Tuesday, September 11, 2018 Last Updated 29 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 08.28 PM

കനത്ത മഴ: വയനാട്, പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, മറ്റു ജില്ലകളില്‍ നിയന്ത്രിത അവധി

torrential downpour

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും, അംഗന്‍വാടികള്‍ക്കും അവധി ബാധകമായിരിക്കും.

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോഴഞ്ചേരി താലൂക്കുകളില്‍ ദുരിതാശ്വാസക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. കാലിക്കറ്റ് സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ(2013 മുതല്‍ പ്രവേശനം) പിജി രണ്ടാം സെമസ്റ്റര്‍ പരീക്ഷ മാറ്റി. നാളത്തെ മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ല.

പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയെ തുടര്‍ന്നണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അംഗണവാടികള്‍ക്കും അവധി ബാധകമാണ്.

Ads by Google
Ads by Google
Loading...
TRENDING NOW