Monday, September 17, 2018 Last Updated 15 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 10.40 AM

വിദ്യാര്‍ത്ഥികളുമായി ലൈംഗികബന്ധം, അധ്യാപിക അറസ്റ്റില്‍; കുറ്റം നിഷേധിച്ചെങ്കിലും അധ്യാപികയെ പിടിവിടാതെ പോലീസ്

TEACHER

വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. 44കാരിയായ കാരി കാര്‍ബി വിറ്റ് എന്ന അധ്യാപികയാണ് 16, 19 പ്രായമുള്ള വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ താന്‍ വിദ്യാര്‍ത്ഥികളുമായി താന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് അധ്യാപിക ആവര്‍ത്തിച്ച് പറയുന്നു.

അമേരിക്കയിലെ ഡെക്കേറ്റര് ഹൈസ്‌കൂളിലെ അധ്യാപികയായ കാരി കാര്‍ബി കുറ്റം നിഷേധിച്ചെങ്കിലും സ്‌കൂളില്‍ നിന്നും രാജിവെച്ചു. ബോര്‍ഡ് ഓഫ് എഡ്യുക്കേഷനുമായി നടത്തിയ ചര്‍ച്ചയിലും കാരി കുറ്റം നിഷേധിച്ചു. കുട്ടികള്‍ക്ക് ദോഷകരമാകുന്ന ഒരു പ്രവൃത്തിയും താന്‍ ചെയ്തിട്ടില്ലെന്ന് അവര്‍ റിസൈന്‍ ലെറ്ററില്‍ എഴുതി. 2016 മുതല്‍ അഡ്മിനിസ്‌ട്രേറ്റീവ് ലീവിലായിരുന്ന കാരിക്ക് ശമ്പളം ലഭിച്ചിരുന്നു.

ഹിസ്റ്ററി, സൈക്കോളജി, സോഷ്യല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളാണ് ഇവര്‍ പഠിപ്പിച്ചിരുന്നത്. 2016 മാര്‍ച്ചിലാണ് പോലീസ് അധ്യാപികയയ്‌ക്കെതിരെ അന്വേഷണം ആരംഭിക്കുന്നത്. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി അധ്യാപികയ്ക്ക് തെറ്റായ ബന്ധമുണ്ടെന്നും വിദ്യാര്‍ത്ഥികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാറു പോലുമുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

രണ്ട് മുതല്‍ 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്നതാണ് അധ്യാപികയുടെ കുറ്റമെന്ന് പോലീസ് പറയുന്നു. കുട്ടികളുടെ മാതാപിതാക്കളാണ് അധ്യാപികയ്ക്ക് എതിരെ പരാതി നല്‍കിയതെന്നാണ് വിവരം. ക്ലാസ് മുറിയില്‍ വെച്ചും വീട്ടില്‍ വിളിച്ചു വരുത്തിയും അധ്യാപിക വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല പലപ്പോഴും ക്ലാസില്‍ വെച്ച് പോലും അധ്യാപിക ഈ വിദ്യാര്‍ത്ഥികളോടെ ലൈംഗിക താത്പര്യത്തോടെ പെരുമാറിയിരുന്നതായും വിവരമുള്ളതായി പോലീസ് പറയുന്നു.

Ads by Google
Tuesday 14 Aug 2018 10.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW