Monday, September 10, 2018 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 08.25 PM

ജലനിരപ്പ് കുറഞ്ഞു: ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു

Cheruthoni dam

തൊടുപുഴ: ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തില്‍ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചത്. മൂന്നു ഷട്ടറുകള്‍ തുറന്ന നിലയില്‍ തുടരാനാണ് തീരുമാനം. നിലവില്‍ 450 ക്യുമെക്‌സ് വെള്ളമാണ് ഡാമില്‍ നിന്നും പുറത്തേക്ക് ഒഴുകുന്നത്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2397 അടിയെത്തുമ്പോള്‍ പുറത്തേക്കുവിടുന്ന വെള്ളത്തിന്റെ അളവു നിയന്ത്രിക്കുമെന്ന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ള നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതുതരത്തിലുള്ള നീരൊഴുക്കും നിയന്ത്രിക്കാനും ബോര്‍ഡ് സജ്ജമാണ്. മുല്ലപ്പെരിയാര്‍ ഡാം തുറക്കണ്ട സാഹചര്യമില്ല. ബാണാസുരസാഗറില്‍ ബോര്‍ഡിനു വീഴ്ച്ച പറ്റിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഇടുക്കി ഡാമിലെ ജലനിരപ്പ് സുരക്ഷിതപരിധിയില്‍ എത്തിയതോടെയാണു പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് 300 ക്യുമെക്‌സ് ആക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാല്‍ പിന്നീട് ഇത് 450 ക്യുമെക്‌സ് ആക്കി. നിലവില്‍ ഡാമിലെ ജലനിരപ്പ് 2397 അടിയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW