Sunday, November 18, 2018 Last Updated 5 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 08.10 PM

കേരളത്തിനൊപ്പം നില്‍ക്കുക; സഹായ അഭ്യര്‍ത്ഥനയുമായി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

Sachin Tendulkar

മുംബൈ: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കേരള ബ്ലാസ്‌റ്റേഴ്‌സ് സഹഉടമയുമായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍.

പ്രാര്‍ത്ഥന നല്ലതാണ്. എന്നാല്‍ ബുദ്ധിമുട്ടേറിയ ഈ സമയത്ത് നമുക്ക് കുടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. കേരളത്തില്‍ വെള്ളപ്പൊക്ക കെടുതി അനുഭവിക്കുന്നവര്‍ക്ക് നമ്മുടെ സഹായം ആവശ്യമുള്ള സമയമാണിത്. നാം കേരളത്തിനൊപ്പമുണ്ടെന്ന് പറയാം. ചെറിയ സഹായം പോലും വലിയ കാര്യമാണെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യേണ്ട അക്കൗണ്ട് നമ്പര്‍ സഹിതമാണ് സച്ചിന്റെ ട്വീറ്റ്.

Ads by Google
Ads by Google
Loading...
TRENDING NOW