Tuesday, May 21, 2019 Last Updated 14 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 02.56 PM

'വണ്ണം കുറയ്ക്കാന്‍' എന്താണ് ആയുര്‍വേദത്തില്‍ പ്രതിവിധി?

uploads/news/2018/08/241027/karkidamayurveda130818.jpg

വണ്ണം കുറയ്ക്കാന്‍ എന്താണ് പ്രതിവിധി?

എനിക്ക് 32 വയസ്, ഉദ്യോഗസ്ഥനാണ്. അമിതവണ്ണമാണ് എന്റെ പ്രശ്‌നം. ജോലിചെയ്യുന്നതിന് ബുദ്ധിമുട്ടില്ല. രണ്ടുമാസമായി ഭക്ഷണം നിയന്ത്രിക്കുന്നുണ്ട്. എന്നിട്ടും വണ്ണത്തിന് മാറ്റമൊന്നും കാണുന്നില്ല. എന്താണ് പ്രതിവിധി?
------ ജയകൃഷ്ണന്‍, അടൂര്‍

1. കൃത്യമായ ഒരു ജീവിതശൈലിയും വ്യായാമവും ഭക്ഷണവും ശീലമാക്കുക.

2. രാവിലെ ഒരു ഇഢലി/ ദോശ/ അപ്പം ഒരു ഗ്ലാസ് കട്ടന്‍ ചായ.

3. ഉച്ചയ്ക്ക്- ഒരുകപ്പ് ചോറ്. കൂടുതല്‍ വെജിറ്റബിള്‍, സലാഡും ഉള്‍പ്പെടുത്തണം.

4. വൈകുന്നേരം ആപ്പിള്‍ ഒന്ന് അല്ലെങ്കില്‍ ഓറഞ്ച്.

5. രാത്രി ഒരു ചപ്പാത്തി. ഒപ്പം വെജിറ്റബിള്‍ സലാഡും.

കൊഴുപ്പ്, പാല്‍, അരിയാഹാരവും കുറച്ച് മേല്‍പ്പറഞ്ഞ ആഹാരക്രമവും ശീലിക്കുക. കൂടാതെ വരുണാദി കഷായം 15 മില്ലി ലിറ്റര്‍, 40 മില്ലി ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത് 2 നേരം ഭക്ഷണത്തിന് മുമ്പ് കഴിക്കുക. ത്രിഫലചൂര്‍ണ്ണം 1 ടീസ്പൂണ്‍ രാത്രി കിടക്കാന്‍നേരം കഴിക്കുന്നതും ദുര്‍മേദസ് കുറയ്ക്കും. ആയുര്‍വേദ ചികിത്സയിലെ ഉദ്വര്‍ത്തനം (പൊടിയിട്ട് തിരുമ്മല്‍) അമിതവണ്ണത്തിന് ഫലപ്രദമാണ്.

Ads by Google
Ads by Google
Loading...
TRENDING NOW