിയ പരിശോധനയില്‍ ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്നും അന്വേഷണോദ്യോഗസ്‌ഥര്‍ അറിയിച്ചു. പാര്‍ലമെന്റ്‌ സമ്മേളന കാലയളവല്ലാത്തതിനാല്‍ എം.പിമാര്‍ കെട്ടിടസമുച്ചയത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഉദ്യോഗസ്‌ഥരും അറ്റകുറ്റപ്പണികള്‍ക്കായെത്തിയ തൊഴിലാളികളും അടക്കം നിരവധിപേരുണ്ടായിരുന്നത്‌ ആശങ്കയ്‌ക്കിടയാക്കി.

Ads by Google
Wednesday 15 Aug 2018 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW