Wednesday, November 14, 2018 Last Updated 4 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 08.47 PM

ഉദയകുമാറിനെ ഉരുട്ടിക്കൊന്ന മൂന്ന് പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു

Udayakumar
ഉദയകുമാറും അമ്മയും

തിരുവനന്തപുരം: ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിലെ മൂന്ന് പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത് ഹൈക്കോടതി തടഞ്ഞു. കേസിലെ 3, 4, 5 പ്രതികളായ ഡി.വൈ.എസ്.പി അജിത് കുമാര്‍, മുന്‍ എസ്.പിമാരായ ടി.കെ ഹരിദാസ്, ഇ.കെ സാബു എന്നിവരുടെ ശിക്ഷ നടപ്പിലാക്കുന്നതാണ് കോടതി തടഞ്ഞത്. അപ്പീല്‍ തീര്‍പ്പാക്കുന്നത് വരെ ശിക്ഷ നടപ്പിലാക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവ്.

മൂന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കെതിരെ ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്ന് ആറ് വര്‍ഷം തടവുശിക്ഷയും 5000 രൂപ പിഴയുമാണ് തിരുവനന്തപുരം സി.ബി.ഐ കോടതി ശിക്ഷ വിധിച്ചത്. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2005 സെപ്റ്റംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം ശ്രീകണേ്ഠശ്വരം പാര്‍ക്കില്‍ ഇരുന്ന ഉദയകുമാറിനേയും സുഹൃത്ത് സുരേഷ് കുമാറിനേയും ഫോര്‍ട്ട് സി.ഐ ആയിരുന്ന ഇ.കെ സാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് പിടികൂടി. സ്‌ക്വാഡ് അംഗങ്ങളായ ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്.

ഉദയകുമാറിന്റെ കൈവശം ഉണ്ടായിരുന്ന 4020 രൂപ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു. ക്രൂരമായ മര്‍ദ്ദനമാണ് നടന്നത്. ഇതേതുടര്‍ന്ന് ഉദയകുമാര്‍ കൊല്ലപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉദയകുമാറിനെ മോഷണക്കേസില്‍ പിടികൂടിയെന്ന് കള്ള എഫ്.ഐ.ആര്‍ ഉണ്ടാക്കി. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവര്‍ മാത്രമായിരുന്നു പ്രതികള്‍. പിന്നീട് സി.ബി.ഐ അന്വേഷണത്തിലാണ് മുഴുവന്‍ പ്രതികളും കുടുങ്ങിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW