Monday, August 13, 2018 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 08.53 PM

ഇന്ത്യ സാഫ് കപ്പ് ഫുട്‌ബോള്‍ സെമിയില്‍

ക്വാര്‍ട്ടറില്‍ ആതിഥേയരായ ഭൂട്ടാനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ തോല്‍പ്പിച്ചത്
Saaf cup

തിംഫു: ഇന്ത്യ പതിനഞ്ച് വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ സാഫ് കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ ആതിഥേയരായ ഭൂട്ടനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഭൂട്ടാനായിരുന്നു കളിയുടെ തുടക്കത്തില്‍ മേല്‍ക്കൈ. എന്നാല്‍, പതിമൂന്നാം മിനിറ്റില്‍ ആദ്യ അവസരം ലഭിച്ചത് ഇന്ത്യയ്ക്കായിരുന്നു. എന്നാല്‍, കിരണിന്റെ ശ്രമം ലക്ഷ്യം കണ്ടില്ല. പിന്നീട് കിര്‍തിനാ ദേവിയുടെ ഒരു ഷോട്ട് ബാറിലിടിച്ചു മടങ്ങുകയും ചെയ്തു.

രണ്ടാം പകുതിയില്‍ കൂടുതല്‍ പന്ത് കൈവശം വച്ചാണ് ഇന്ത്യ കളിച്ചത്. രണ്ടാം പകുതിയില്‍ ഇന്ത്യയ്ക്ക് ലഭിച്ച രണ്ടാമത്തെ അവസരമാണ് ശില്‍കി ദേവി ലക്ഷത്തിലെത്തിച്ചത്. അമ്പത്തിയെട്ടാം മിനിറ്റില്‍ ബോക്‌സില്‍ നിന്നുള്ള ഷോട്ട് തടുക്കാന്‍ ഭൂട്ടാന്‍ ഗോളിക്കായില്ല. ടൂര്‍ണമെന്റിലെ ശിര്‍കി ദേവിയുടെ നാലാമത്തെ ഗോളായിരുന്നു ഇത്.കളി തീരാന്‍ അഞ്ച് മിനിറ്റ് കൂടി ശേഷിക്കേ ഗോള്‍ മടക്കാന്‍ ഭൂട്ടാന് ഒരു അവസരം ലഭിച്ചെങ്കിലും അത് ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അഞ്ജലി തടയുകയായിരുന്നു.

ഓഗസ്റ്റ് പതിനാറിന് നടക്കുന്ന ഫൈനലില്‍ ബംഗ്ലാദേശോ നേപ്പാളോ ആയിരിക്കും ഇന്ത്യയുടെ എതിരാളി.

Ads by Google
Monday 13 Aug 2018 08.53 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW