Wednesday, June 12, 2019 Last Updated 36 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 12.16 PM

പ്രവാസികള്‍ക്ക് വോട്ടവകാശം സ്വാഗതാര്‍ഹം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

uploads/news/2018/08/241281/Gulf140818b.jpg

ദമ്മാം: ദീര്‍ഘ കാലത്തെ മുറവിളികള്‍ക്കൊടുവില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം അംഗീകരിച്ച ബില്ല് ഇന്ത്യന്‍ പാര്‍ലിമെന്റില്‍ പാസാക്കിയത് സ്വാഗതാര്‍ഹമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ടയോട്ട ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന പ്രവാസി സമൂഹത്തോട് ഭരണകൂടം എന്നും അവഗണനയാണ് കാണിച്ചിട്ടുള്ളത്.

യാത്രക്കാര്‍ വര്‍ധിക്കുമ്പോള്‍ വിമാന കമ്പനികള്‍ കഴുത്തറപ്പന്‍ നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയും പ്രവാസികളെ ചൂഷണം ചെയ്യുന്നതില്‍ ഒട്ടും പിറകിലല്ല. സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തിരിച്ചുപോക്ക് വര്‍ധിച്ച സഹചര്യത്തില്‍ കേരള, കേന്ദ്ര സര്‍ക്കാരുകള്‍ പ്രവാസി പുനരധിവാസത്തിന് അര്‍ഹമായ പരിഗണന നല്‍കണമെന്നും ഫോറം ആവശ്യപ്പെട്ടു.

ടയോട്ട ബ്ലോക്ക് പുതിയ ഭാരവാഹികളായി ഹംസക്കോയ പൊന്നാനി (പ്രസിഡന്റ്), അഫ്‌സല്‍ ഫവാസ് കൊല്ലം (ജ. സെക്രട്ടറി), ഖാലിദ് ബാഖവി തിരുവനന്തപുരം, യൂനുസ് വട്ടംകുളം, ഹാഷിം പൂന്തുറ (നിര്‍വാഹക സമിതി) എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന സമിതി അഗംങ്ങളായ നമീര്‍ ചെറുവാടി, സുനീര്‍ പാറക്കല്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Tuesday 14 Aug 2018 12.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW