ജിദ്ദ : ഈ വർഷത്തെ ഹജ് നിർവഹിക്കുന്നതിനായി ഹജ് കമ്മറ്റി വഴി ഇന്ത്യയിൽ നിന്നും 1,19,598 തീർഥാടകർ എത്തി.ഇന്നലെ വരെയുള്ള കണക്കാണിത് . ഇത്തവണ ഹജ് നിർവഹിക്കാൻ ഇന്ത്യയിൽ നിന്നും 1,75,025 പേർക്കാണ് അവസരം ലഭിച്ചിരിക്കുന്നത് .കഴിഞ്ഞ വർഷത്തേതിൽ നിന്നും 5000 പേർക്കുകൂടി അധിക അവസരം ലഭിച്ചിട്ടുണ്ട് .
ഇന്ത്യയിൽ നിന്നും എത്തിയ തീർഥാടകാരിൽ 39 പേർ മരിച്ചു .കേരളത്തിൽ നിന്നുള്ള തീർഥാടകർ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ഇപ്പോൾ മക്കയിലാണുള്ളത് .