Tuesday, November 06, 2018 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 03.51 PM

ചര്‍മ്മ സംരക്ഷണവും സൗന്ദര്യവും

''മുഖസൗന്ദര്യവും ചര്‍മ്മസംരക്ഷണവും പ്രാധാന്യമേറിയതുതന്നെ. മുഖസൗന്ദര്യം എങ്ങനെ കാത്തുസൂക്ഷിക്കാം...''
uploads/news/2018/08/241321/beautyfashion140818.jpg

സൗന്ദര്യ സംരക്ഷണത്തില്‍ ചര്‍മ്മ സംരക്ഷണം അതിപ്രധാനമാണ്. അതുകൊണ്ടുതന്നെ ചര്‍മ്മത്തിനുവരുന്ന ഏത് രോഗവും ഏത് പ്രായക്കാരേയും വിഷമിപ്പിക്കും. മുഖസൗന്ദര്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സൗന്ദര്യ ചികിത്സയെക്കുറിച്ചും...

മുഖക്കുരു


മുഖക്കുരു ഒരു രോഗമല്ലെങ്കിലും സൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്ന എല്ലാവരുടേയും ഉറക്കംകെടുത്തുന്ന പ്രശ്നമാണ് മുഖക്കുരു. ഇതുമൂലമുണ്ടാകുന്ന പാടുകള്‍ക്കും കുഴികള്‍ക്കുമാണ് ചികിത്സ ആവശ്യമായി വരുന്നത്. ഇതിനുള്ള ലേപനങ്ങളും ഗുളികകളും ഇന്ന് ലഭ്യമാണ്.

വലിയ മുഖക്കുരു, ഇടയ്ക്ക് വലുതാവുകയും ചെറുതാവുകയും ചെയ്യുന്ന മുഖക്കുരു ഇത്തരത്തിലുള്ളവയ്ക്ക് സാധാരണ മരുന്നുകള്‍ ഫലപ്രദമല്ല. ഇതിനായി റെറ്റിനോയിഡ് ഗുളികയാണ് ഉപയോഗിക്കുന്നത്. മൂന്ന് മാസത്തെ ചികിത്സകൊണ്ട് മുഖക്കുരു നിശേഷം മാറ്റാന്‍ കഴിയും. വീണ്ടും മുഖക്കുരു ഉണ്ടാവാതിരിക്കാനും ഇത് ഒരു പരിധിവരെ സഹായിക്കും.

മുഖത്തെ പാടുകളും കുഴികളും


മുഖക്കുരു വന്നതിനുശേഷമുള്ള പാടുകളും കുഴികളും മാറാന്‍ പീലിംഗ് സഹായിക്കും. പത്ത് ദിവസം ഇടവിട്ട്് മൂന്ന് മുതല്‍ ആറ് പ്രാവശ്യം വരെ പീലിംഗ് ചെയ്യേണ്ടിവരും. എ.എച്ച്.എ (ആല്‍ഫ ഹൈഡ്രോക്‌സി ആസിഡ്) പീല്‍ ആണ് ഇതിനുപയോഗിക്കുന്നത്.

ഇത് മറ്റുള്ള ചികിത്സകളെ അപേക്ഷിച്ച് കൂടുതല്‍ ഫലപ്രദവും സുരക്ഷിതവുമാണ്. ലേസര്‍ ചികിത്സയും ഇപ്പോള്‍ പ്രചാരത്തിലുണ്ട്്. 20 മുതല്‍ 30 മിനിറ്റുകൊണ്ട് ലേസര്‍ ചികിത്സ ചെയ്തുകഴിയും. മൂന്നോ നാലോ ദിവസങ്ങള്‍ കൊണ്ട് മാറ്റങ്ങള്‍ തിരിച്ചറിയാനും സാധിക്കും.

uploads/news/2018/08/241321/beautyfashion140818a.jpg

അരിമ്പാറ


അരിമ്പാറ സാധാരണയായി ഒരു ചര്‍മ്മ രോഗമാണ്. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ അരിമ്പാറ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതൊരു സൗന്ദര്യ പ്രശ്നം കൂടിയാണ്. ഇത് നീക്കംചെയ്യാന്‍ പല മാര്‍ഗ്ഗങ്ങളും നിലവിലുണ്ട്. ലിക്വിഡ് നൈട്രജന്‍ ക്രയോ തെറാപ്പിയിലൂടെ അരിമ്പാറ ഫ്രീസ് ചെയ്ത് നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് വേദനരഹിത ചികിത്സയാണ്. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുകയുമില്ല.

കുട്ടികളില്‍ ഉണ്ടാകുന്ന അരിമ്പാറ നീക്കംചെയ്യാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗം ഇതാണ്. ചില അരിമ്പാറകള്‍ വീണ്ടും ഉണ്ടാവാറുണ്ട്. ഇങ്ങനെ ആവര്‍ത്തിച്ചുണ്ടാകുന്ന അരിമ്പാറ നീക്കംചെയ്യാന്‍ ലേസര്‍ ചികിത്സ ചെയ്യേണ്ടിവരും.

രോമവളര്‍ച്ചയുംമുടികൊഴിച്ചിലും


അമിത രോമവളര്‍ച്ചയും മുടികൊഴിച്ചിലും പലരും നേരിടുന്ന പ്രശ്നമാണ്. പാരമ്പര്യം ഇതിന് പ്രധാന ഘടകമാണെങ്കിലും കൃത്യമായ കാരണം കണ്ടെത്തിയുള്ള ചികിത്സയാണ് അഭികാമ്യം. മാനസിക സമ്മര്‍ദ്ദം, ഹോര്‍മോണ്‍ തകരാറുകള്‍, പോഷകാഹാരക്കുറവ്, ഡയറ്റ്, മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയാണ് മുടികൊഴിച്ചിലിന് പ്രധാന കാരണം.

അമിത രോമവളര്‍ച്ചയുടെ കാരണങ്ങള്‍ ഹോര്‍മോണ്‍ തകരാറും പാരമ്പര്യവുമാണ്. കൃത്യമായ കാരണങ്ങള്‍ കണ്ടെത്തിയാണ് ചികിത്സ നടത്തേണ്ടത്. ഇലക്‌ട്രോലൈസ്, ലേസര്‍ ചികിത്സകള്‍ അമിത രോമവളര്‍ച്ച തടയാന്‍ സഹായിക്കും. എന്നാല്‍ ഒറ്റത്തവണത്തെ ചികിത്സകൊണ്ട് രോമവളര്‍ച്ച തടയാനാവില്ല.

മാസത്തില്‍ ഒരു പ്രാവശ്യം എന്ന നിലയില്‍ ആറ് മുതല്‍ എട്ട് പ്രാവശ്യംവരെ ലേസര്‍ ചികിത്സ ചെയ്യേണ്ടിവരും. ഇലക്‌ട്രോലൈസ് ആണെങ്കില്‍ രണ്ടാഴ്ചയിലൊരിക്കലും. ഇത് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ നീണ്ടുനില്‍ക്കാം. ഹോര്‍മോണ്‍ തകരാറാണ് രോമവളര്‍ച്ചയ്ക്ക് കാരണമെങ്കില്‍ മരുന്നുകള്‍കൊണ്ട് മാറ്റിയെടുക്കാന്‍ കഴിയും.

uploads/news/2018/08/241321/beautyfashion140818b.jpg

കറുത്ത പാടുകള്‍


മുഖത്തെ കറുത്ത പാടുകളെക്കുറിച്ച് പലര്‍ക്കും തെറ്റിധാരണപോലും ഉണ്ട്. മുഖത്തെ കറുത്ത പാടുകള്‍ സമയദോഷംകൊണ്ട് ഉണ്ടാകുന്നതാണെന്ന് പലരും കരുതുന്നു.

എന്നാല്‍ ഇതില്‍ യാതൊരു സത്യവുമില്ലെന്ന് വേണം കരുതാന്‍. കറുത്തപാടുകള്‍ വേഗം ചികിത്സിച്ച് മാറ്റാന്‍ കഴിയുന്ന ഒന്നല്ലെങ്കിലും ഇതിന് പരിഹാരമുണ്ട്.

ചെറിയ തോതിലുള്ള പാടുകള്‍ ക്രീം ഉപയോഗിച്ച് മാറ്റാനാകും. സണ്‍ സ്‌ക്രീന്‍ ഇതില്‍ പ്രധാനമാണ്. പീല്‍ ചെയ്യുന്നതും ലേസര്‍ ചികിത്സയും കറുത്ത പാടുകള്‍ മാറുന്നതിന് സഹായിക്കും. കറുത്തപാടുകള്‍, വെയിലേറ്റ് ഉണ്ടാകുന്ന പാടുകള്‍, കാക്കപ്പുള്ളി ഇവ മാറാന്‍ ലേസര്‍ ചികിത്സ ചെയ്യാം.

വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ. രാജേഷ് നായര്‍
സ്‌കിന്‍കെയര്‍ ക്ലിനിക്ക്
പട്ടം, തിരുവനന്തപുരം.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Tuesday 14 Aug 2018 03.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW