Monday, November 19, 2018 Last Updated 5 Min 42 Sec ago English Edition
Todays E paper
Ads by Google
ശ്രവണം പുണ്യം രാമകഥാമൃതം / പ്രവീണ്‍ ശര്‍മ
Tuesday 14 Aug 2018 02.15 AM

മണ്ഡോദരി പാതിവ്രത്യത്തിന്റെ മകുടോദാഹരണം

uploads/news/2018/08/241240/re5.jpg

സീതയെ അപഹരിച്ച്‌ ലങ്കയില്‍ എത്തിച്ച രാവണന്‍ അവിടെ കാണിച്ച ഒരു മാതൃക പ്രശംസനീയമാണ്‌. സീതാദേവിയുടെ താല്‍പര്യമില്ലാതെ തന്റെ ഇംഗിതത്തിനു അനുസരിച്ച്‌ രാവണന്‍ പ്രവര്‍ത്തിച്ചില്ല. രാവണന്‍ സദാപി ചിന്തിച്ചിരുന്നത്‌ സീതയെ സ്വന്തമാക്കുന്നതിനെപ്പറ്റി മാത്രമാണ്‌. ഇവിടെ രാവണന്‍ മറന്നു പോയത്‌ സ്വന്തം പത്‌നിയായ മണ്ഡോദരിയേയാണ്‌.

പലതവണ ജ്‌ഞാന നിഷ്‌ഠയുളള മണ്ഡോദരി രാവണനോട്‌ ഉപദേശിച്ചു നോക്കി. സീതയെ തിരികെ രാമനെ ഏല്‍പ്പിച്ച്‌ സര്‍വ്വനാശത്തില്‍ നിന്നും മോചിക്കപ്പെടാന്‍. അതൊന്നും കാമസമ്പൂര്‍ണ്ണമായ രാക്ഷസീയ മനസ്സിന്‌ ഉടമയായ രാവണന്‌ സാധിച്ചില്ല.

ഒടുവില്‍ സ്വന്തം ഭര്‍ത്താവിന്റെ ഈ മനോസംഘര്‍ഷം കണ്ടിട്ട്‌, അപ്പോഴും രാവണനോടുളള സ്‌നേഹം ഉളളില്‍ വെച്ച്‌ കൊണ്ട്‌ മണ്ഡോദരി പറയുന്ന ഒരു ഭാഗം രാമായണത്തില്‍ വളരെ പ്രസക്‌തമാണ്‌.

സീതയോടിത്രയ്‌ക്ക്‌ ആഗ്രഹമുണ്ടെങ്കില്‍ മായാരൂപം സ്വീകരിയ്‌ക്കാന്‍ കഴിവുളള അങ്ങ്‌ രാമന്റെ രൂപം ധരിച്ച്‌ സീതയെ സമീപിക്കുക, അപ്പോള്‍ ആഗ്രഹസാഫല്യം ഉണ്ടാവും എന്നു പറയുന്ന മണ്ഡോദരി, തന്നെ മറന്നും ഉപേക്ഷിച്ചും, തിരസ്‌ക്കരിച്ചും പെരുമാറുന്ന ഭര്‍ത്താവിനോട്‌ അവസാന നിമിഷവും കാണിയ്‌ക്കുന്ന ഭര്‍തൃ സ്‌നേഹം ഏറെ പ്രകീര്‍ത്തനീയമാണ്‌.

പഞ്ചകന്യകമാരെ സ്‌മരിക്കുമ്പോള്‍ അതില്‍ മണ്ഡോദരിയേയും സ്‌മരിക്കുന്നത്‌ രാവണപത്‌നിയായിട്ടും ഒരിക്കലും കെടാതെ കാത്തു സൂക്ഷിച്ച തന്റെ പാതിവ്രത്യത്തിന്റെ മഹത്വം കൊണ്ടാണ്‌. ആധുനിക സമൂഹത്തിലെ സ്‌ത്രീകള്‍ ഇതു മാതൃകയായി സ്വീകരിയ്‌ക്കുന്നത്‌ ശ്രേയസ്‌ക്കരമാണ്‌.

*** ( ഹരിപ്പാട്‌ സനാതന വേദപാഠശാല ചെയര്‍മാനാണു ലേഖകന്‍ )

Ads by Google
Ads by Google
Loading...
TRENDING NOW