Friday, September 14, 2018 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.43 AM

വിവാഹമോചനം: ചൈനയില്‍ രണ്ടു വര്‍ഷത്തെ ഇടവേള

uploads/news/2018/08/241163/in4.jpg

ബെയ്‌ജിങ്‌: വിവാഹമോചനക്കേസുകള്‍ ഫയല്‍ ചെയ്‌തു വേര്‍പിരിയാന്‍ കാത്തിരിക്കുന്നവര്‍ക്കു രണ്ടുവര്‍ഷത്തെ ഇടവേള അനുവദിച്ചു ചൈനയിലെ കോടതികള്‍. രാജ്യത്തു വിവാഹമോചനക്കേസുകള്‍ അടിക്കടി വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്‌. "കൂള്‍ ഓഫ്‌ പീരിയഡില്‍" കോടതി വിധി പുറപ്പെടുവിക്കില്ല.
ഇതുവരെ രണ്ടാഴ്‌ച മുതല്‍ മൂന്നു മാസംവരെയായിരുന്നു "കൂള്‍ ഓഫ്‌ പീരിയഡ്‌". ഇതു രണ്ടു വര്‍ഷമാക്കി ഉയര്‍ത്തിയതിലൂടെ ദമ്പതികള്‍ക്കു പരമാവധി ഒന്നിച്ചുപോകാനുള്ള അവസരം സൃഷ്‌ടിക്കുകയാണു ലക്ഷ്യമിടുന്നത്‌. രണ്ടുവര്‍ഷത്തെ ഈ ഇടവേളയില്‍ കോടതികള്‍ ദമ്പതികള്‍ക്കു കൗണ്‍സലിങ്‌ അടക്കം തരപ്പെടുത്തും. 2017 ജനുവരി മുതല്‍ ജൂണ്‍വരെ 18.5 ലക്ഷം ദമ്പതികളാണു ബന്ധം വേര്‍പെടുത്താന്‍ കേസ്‌ ഫയല്‍ ചെയ്‌തത്‌.

Ads by Google
Tuesday 14 Aug 2018 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW