Wednesday, September 26, 2018 Last Updated 19 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 12.41 PM

ഷവോമി പൊക്കോ F1 ഓഗസ്റ്റ് 22ന് ഇന്ത്യയിലേക്ക്

Xiaomi

ഷവോമിയുടെ പൊക്കോ F1 മോഡൽ ഇന്ത്യൻ വിപണിയിലേക്ക് വരുന്നു. ഓഗസ്റ് 22ന് ആണ് ഈ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്. ഔദ്യോഗിക പൊക്കോ ഇന്ത്യ ട്വിറ്റർ പോസ്റ്റിലാണ് പുറത്തിറക്കുന്ന തിയ്യതി പ്രഖ്യാപിച്ചത്. ഷവോമിയുടെ ഏറ്റവും വിലകൂടിയ ഫോൺ കൂടിയാവും ഇത് എന്നാണ് സൂചന.

ഷവോമി ഇന്ത്യയുടെ ലീഡ് പ്രോഡക്ട് മാനേജരായ ജയ് മണിയാണ് ഷവോമിയുടെ പൊക്കോ F1 മോഡലിനെ കുറിച്ച് സൂചന നല്‍കി ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റിനൊപ്പം 'Poco by Xizomi' എന്ന് എഴുതിയ ചിത്രവുമുണ്ട്.

' വളരെ പ്രത്യേകതകളുള്ള ദിവസമാണ് ഇന്ന്. ഞാന്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പുതിയ പ്രോജക്ടിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അതിയായ സന്തോഷമുണ്ട്. എനിക്ക് ഭാഗ്യം നേരുക!' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

4000 mAh ബാറ്ററി, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍ എന്നിവയായിരിക്കും ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങളെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. കമ്പനിയുടെ ലിക്വിഡ് കൂളിംഗ് സംവിധാനത്തോടെയാകും ഫോണ്‍ വിപണിയിലെത്തുകയെന്നും പറയപ്പെടുന്നു. ഫോണ്‍ ആന്‍ഡ്രോയ്ഡ് 8.0 ഒറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW