Saturday, November 17, 2018 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 02.45 PM

രുചികരമായ പീസ്- പനീര്‍ പുലാവ് തയാറാക്കാം

uploads/news/2018/08/241023/CokeryTips130818a.jpg

**** പീസ്- പനീര്‍ പുലാവ്

1. ബിരിയാണി അരി - 1 കപ്പ്
2. നെയ്യ് - 2 ടേബിള്‍ സ്പൂണ്‍
3. പനീര്‍ ചതുരക്കഷണങ്ങളാക്കിയത് - 250 ഗ്രാം
4. ഗ്രാമ്പു - 4 എണ്ണം
5. പീസ് - 2 കപ്പ്,
ഉണക്കമുന്തിരി - 2 ടേബിള്‍ സ്പൂണ്‍
6. ഉപ്പ് - പാകത്തിന്
7. വെള്ളം - 2 കപ്പ്

തയാറാക്കുന്ന വിധം


അരി കഴുകി ഒരു മണിക്കൂര്‍ കുതിര്‍ക്കുക. നെയ്യ് ചൂടാക്കി, പനീര്‍ കഷണങ്ങള്‍ ഇളം ബ്രൗണ്‍ നിറമാകും വരെ വറുത്തു കോരി വയ്ക്കുക.ബാക്കി നെയ്യില്‍ ഗ്രാമ്പു, ഏലയ്ക്ക, ഇവ വഴറ്റുക. ഇതിലേക്ക് കുതിര്‍ത്തു വച്ചിരിക്കുന്ന അരി ഊറ്റിയെടുത്ത് ചേര്‍ത്തു മൂന്ന് മിനിറ്റ് വഴറ്റുക.

പീസും, ഉണക്കമുന്തിരിയും ചേര്‍ത്ത് വീണ്ടും വഴറ്റുക.വഴന്നതിനു ശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിച്ച് അരി വേവിച്ച് എടുക്കുക.ശേഷം വറുത്തു വച്ചിരിക്കുന്ന പനീര്‍ ചേര്‍ത്ത് യോജിപ്പിച്ച് അഞ്ച് മിനിറ്റ് വേവിക്കുക. അതിനുശേഷം വിളമ്പുക.

Ads by Google
Monday 13 Aug 2018 02.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW