Thursday, November 15, 2018 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 04.44 PM

ജാഗ്രതൈ; ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ ഗൂഗിള്‍ കൈ കടത്തുന്നു

Google

സാന്‍ഫ്രാന്‍സിസ്‌കോ: ആന്‍ഡ്രോയിഡ് മോബൈല്‍ഫോണ്‍ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സവിശേഷതയാണ് പരിധിയില്ലാത്ത ആപ്ലിക്കേഷനുകള്‍ . എന്നാല്‍ ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ കൈകടത്തുന്നുവെന്ന് അസോസിയേറ്റഡ് പ്രസ്സ്. അസോസിയേറ്റഡ് പ്രസ്സ് നടത്തിയ അന്യോഷണങ്ങളില്‍ ഉപഭോക്താക്കളുടെ ചലനങ്ങള്‍ വിവിധ ആപ്ലിക്കേഷനുകള്‍ നിരീക്ഷിക്കുന്നതായി വ്യക്തമായി.

സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി ഗൂഗുള്‍ ലോക്കേഷന്‍ സര്‍വിസുകള്‍ ഓഫ് ചെയ്തിടണമെന്നും റിസര്‍ച്ചര്‍മാര്‍ ആവശ്യപ്പെട്ടു. അസോസിയേറ്റഡ് പ്രസ്സിന്റെ അവശ്യപ്രകാരം പ്രിസ്റ്റണിലെ കമ്പ്യുട്ടര്‍ സയന്‍സ് റിസര്‍ച്ചര്‍മാര്‍ നടത്തിയ പഠനത്തിനൊടുവിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭുരിഭാഗം അപ്ലിക്കേഷനുകളും ലോക്കഷന്‍ പങ്കുവയ്കാന്‍ ഗൂഗിള്‍ ആവശ്യപ്പെടുന്നുണ്ട്.എന്നാല്‍ ഇതിന് അനുവാദം നല്‍കുകയാണെങ്കില്‍ ഗൂഗിള്‍ ഉപഭോക്താക്കളെ സദാ പിന്‍തുടര്‍ന്നുകെണ്ടിരിക്കും.

ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് അസോസിയേറ്റഡ് പ്രസ്സ് വ്യക്തമാക്കുന്നു. ലോക്കഷന്‍ ഹിസ്റ്ററി എപ്പോള്‍ വേണമെങ്കിലും ഓഫ് ചെയ്യാമെന്നും പിന്നീട് ആപ്ലിക്കേഷനുകള്‍ക്ക് ലൊക്കേഷന്‍ മനസ്സിലാക്കാന്‍ കഴിയില്ലെന്നും അസോസിയേറ്റഡ് പ്രസ്സ് പറയുന്നു.
ലൊക്കേഷന്‍ ഹിസ്റ്ററി ഓഫ് ചെയ്താലും ചില ആപ്ലിക്കേഷനുകള്‍ പിന്നെയും പിന്‍തുടരുന്നു.ഓഫ് ചെയ്തുവച്ചാലും ചില ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ തുറക്കുമ്പോള്‍തന്നേ ഉപഭോക്താവിന്റെ ചിത്രം പകര്‍ത്തി സൂക്ഷിക്കുന്നതായും,കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിനായുള്ള ആപ്ലിക്കേനുകള്‍ വഴി ലൊക്കേഷനുകള്‍ സദാ നിരീക്ഷിക്കുന്നുവെന്നും കണ്ടത്തി.

ലോകത്തേ 200 കോടി ആന്‍ഡ്രോയിഡ് ഉപഭോക്താക്കളേ ഇത് ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഐ ഫോണില്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുന്നവരേയും ഗൂഗിള്‍ നിരീക്ഷിക്കും. ഓരോ ആപ്ലിക്കേഷനുകളിലും ലൊക്കേഷന്‍ ഹിസ്റ്ററി സുക്ഷിച്ചു വയ്ക്കുന്നുണ്ടെന്നും ഇത് മായ്ചുകളയാനുള്ള സൗകര്യമുണ്ടെന്നും ഗുഗിളിന്റെ പത്രകുറിപ്പില്‍ പറയുന്നു . ഗൂഗിള്‍ സംഭരിച്ചുവയ്ക്കുന്ന വിവരങ്ങള്‍ മായ്ചുകളയാന്‍ ഗൂഗിള്‍ ആപ്ലിക്കേഷന്‍ സെറ്റിഗ്‌സില്‍ വെബ് ആന്റ് ആപ് ആക്ടിവിറ്റി ഓഫ് ചെയ്തുവച്ചാല്‍ ആപ്ലിക്കേഷനുകള്‍ പിന്നീടങ്ങോട്ട് ആപ്ലിക്കേഷനുകള്‍ ഒരുവിവരവും സേവ് ചെയ്യാന്‍ സാധിക്കില്ല. ലോക്കേഷന്‍ ഹിസ്റ്ററി മാത്രമാണ് ഓഫ് ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ എവിടെയാമെന്ന് മനസിലാക്കാന്‍ കഴിയില്ലെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
TRENDING NOW