Friday, November 16, 2018 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 01.23 AM

അഫ്‌ഗാനില്‍ താലിബാന്‍ മുന്നേറ്റം; സേനാ താവളം പിടിച്ചെടുത്തു

കാബൂള്‍: വടക്കന്‍ അഫ്‌ഗാനിസ്‌ഥാനില്‍ സൈനിക താവളം പിടിച്ചെടുത്ത്‌ താലിബാന്‍ മുന്നേറ്റം. ഫര്യാബ്‌ പ്രവിശ്യയിലെ ഗോര്‍മാക്‌ ജില്ലയിലെ സൈനിക കേന്ദ്രമാണ്‌ രൂക്ഷമായ പോരാട്ടത്തിനൊടുവില്‍ താലിബാന്‍ പിടിച്ചെടുത്തത്‌. 14 സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും നിരവധിപേര്‍ താലിബാന്റെ പിടിയിലായെന്നു സംശയിക്കുന്നതായും അഫ്‌ഗാന്‍ സൈനിക വക്‌താവ്‌ അറിയിച്ചു.
ഞായറാഴ്‌ച താലിബാന്‍ ആക്രമണം തുടങ്ങുമ്പോള്‍ നൂറു സൈനികരാണു താവളത്തിലുണ്ടായിരുന്നത്‌. ഇവരില്‍ 14 പേര്‍ കൊല്ലപ്പെട്ടതായി ഫര്യാബ്‌ എം.പി. ഹാഷിം താഖ്‌ പറഞ്ഞു. നാല്‍പ്പതുപേര്‍ താലിബാന്റെ പിടിയിലായി. ശേഷിക്കുന്നവര്‍ സൈനിക താവളത്തില്‍നിന്ന്‌ രക്ഷപ്പെട്ടതായാണു സംശയം.
തെക്കുകിഴക്കന്‍ അഫ്‌ഗാന്‍ നഗരമായ ഖസ്‌നി ലക്ഷ്യമിട്ട്‌് കഴിഞ്ഞ വ്യാഴാഴ്‌ച മുതല്‍ താലിബാന്‍ ആക്രമണം തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ്‌ ഫര്യാബിലും ആക്രമണമുണ്ടായത്‌. സൈനികതാവളം തന്നെ താലിബാന്‍ പിടിച്ചെടുത്തത്‌ അഫ്‌ഗാന്‍ സേനയ്‌ക്ക്‌ കടുത്ത തിരിച്ചടിയാണ്‌. എന്നാല്‍, കൂടുതല്‍ സൈന്യത്തെ അയയ്‌ക്കണമെന്നും വ്യോമസേനയുടെ സഹായം ലഭ്യമാക്കണമെന്നുമുള്ള ഫര്യാബിലെ സൈനികരുടെ അഭ്യര്‍ഥന ഉന്നതോദ്യോഗസ്‌ഥര്‍ അവഗണിച്ചതാണ്‌ ഇപ്പോഴത്തെ തിരിച്ചടിക്കു കാരണമെന്ന്‌ ആരോപണമുയര്‍ന്നിട്ടുണ്ട്‌.

Ads by Google
Wednesday 15 Aug 2018 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW