Wednesday, November 14, 2018 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 02.09 AM

ഐ.ഇ.ഇ.ഇ. രാജ്യാന്തര പ്രോജ്‌ക്‌ട്‌ പ്രദര്‍ശന മത്സരം ഇന്ന്‌ ഏറ്റുമാനൂര്‍ മംഗളം ക്യാമ്പസില്‍

uploads/news/2018/08/241234/v1.jpg

കോട്ടയം: ലോകോത്തര പ്രഫഷണല്‍ സംഘടനയായ ഐ.ഇ.ഇ.ഇയുടെ രാജ്യാന്തര പ്രോജ്‌ക്‌ട്‌ പ്രദര്‍ശനമത്സരം മംഗളം എന്‍ജീനിയറിങ്‌ കോളജിലെ ഇലക്‌ട്രിക്കല്‍ ആന്‍ഡ്‌ ഇലക്‌ട്രോണിക്‌സ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ന്‌ ഏറ്റുമാനൂര്‍ മംഗളം ക്യാമ്പസില്‍ നടക്കും.
നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്ന എക്‌സിബിഷനില്‍ ദക്ഷിണേന്ത്യയില്‍നിന്ന്‌ ഏകദേശം 150 മത്സരാര്‍ഥികള്‍ പങ്കെടുക്കും. സാങ്കേതികരംഗത്തെ നൂതന ആശയങ്ങള്‍ തിരിച്ചറിയപ്പെടുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മത്സരത്തിന്റെ ആദ്യ ഘട്ടമാണു മംഗളം എന്‍ജിനീയറിങ്‌ കോളജില്‍ നടക്കുക.
ആദ്യഘട്ട മത്സരത്തില്‍ തെരഞ്ഞെടുക്കുന്ന ടീമിനു സെപ്‌റ്റംബര്‍ എട്ട്‌, ഒന്‍പത്‌ തീയതികളില്‍ കൊളംബോയിലെ എന്‍.എസ്‌.ബി.എം. ഗ്രീന്‍ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ഗ്രാന്റ്‌ ഫിനാലെയില്‍ പങ്കെടുക്കുന്നതിനു സൗജന്യ വിമാന ടിക്കറ്റ്‌ സമ്മാനമായി നല്‍കുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മംഗളം എന്‍ജിനീയറിങ്‌ കോളജിലെ മൂന്നാം വര്‍ഷ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്‌ വിദ്യാര്‍ഥിയും സ്‌റ്റുഡന്റ്‌സ് കോര്‍ഡിനേറ്ററുമായി ഇ.എസ്‌. അനലിന്റെ കണ്ടുപിടിത്തമായ വെള്ളം ഇന്ധനമായി ഉപയോഗിക്കുന്ന ബൈക്കിന്റെ പ്രദര്‍ശനവും നടത്തി. ഇതര വാഹനങ്ങളില്‍ കൂടി പരീക്ഷിക്കാനൊരുങ്ങുകയാണ്‌ അനല്‍. മംഗളം എന്‍ജീനിയറിങ്‌ കോളജിലെ ഒന്‍പതു വിദ്യാര്‍ഥികള്‍ ജപ്പാനിലെ പ്രശസ്‌തമായ സക്കൂറ സയന്‍സ്‌ എക്‌സ്‌ചേഞ്ച്‌ പ്രോഗ്രാമില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പത്രസമ്മേളനത്തില്‍ മംഗളം കോളജ്‌ ഇലക്‌ട്രിക്കല്‍ വിഭാഗം അസോഷ്യേറ്റ്‌ പ്രഫസര്‍മാരായ സൂസന്‍ വി. നൈനാന്‍, കെ.എ. റഹ്‌മത്ത്‌ബീവി, സ്‌റ്റുഡന്റ്‌സ്‌ കോ-ഓഡിനേറ്റര്‍ ഇ.എസ്‌. അനല്‍, അല്‍സുഫിയാന്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

Ads by Google
Tuesday 14 Aug 2018 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW