Tuesday, January 22, 2019 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 10.54 AM

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി തള്ളി

ദൃശ്യങ്ങള്‍ കൈമാറിയാല്‍ ദുരുപയോഗിക്കപ്പെട്ടേക്കാമെന്നും നടിയുടെ സുരക്ഷയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ഹര്‍ജിയെ ശക്തമായി എതിര്‍ത്തിരുന്നു.
Actress abduction case, dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാംപ്രതിയായ നടന്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ദൃശ്യങ്ങള്‍ കൈമാറിയാല്‍ ദുരുപയോഗിക്കപ്പെട്ടേക്കാമെന്നും നടിയുടെ സുരക്ഷയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ഹര്‍ജിയെ ശക്തമായി എതിര്‍ത്തിരുന്നു. ഇത് പരിഗണിച്ചാണ് ഹര്‍ജി തള്ളിയത്.

നടിയെ ആക്രമിച്ച് മുഖ്യപ്രതി പകര്‍ത്തിയ ദുശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സെഷന്‍സ് കോടതിയിലും ദിലീപ് ഹര്‍ജി തള്ളിയിരുന്നു. പ്രതിക്കു ഇത്തരമൊരു ദൃശ്യങ്ങള്‍ കൈമാറിയാല്‍ അത് ദുരുപയോഗിക്കപ്പെട്ടേക്കാമെന്നും നടിയുടെ സുരക്ഷയെ ബാധിക്കുമെന്നും പ്രോസിക്യുഷന്‍ അന്നും ശക്തമായ ഉന്നയിച്ചിരുന്നു. ഇത് പരിഗണിച്ച് ഹര്‍ജി തള്ളിയിരുന്നു.

അതേസമയം, ഇതിനകം തന്നെ നിരവധി രേഖകള്‍ ദിലീപ് കോടതി ഇടപെടലിലൂടെ നേടിയിരുന്നു.

Ads by Google
Tuesday 14 Aug 2018 10.54 AM
Ads by Google
Loading...
LATEST NEWS
TRENDING NOW