Saturday, June 22, 2019 Last Updated 9 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.32 PM

അമ്മാവന്‍ നിലത്തുകൂടി വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോയി; രണ്ടുപേര്‍ അപ്പുറത്തും ഇപ്പുറത്തും നിന്ന് കൈകളില്‍ ബലമായി പിടിച്ചു ; എല്ലാം കഴിഞ്ഞ് രക്തം വാര്‍ന്ന നിലയില്‍ നഗ്നയായി അവളെ കിടക്കയില്‍ ഉപേക്ഷിച്ച് എല്ലാവരും പോയി

uploads/news/2018/08/241300/noaura.jpg

സുഡാനീസ് പെണ്‍കുട്ടിയായ നൗറയെ രാജ്യം വധശിക്ഷയ്ക്ക് വിധിച്ചത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വന്‍ ചര്‍ച്ചകള്‍ക്ക് വിഷയമായ കാര്യമായിരുന്നു. കിടപ്പറയില്‍ വെച്ച് സ്വന്തം ഭര്‍ത്താവിനെ കത്തിയ്ക്ക് ഇരയാക്കി മാറ്റിയിട്ടും അവള്‍ക്ക് വേണ്ടി ലോകത്തുടനീളമുള്ള അനേകം മനുഷ്യാവകാശ പ്രവര്‍ത്തകരായിരുന്നു രംഗത്ത് വന്നത്. ജൂണ്‍ അവസാനമായിരുന്നു നൗറയുടെ വിഷയം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.

നൂറാ ഹുസൈന്‍ ഒരു പ്രതീകമാണ്. സുഡാനിലെ ബാല വിവാഹത്തിന്റെയും പെണ്‍ വിദ്യാഭ്യാസ നിഷേധത്തിന്റെയും ഇരയാണെങ്കിലും ലോകത്തുടനീളമുള്ള പെണ്‍ അവകാശങ്ങളെക്കുറിച്ച് കൂടി അവളുടെ ദുരിതം സംസാരിക്കുന്നുണ്ട്.

ആദ്യരാത്രി ലൈംഗികത പല തവണ നിഷേധിക്കപ്പെട്ട് ഒടുവില്‍ ബന്ധുക്കളുടെ സഹായത്തോടെ നൗറയെ ബലാത്സംഗം ചെയ്ത 35 കാരനായ ഭര്‍ത്താവിനെ പിറ്റേന്ന് നടന്ന ബലാത്സംഗ ശ്രമത്തിനിടയില്‍ നൗറ കുത്തിക്കൊല്ലുകയായിരുന്നു. നൗറയുടെ കഥ ഇങ്ങിനെയാണ്. വൈവാഹിക ബലാത്സംഗം കുറ്റകരമല്ലാത്ത സുഡാനില്‍ 10 വയസ്സാണ് പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായം. എട്ടാം തരത്തില്‍ പഠിക്കുമ്പോഴായിരുന്നു നൗറയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി അയാള്‍ എത്തിയത്. അമ്മാവന്റെ അരികില്‍ അയാള്‍ എത്തി ഒരാഴ്ച കഴിഞ്ഞാണ് അയാളെ നൗറ ആദ്യം കാണുന്നത്. ആദ്യം തന്നെ പറഞ്ഞു. വിവാഹം കഴിക്കാനല്ല, പഠിക്കാനാണ് ഇഷ്ടം. പ്രത്യേകിച്ചും നിങ്ങളെ വിവാഹം കഴിക്കാന്‍ ഒട്ടും ഇഷ്ടമല്ല. അയാള്‍ വീണ്ടും അമ്മാവന്റെ വീട്ടില്‍ വിവാഹാലോചനയുമായി വന്നുകൊണ്ടിരുന്നു. അമ്മാവിയുടെ വീട്ടിലേക്ക് നൗറ ഒളിച്ചോടി.

മതപരമായ ചടങ്ങിനാണെന്ന് പറഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ വീട്ടില്‍ തിരിച്ചെത്തിച്ചു. അയാള്‍ പിന്നെയും വന്നുകൊണ്ടിരുന്നു. അയാളുമായി ഒരു ബന്ധവും ഇല്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അയാള്‍ വീട്ടില്‍ എത്തുമ്പോള്‍ അവള്‍ മുങ്ങും. പിന്നീട് എനിക്ക് നിങ്ങളെ വേണ്ട എന്ന മുഖത്ത് നോക്കി പറയുകയും ചെയ്തു. എന്നാല്‍ വര്‍ഷാവസാനമുള്ള സെക്കന്ററി സ്‌കൂള്‍ പരീക്ഷ എഴുതിയ ശേഷം എല്ലാവരും ചേര്‍ന്ന് വിവാഹം കഴിപ്പിച്ചു. അയാളുടെ കുടുംബം നല്ല ധനസ്ഥിതിയില്‍ ആയതിനാല്‍ ചടങ്ങുകള്‍ക്ക് പണം മുടക്കിയതും എല്ലാം ചെയ്തതും അവരായിരുന്നു. ഒന്നാമത് ഇയാളെ വിവാഹം കഴിക്കാന്‍ ഇഷ്ടമില്ല. രണ്ടാമത് പഠിക്കണമെന്നുള്ള മോഹവും യാന്ത്രികമായിട്ടായിരുന്നു നൗറ എല്ലാറ്റിനും നിന്നുകൊടുത്തത്. ഒന്നിലും നൗറയ്ക്ക് താല്‍പ്പര്യമേ ഉണ്ടായിരുന്നില്ല. ആത്മഹത്യയെ കുറിച്ച് ചിന്തിച്ചുകൊണ്ടായിരുന്നു കേശാലങ്കാരത്തിന് ഇരുന്നത്.

വിവാഹം നടക്കുമ്പോഴും കാറില്‍ അയാളുടെ അരികിലേക്ക് വരുമ്പോഴും കാറില്‍ പോകുമ്പോഴുമെല്ലാം നൗറ കരഞ്ഞുകൊണ്ടിരുന്നു. ആദ്യരാത്രിയില്‍ ഭര്‍ത്താവിനെ അടുപ്പിച്ചില്ല. രക്ഷപ്പെടാന്‍ വീട്ടിലെ ഒരു മുറിയില്‍ കയറി തനിച്ച് കതകടച്ചിരുന്ന് വിവാഹ വസ്ത്രത്തോടെ അവിടെ കിടന്നുറങ്ങി. ആഹാരം കഴിക്കാന്‍ പോലും മുറിക്ക് പുറത്തിറങ്ങിയില്ല. മൂന്നാം ദിവസം വാതില്‍ തുറന്നെങ്കിലും അയാള്‍ക്കൊപ്പം ഉറങ്ങാന്‍ തയ്യാറായില്ല. അയാള്‍ ഉറങ്ങുമ്പോള്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും ഫ്‌ളാറ്റ് പൂട്ടിയ നിലയിലായിരുന്നു.

ഒമ്പതാം ദിവസം ബന്ധുക്കള്‍ വീട്ടിലെത്തിയതോടെയാണ് ദുരന്തം തുടങ്ങിയത്. ആദ്യരാത്രി അനുഭവിക്കാന്‍ ഭര്‍ത്താവ് വിളിച്ചു വരുത്തിയതായിരുന്നു ബന്ധുക്കളെ. കുടുംബാംഗങ്ങള്‍ ഭര്‍ത്താവിന് ബലാത്സംഗം ചെയ്യത്തക്കവിധത്തില്‍ നൗറയെ ബലമായി പിടിച്ചുകൊടുത്തു. കുടുംബാംഗങ്ങള്‍ അവളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി നഗ്നയാക്കി താഴെ ബലമായി പിടിച്ചു കിടത്തി. 35 കാരനായ ഭര്‍ത്താവ് ക്രൂരമായി ബലാത്സംഗം ചെയ്തു. പിറ്റേന്ന് ഭര്‍ത്താവ് വീണ്ടും ബലാത്സംഗത്തിന് മുതിരുമ്പോള്‍ അവള്‍ കയ്യില്‍ തടഞ്ഞ കത്തിയെടുത്ത് ഭര്‍ത്താവിനെ കുത്തിമലര്‍ത്തി. വിവാഹ ചടങ്ങിനായി കരഞ്ഞുകൊണ്ടാണ് ഭര്‍ത്താവിനടുത്ത് നൗറ ഇരുന്നത്. തുടര്‍ന്നയായി ഒമ്പതു ദിവസത്തോളം ലൈംഗികതയ്ക്കുള്ള ഭര്‍ത്താവിന്റെ ക്ഷണം നിരസിക്കപ്പെട്ടതോടെയാണ് ഭര്‍ത്താവ് ബന്ധുക്കളെ സഹായത്തിന് വിളിച്ചു വരുത്തിയത്.

കിടപ്പുമുറിയിലേക്ക് പോകാനുള്ള നിര്‍ദ്ദേശം അനുസരിക്കാതെ വന്നപ്പോള്‍ ഭര്‍ത്താവിന്റെ അമ്മാവന്‍ നിലത്തുകൂടി വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോയി. സഹോദരന്മാര്‍ അടിച്ചു. എല്ലാവരും ചേര്‍ന്ന് വസ്ത്രം കീറിയെറിഞ്ഞശേഷം രണ്ടുപേര്‍ അപ്പുറത്തും ഇപ്പുറത്തും നിന്ന് കൈകളില്‍ ബലമായി പിടിച്ചു. അമ്മാവന്‍ കാലുകളില്‍ പിടിച്ച് ബലാമായി നിലത്തു കിടത്തി. ഈ സമയം അലറിവിളിക്കുകയും കരയുകയും താന്‍ ചെയ്‌തെന്നും ബലാത്സംഗത്തിന് ശേഷം തന്നെ കിടക്കയില്‍ രക്തം വാര്‍ന്ന നിലയില്‍ നഗ്നയായി ഉപേക്ഷിച്ച ശേഷം എല്ലാവരും പോയെന്നായിരുന്നു നൗറ സംഭവത്തെക്കുറിച്ച് വിവരിച്ചത്.

പിറ്റേന്നും ഭര്‍ത്താവ് ആക്രമിക്കാന്‍ ഒരുങ്ങി. തന്റെ മുകളിലേക്ക് കടന്നു കയറാനുള്ള ഭര്‍ത്താവിന്റെ ശ്രമം ചെറുക്കുന്നതിനിടയില്‍ തലയിണയ്ക്ക് അടിയില്‍ ഒളിപ്പിച്ച കഠാര എടുക്കാന്‍ തനിക്ക് കഴിഞ്ഞു. തുടര്‍ന്ന് കത്തിക്ക് വേണ്ടിയുള്ള പിടിവലിക്കിടയില്‍ അവള്‍ക്ക് ഭര്‍ത്താവിനെ കുത്താന്‍ കഴിഞ്ഞു. ഭര്‍ത്താവ് മരിച്ചെന്ന് ഉറപ്പായതോടെ സ്വന്തം വീട്ടിലേക്ക് ഓടി. മാതാപിതാക്കള്‍ സഹായിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ അവര്‍ പോലീസിന് കൈമാറുകയായിരുന്നെന്ന് ഹുസൈന്‍ പറഞ്ഞു.

നൗറയെ വധശിക്ഷയ്ക്ക് വിധിച്ചത് അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ച വിഷയമായി പിന്നീട് മാറിയിരുന്നു. പാരമ്പര്യവും ദാരിദ്ര്യവും മൂലം സുഡാനില്‍ ബാലവിവാഹം വ്യാപകമാണ്. മൂന്നിലൊന്ന് പെണ്‍കുട്ടികളും 18 വയസ്സ് പൂര്‍ത്തിയാകും മുമ്പ് വിവാഹിതരാകുന്നു. 12 ശതമാനം പെണ്‍കുട്ടികള്‍ക്ക് 15 വയസ്സ് പോലും എത്താറില്ല. പെണ്‍കുട്ടികള്‍ക്ക് മാസമുറ ആരംഭിച്ചു കഴിഞ്ഞാല്‍ വിവാഹം കഴിക്കാം എന്നതാണ് സുഡാനിലെ രീതി. ആഫ്രിക്കയില്‍ തന്നെ വൈവാഹിക പ്രായം ഏറ്റവും കുറവുള്ള രാജ്യവും സുഡാനാണ്.

Ads by Google
Tuesday 14 Aug 2018 01.32 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW