Wednesday, January 23, 2019 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 05.20 PM

ശബരിമല ദര്‍ശനത്തിന് എത്തരുതെന്ന്‌ ദേവസ്വം പ്രസിഡന്റ്; പാത ബാരിക്കേഡ് കെട്ടി അടച്ചു

uploads/news/2018/08/241048/sabarimala.jpg

പത്തനംതിട്ട : പമ്പയില്‍ അപകടകരമാം വിധം ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണമെന്ന നിര്‍ദേശവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. പമ്പയിലെ രണ്ട് പാലങ്ങളും പൂര്‍ണ്ണമായും വെള്ളത്തിനടിയില്‍ ആയതിനാല്‍ ദുരന്തങ്ങള്‍ ഒഴിവാക്കാനാണ് ഈ നിയന്ത്രണമെന്നും അദ്ദേഹം മാധ്യമങ്ങളിലൂടെ വിശദീകരണം നല്‍കി. പമ്പയില്‍ നിന്ന് ശബരിമലയിലേയ്ക്കു്ള്ള പാത ബാരിക്കേഡ് കെട്ടി അടച്ചു.

ശബരിഗിരി പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ പമ്പ, ആനത്തോട് ഡാമുകള്‍ വീണ്ടും തുറന്നുവിട്ടു. ഇതോടെ പമ്പ, ത്രിവേണി പൂര്‍ണ്ണമായും മുങ്ങി. പമ്പയിലെ ടോയ്‌ലറ്റ് കോംപ്ലക്‌സിന് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.

പമ്പയിലെ സ്ഥിതി അപകടകരമാണ്. കടകളും മറ്റും പൂര്‍ണ്ണമായും മുങ്ങി. തീര്‍ത്ഥാടകരെ പത്തനംതിട്ടയിലും എരുമേലിയിലും തടയാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ചിങ്ങമാസ പൂജയ്ക്കും നിറപുത്തരിയ്ക്കുമായി നട തുറക്കുന്നതിനാല്‍ അയ്യപ്പന്മാര്‍ തിങ്കളാഴ്ച മുതല്‍ എത്തിത്തുടങ്ങും. ത്രിവേണി പാലം കടന്നുവേണം പമ്പാ ഗണപതി കോവിലിലേയ്ക്ക് പോകാന്‍. പാലം കടന്ന് മണപ്പുറത്തെ റോഡിലേയ്ക്ക് ഇറങ്ങാന്‍ കഴിയില്ല.

Ads by Google
Ads by Google
Loading...
TRENDING NOW