Sunday, February 10, 2019 Last Updated 15 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 03.01 PM

'വിട്ടുമാറാത്ത നടുവേദന' ചികിത്സയിലൂടെ ആശ്വാസം ലഭിച്ചെങ്കിലും നടുവേദനയ്ക്കു കുറവില്ല

uploads/news/2018/08/241309/ayurvedaTips140818a.jpg

വിട്ടുമാറാത്ത നടുവേദന

40 വയസ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്. ഇടയ്ക്കിടെ അനുഭവപ്പെടുന്ന നടുവേദനയാണ് എന്നെ അലട്ടുന്ന പ്രശ്‌നം. ഇടുപ്പിന്റെ ഭാഗത്താണ് വേദന കൂടുതല്‍. രണ്ടുമാസം മുമ്പ് അപകടത്തില്‍ നടുവിന് ചതവ് പറ്റിയിരുന്നു. ചികിത്സയിലൂടെ ആശ്വാസം ലഭിച്ചെങ്കിലും നടുവേദനയ്ക്കു കുറവില്ല. ഡോക്ടറെകണ്ട് വീണ്ടും ചികിത്സ നടത്തേണ്ടതുണ്ടോ?
---- രവികുമാര്‍, കാഞ്ഞങ്ങാട്

സന്ധികള്‍ക്കുണ്ടാകുന്ന ക്ഷതം, നീര്‍ക്കെട്ട്, സ്‌നായുക്കള്‍ക്കുണ്ടാകുന്ന ചതവ് ഇവ മാറിയാലും തുടര്‍ച്ചയായ ചലനങ്ങള്‍, അധികമായ വ്യായാമം ഇവ വീണ്ടും വേദന സൃഷ്ടിക്കുന്നു. ആയുര്‍വേദ ചികിത്സയിലൂടെ ആശുപത്രിയില്‍ ഒരാഴ്ച കിടന്ന് കുഴമ്പിട്ട് തിരുമ്മല്‍, കടീവസ്തി, കിഴി മുതലായ ചികിത്സകളിലൂടെ നടുവേദന പൂര്‍ണമായും മാറ്റാന്‍ സാധിക്കും. മുറിവെണ്ണ അല്ലെങ്കില്‍ കര്‍പ്പൂരാദി കുഴമ്പ് ചൂടാക്കി നടുവിലും വേദനയുള്ള ഭാഗത്തും പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് ആവി പിടിക്കുക. കറുത്ത മര്‍മ്മാണി വട്ട് കാടിതൊട്ടരച്ച് വേദനയുള്ള ഭാഗത്ത് പുരട്ടുക.

Ads by Google
Ads by Google
Loading...
TRENDING NOW