Saturday, September 22, 2018 Last Updated 46 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 11.45 AM

വെര്‍മോണ്ടില്‍ ഗവര്‍ണര്‍ പദവിക്കായി മത്സരിക്കാന്‍ 14 കാരനും ; ഗവര്‍ണറാകുമ്പോള്‍ മിനിമം ലൈസന്‍സ് എങ്കിലും നേടിയിരിക്കണമെന്ന് നിലവിലെ ഗവര്‍ണറുടെ പരിഹാസം

uploads/news/2018/08/241273/sonbonne.jpg

ന്യൂയോര്‍ക്ക്: സാധാരണഗതിയില്‍ അമേരിക്കയിലെ സ്‌കൂള്‍കുട്ടികളായ പയ്യന്മാര്‍ ഒന്നുകില്‍ ബേസ്‌ബോളില്‍ വ്യാപൃതരായിരിക്കുകയോ പെണ്‍കുട്ടികളുടെ പിന്നാലെ നടക്കുകയോ പഠിത്തക്കാരാണെങ്കില്‍ ഹോം വര്‍ക്കില്‍ ഏര്‍പ്പെടുകയോ ഒക്കെ ആയിരിക്കും ഈ പ്രായത്തില്‍ ചെയ്യുക. എന്നാല്‍ 14 കാരനായ ഏതന്‍ സണ്‍ബോണ്‍ അങ്ങിനെയല്ല. അല്‍പ്പം വ്യത്യസ്തനായ അദ്ദേഹം ഈ ചെറുപ്രായത്തിലും വലിയ കാര്യങ്ങളിലാണ് ഇടപെടുന്നത്. വെര്‍മോണ്ടിലെ ഗവര്‍ണര്‍ പദവിക്ക് വേണ്ടി മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് സണ്‍ബോണ്‍.

ഈ വടക്ക് കിഴക്കന്‍ അമേരിക്കന്‍ സ്‌റ്റേറ്റിന്റെ ഭരണഘടനയിലെ വൈചിത്ര്യം നേട്ടമാക്കാന്‍ ഒരുങ്ങുന്ന പയ്യന്‍ തന്റെ പ്രചാരണ ചൂടിലാണ്. അനേകം മികച്ച ആശയങ്ങളുമായി മദ്ധ്യവര്‍ത്തി സമൂഹത്തിലെ വര്‍ക്കിംഗ് ക്‌ളാസ്സുകള്‍ക്കിടയില്‍ താനൊരു ചാമ്പ്യനാണെന്നാണ് സണ്‍ബോണ്‍ തന്റെ തന്നെ വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്നത്. ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ പൂര്‍ത്തിയാകാന്‍ തന്നെ ഇനിയും പഠിക്കേണ്ട പയ്യന്‍ ആരോഗ്യ നവീകരണം, സാമ്പത്തീക പുരോഗതി, വിദ്യാഭ്യാസം എന്നിവയിലെല്ലാം തന്റേതായ ആശയം രൂപപ്പെടുത്തിയിട്ടുണ്ട്. തനിക്ക് നേരിടേണ്ട മുതിര്‍ന്ന സ്ഥാനാര്‍ത്ഥികളുടെ ആള്‍ക്കൂട്ടവും പ്രസംഗവുമൊന്നും പയ്യനെ പരിഭ്രാന്തനാക്കുന്നില്ല താനും. മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച പ്രതിനിധി താനായിരിക്കുമെന്നാണ് പയ്യന്‍ ഈ മാസം ആദ്യം ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ ടെലിവിഷനില്‍ പറഞ്ഞത്.

വെര്‍മോണ്ടിലെ നിയമം അനുസരിച്ച് നാലു വര്‍ഷമായി ഇവിടെ താമസമാക്കിയിട്ടുള്ള ആര്‍ക്ക് വേണമെങ്കിലും പ്രായഭേദമെന്യേ ഗവര്‍ണര്‍ പദവിക്കായി മത്സരിക്കാമെന്നതിനാല്‍ അനേകരാണ് മത്സര രംഗത്തുള്ളത്. ആദ്യ ഭിന്നലിംഗക്കാരിയായ ഗവര്‍ണര്‍ എന്ന പദവി മോഹിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തക മുന്‍ നാവികസേനാംഗം ജെയിംസ് എഹ്‌ലര്‍സ്, നൃത്തോത്സവത്തിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പദവി അലങ്കരിക്കുന്ന ബ്രെണ്ടാ സീഗല്‍ എന്നിവരാണ് പയ്യന് എതിരാളികള്‍. എന്നാല്‍ സണ്‍ബോണിന്റെ പക്വതയും രാഷ്ട്രീയ പ്രബുദ്ധതയും വെര്‍മോണ്ടിലെ രാഷ്ട്രീയക്കാരുടെ കുഴപ്പങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ആഹ്വാനങ്ങളും വെര്‍മോണ്ടുകാരുടെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.

അതേസമയം പയ്യന്റെ സ്ഥാനാര്‍ത്ഥിത്വം വന്‍ ചര്‍ച്ചയായും മാറിയിട്ടുണ്ട്. ഒരു 14 കാരന് പോലും മത്സരിക്കാന്‍ കഴിയുന്ന രീതി ശരിയാണെന്ന് തോന്നുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഗവര്‍ണറാകുമ്പോള്‍ ഏറ്റവും കുറഞ്ഞത് ലൈസന്‍സ് എടുക്കാനുള്ള പ്രായമെങ്കിലും വേണ്ടതുണ്ടെന്നായിരുന്നു ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്‌ളിക്കന്‍ 60 കാരന്‍ ഫില്‍ സ്‌കോട്ടിന്റെ മറുപടി. 2016 മുതല്‍ വെര്‍മോണ്ടിന്റെ ഭരണചുക്കാന്‍ കയ്യാളുന്ന സ്‌കോട്ട് തന്നെയാണ് ഇത്തവണയും ഏവരും പ്രതീക്ഷിക്കപ്പെടുന്നയാള്‍.

Ads by Google
Tuesday 14 Aug 2018 11.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW