Friday, September 21, 2018 Last Updated 7 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 10.20 AM

ഇ പി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു; വ്യവസായം, കായികം, യുവജനക്ഷേമം വകുപ്പുകള്‍; പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌ക്കരിച്ചു

uploads/news/2018/08/241258/ep-jayarajan.jpg

തിരുവനന്തപുരം. വീണ്ടും മന്ത്രിയായി നിയോഗിതനായ സിപിഎം നേതാവ് ഇ പി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ 10 മണിയോടെ നടന്ന ചടങ്ങ് പക്ഷേ പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു. തിങ്കളാഴ്ച രാവിലെ ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗമാണ് ഇ പി ജയരാജനെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു കൊണ്ടുവരാന്‍ തീരുമാനം എടുത്തത്.

സത്യപ്രതിജ്ഞയ്ക്കുശേഷം സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍ഡ്വിച്ച് ബ്‌ലോക്കിലെ ഓഫീസിലെത്തി അദ്ദേഹം ചുമതലയേല്‍ക്കും. തുടര്‍ന്ന് രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി ചികില്‍സക്കായി അമേരിക്കയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ഇ.പിയുടെ മടങ്ങിവരവ് വേഗത്തിലായത്. മന്ത്രിസഭാ വിപുലീകരണമെന്ന സിപിഎം നിര്‍ദേശം മുന്നണി യോഗത്തില്‍ അംഗീകരിക്കുകയായിരുന്നു. വ്യവസായം, യുവജനകാര്യ ക്ഷേമം, കായിക വകുപ്പുകളാണ് ഇ പി ജയരാജന് നല്‍കിയിരിക്കുന്നത്. സിപിഐ യ്ക്ക് ക്യാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് പദവി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നത് അധാര്‍മ്മികം എന്നാരോപിച്ചാണ് പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌ക്കരിച്ചത്. ധാര്‍മ്മിക പ്രശ്‌നം ഉയര്‍ത്തിയാണ് വിട്ടു നില്‍ക്കുന്നത്. ഇടതു മന്ത്രിസഭയില്‍ രണ്ടാമനായി തുടങ്ങിയ ഇ പി ജയരാജന്‍ ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് 2016 ഒക്‌ടോബര്‍ 14 ന് രാജി വെയ്ക്കുകയായിരുന്നു. വിജിലന്‍സ് കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് മന്ത്രിസഭയിലേക്ക അദ്ദേഹം മടങ്ങി വരുന്നത്. നേരത്തേ ആരോപണ വിധേയനായി മന്ത്രി ശശീന്ദ്രന്‍ രാജി വെയ്ക്കുകയും അദ്ദേഹം വീണ്ടും തിരിച്ചുവരികയും ചെയ്തിരുന്നു. സിപിഐ യുടെ ചീഫ് വിപ്പ് ആരെന്ന് അറിയാന്‍ ആഗസ്റ്റ് 20 വരെ കാത്തിരിക്കണം. അന്ന് ചേരുന്ന പാര്‍ട്ടി നിര്‍വ്വാഹക യോഗത്തിലാണ് തീരുമാനം ഉണ്ടാകുക. മുല്ലക്കര രത്‌നാകരന്‍, കെ രാജന്‍, ഇ എസ് ബിജിമോള്‍, ചിറ്റയം ഗോപകുമാര്‍ എന്നിവരാണ് പരിഗണനയിലുള്ളത്.

Ads by Google
Tuesday 14 Aug 2018 10.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW