Tuesday, July 09, 2019 Last Updated 12 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 01.23 AM

വൈറസിനെ കീഴടക്കൂ; 1.75 കോടി കിട്ടും

ന്യൂയോര്‍ക്ക്‌: കോണ്‍ഫ്‌ളിക്കര്‍ മാര്‍വേറിനെ കീഴക്കിയാല്‍ ലഭിക്കുക 1.75 കോടി രൂപ.
11 വര്‍ഷം നീണ്ട ശ്രമം വിജയം കാണാതിരുന്നതിനെത്തുടര്‍ന്നാണു മൈക്രോസോഫ്‌റ്റ്‌ കോര്‍പറേഷന്‍ പുതിയ വാഗ്‌ദാനവുമായി രംഗത്തെത്തിയത്‌. 2007 ല്‍ ഫ്രഞ്ച്‌ നേവിയുടെ കമ്പ്യൂട്ടറുകളിലാണു കോണ്‍ഫ്‌ളിക്കറിന്റെ സാന്നിധ്യം ആദ്യം കണ്ടെത്തിയത്‌. ഏറ്റവും കൂടുതല്‍ ആക്രമണം ഉണ്ടായത്‌ ഇന്ത്യയിലും. 2017 ലാണ്‌ ഇന്ത്യയില്‍ ഈ വൈറസ്‌ പടര്‍ന്നത്‌. ഇന്റര്‍നെറ്റിലൂടെ ഈ മാല്‍വേര്‍ ഇപ്പോഴും പടരുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്‌.
ഇതിന്റെ പശ്‌ചാത്തലത്തിലാണ്‌ 11 വര്‍ഷം പഴക്കമുള്ള വാഗ്‌ദാനം മൈക്രോസോഫ്‌റ്റ്‌ ആവര്‍ത്തിച്ചത്‌. മാല്‍വേറിന്‌ ഇതുവരെ പ്രതിവിധി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു മൈക്രോസോഫ്‌റ്റ്‌ സമ്മതിക്കുന്നു.
വിന്‍ഡോസ്‌ എക്‌സ്‌പി ഓപ്പറേറ്റിങ്‌ സിസ്‌റ്റത്തെയാണ്‌ ആദ്യം വൈറസ്‌ ബാധിച്ചത്‌. വിന്‍ഡോസ്‌ എക്‌സ്‌പിയാകട്ടേ ഇപ്പോള്‍ വിപണിയിലില്ല. ഇതുവരെ 95 ലക്ഷം കമ്പ്യൂട്ടറുകളെയാണു വൈറസ്‌ ബാധിച്ചിട്ടുള്ളത്‌.
ഉപകരണത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത്‌ നെറ്റ്‌വര്‍ക്കിലൂടെ അടുത്തതിനെ ആക്രമിക്കുകയാണു കോണ്‍ഫ്‌ളിക്കറുടെ രീതി.

Ads by Google
Wednesday 15 Aug 2018 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW