Friday, June 21, 2019 Last Updated 4 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.10 PM

മറ്റുള്ളവരെ സഹായിക്കാനുള്ള മനസാണ് എന്റെ പോസിറ്റീവ്- പാര്‍വ്വതിയുടെ വിശേഷങ്ങള്‍ ..

''നീരാളി എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി വെള്ളിത്തിരയിലെത്തുകയാണ് പാര്‍വ്വതി നായര്‍... ''
uploads/news/2018/08/240996/parvathiINW1360818a.jpg

ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ഈ സുന്ദരിയുടെ പിന്നാലെയാണിപ്പോള്‍ ആരാധകര്‍... സോഷ്യല്‍ മീഡിയയിലൂടെ തന്നെ തിരയുന്ന ആരാധകരോടൊന്നടങ്കം നന്ദി പറയുന്ന പാര്‍വ്വതി, അവര്‍ക്കായി കന്യകയിലൂടെ വിശേഷങ്ങള്‍ പങ്കിടുകയാണ്...

Personality


അഭിനേതാവായാലും വ്യക്തിയായാലും നല്ലൊരു വ്യക്തിത്വം സൂക്ഷിക്കുക, അതിലൂടെ മറ്റുള്ളവര്‍ നമ്മളെ ബഹുമാനിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്റെ വ്യക്തിത്വത്തില്‍ എനിക്ക് തന്നെ ഇഷ്ടമുള്ളതും ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങളുണ്ട്. കുട്ടിക്കാലം മുതലേയുള്ള പല സ്വഭാവങ്ങളും ശീലങ്ങളും ഇപ്പോഴും എന്റെ കൂടെയുണ്ട്.

അതില്‍ ഏറ്റവും പോസിറ്റീവായി എനിക്ക് തോന്നിയിട്ടുള്ളത് മറ്റുള്ളവരെ സഹായിക്കാനുള്ള മനസാണ്. എന്നോട് സഹായം ചോദിക്കുന്നവരോ, എന്റെ സഹായം വേണമെന്നോ തോന്നിപ്പിക്കുന്ന ജനുവിനായ വ്യക്തിയെ എല്ലാം മറന്ന് സഹായിക്കാന്‍ തോന്നാറുണ്ട്. സാമ്പത്തികമായിട്ടായാലും അല്ലെങ്കിലും ഞാന്‍ സഹായിച്ചിട്ടുണ്ട്.

uploads/news/2018/08/240996/parvathiINW1360818a1.jpg

സിനിമയില്‍ അവസരത്തിനായി കഷ്ടപ്പെട്ട പലര്‍ക്കും അവസരം നേടിക്കൊടുക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇന്‍ഡസ്ട്രിയിലേക്ക് വന്ന ശേഷം എന്നെ ഒരാളും സഹായിച്ചിട്ടില്ല. പക്ഷേ എനിക്ക് ചെയ്യാന്‍ പറ്റാത്ത സിനിമകളിലേക്ക് എന്റെ ഫ്രണ്ട്‌സിനെ ഞാന്‍ റഫര്‍ ചെയ്തിട്ടുണ്ട്.

മറ്റൊരാള്‍ വളരുന്നത് ഇഷ്ടമില്ലാത്തവരാണ് ഫിലിം ഇന്‍ഡസ്ട്രിയില്‍ ഭൂരിഭാഗവും. പക്ഷേ എന്റെ മനോഭാവം അതല്ല. സ്വാര്‍ത്ഥതയും, അസൂയയുമില്ലാതെ മുന്നോട്ട് പോകാന്‍ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. പെട്ടെന്ന് ദേഷ്യം വരുന്നതാണ് എന്റെ സ്വഭാവത്തില്‍ എനിക്ക് ഇഷ്ടമില്ലാത്തത്. മോശമായി എന്തെങ്കിലും കണ്ടാല്‍ പെട്ടെന്ന് ദേഷ്യപ്പെടും. പക്ഷേ ആ ദേഷ്യം പെട്ടെന്ന് പോവുകയും ചെയ്യും. അതിപ്പോള്‍ നിയന്ത്രിച്ചു കൊണ്ടിരിക്കുകയാണ്. ക്ഷമയും, നയപരമായ പെരുമാറ്റവും സിനിമയില്‍ അത്യാവശ്യമാണ്.

Projects


നീരാളിയെക്കുറിച്ച് തന്നെയാണ് ആദ്യം പറയാനുള്ളത്. വളരെ കംഫര്‍ട്ടബിളായി, ഫാസ്റ്റായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രമാണ് നീരാളി. പിന്നെ ലാലേട്ടനെ പോലൊരു ലെജന്‍ഡറി ആക്ടറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു എന്നതും ഭാഗ്യമാണ്. സത്യത്തില്‍ ആദ്യം എനിക്ക് പേടിയായിരുന്നു. പക്ഷേ അദ്ദേഹത്തോടൊപ്പം അഭിനയിച്ച് തുടങ്ങിയപ്പോള്‍ വളരെ കംഫര്‍ട്ടബിളായി മാറി. വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് എന്റേത്. നന്നായി ചെയ്യാനും കഴിഞ്ഞു.
uploads/news/2018/08/240996/parvathiINW1360818a5.jpg

നടി എന്ന നിലയില്‍ നീരാളി എന്ന സിനിമ എന്റെ കരിയറില്‍ വളരെ പ്രധാനപ്പെട്ടതാണ്. നീരാളി കഴിഞ്ഞാല്‍ മലയാളത്തില്‍ വേറെ ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. ചില സിനിമകളെ പറ്റി സംസാരിക്കുന്നുണ്ടെങ്കിലും, തീരുമാനമായിട്ടില്ല. ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നതും, ഇനി ചെയ്യാന്‍ പോകുന്നതും തമിഴ് സിനിമയാണ്.

ഈ കാലത്തിനുള്ളില്‍ ഒട്ടേറെ ഭാഷകളില്‍ വലിയ അഭിനേതാക്കള്‍ക്കൊപ്പവും സംവിധായകര്‍ക്കൊപ്പവും വര്‍ക്ക് ചെയ്യാന്‍ പറ്റിയത് എനിക്ക് കിട്ടിയ ഭാഗ്യമാണ്. ആ നേട്ടങ്ങളെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടു പോകാന്‍ എന്നെക്കൊണ്ടാവുന്ന പോലെ ശ്രമിക്കണം. സിനിമയും എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരും എന്റെ സ്വപ്നങ്ങള്‍ സ്വന്തമാക്കാന്‍ എനിക്കൊപ്പം ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷ.

Priorities


നടി എന്ന നിലയില്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് ഡെഡിക്കേഷനാണ്. ആത്മാര്‍ത്ഥതയും, താല്പര്യവും, ആത്മവീര്യവും, ക്ഷമയും ഒക്കെ ഒരു നടിയുടെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും അത്യാവശ്യമാണ്. അതുപോലെ തന്നെയാണ് കഠിനാധ്വാനവും തിരിച്ചറിവും. ഇവയ്‌ക്കെല്ലാം പ്രാധാന്യം കൊടുത്താല്‍ തീര്‍ച്ചയായും നമ്മുടെ സ്വപ്നങ്ങളെ സ്വന്തമാക്കാന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇതിന് പുറമേ ഹെല്‍ത്തി ഭക്ഷണവും ഹെല്‍ത്തി ലൈഫ് സ്‌റ്റൈലും വേണം. ഇതെല്ലാം ഒത്തിണങ്ങി വന്നാലേ വളര്‍ച്ചയുണ്ടാകൂ.
uploads/news/2018/08/240996/parvathiINW1360818a3.jpg

ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം എനിക്ക് കൃത്യമായ ധാരണയുണ്ടെങ്കിലും ഇതിലെല്ലാം ഞാന്‍ പെര്‍ഫക്റ്റാണ് എന്ന അഭിപ്രായം എനിക്കില്ല. എല്ലാ കാര്യത്തിലും ഞാന്‍ ഒരുപാട് ഇംപ്രൂവ് ചെയ്യാനുണ്ട്. നടി എന്ന നിലയില്‍ വളരുമ്പോഴും ജീവിതത്തില്‍ വീഴ്ചകള്‍ സംഭവിക്കുന്നവരും, ഒരുപാട് കുറവുകള്‍ ഉള്ളവരുമുണ്ട്.

അപ്പോള്‍ എല്ലാ തരത്തിലും മെച്ചപ്പെടണമെങ്കില്‍ ഒരുപാട് ശ്രദ്ധയോടെ എല്ലാ കാര്യങ്ങളിലും ഇംപ്രൂവ് ചെയ്യണം. ആ തിരിച്ചറിവും എനിക്കുണ്ട്. അതിനുള്ള ശ്രമം എപ്പോഴും നടത്തുന്നുമുണ്ട്.

Passions


പെയിന്റിംഗ്, ആക്ടിംഗ്, ട്രാവലിംഗ്, മോഡലിംഗ്, ഡിസൈനിംഗ് ഇതെല്ലാം എന്റെ പാഷനാണ്. ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളോടാണ് താല്പര്യം. പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കാനും പരീക്ഷിക്കാനും ഇഷ്ടമാണ്. ഓരോ കാര്യങ്ങളെക്കുറിച്ചും എപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാന്‍.
uploads/news/2018/08/240996/parvathiINW1360818a4.jpg

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് പെയിന്റിംഗായിരുന്നു മനസ് നിറയെ. വലിയൊരു പെയിന്ററാണെന്ന അവകാശവാദം ഒന്നുമില്ല. പക്ഷേ ഒരുപാട് അംഗീകാരങ്ങള്‍ പെയിന്റിംഗില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. എറ്റവും വലിയ പെയിന്റിംഗ് എന്ന ലോക റെക്കാര്‍ഡിന്റെ ഭാഗമാകാനും കഴിഞ്ഞിട്ടുണ്ട്. പെയിന്റിംഗ് എന്ന കല പ്രത്യേക മൂഡിലേക്ക് നമ്മളെ കൊണ്ടു പോകും.

പെയിന്റിംഗ് തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ മറ്റൊരു കാര്യത്തിലും ശ്രദ്ധിക്കാതെ അതില്‍ മാത്രം മുഴുകി ഇരിക്കും. അതിനുള്ള സമയം ഇപ്പോള്‍ ലഭിക്കാത്തതു കാരണമാണ് പെയിന്റിംഗ് ചെയ്യാത്തത്. വെറുമൊരു നേരമ്പോക്കായി എനിക്കതിനെ കാണാനാവില്ല. മോഡലിംഗും ആക്ടിംഗുമാണ് ഇപ്പോള്‍ മനസിലുള്ളത്. അക്കാര്യങ്ങള്‍ ഏറ്റവും നന്നായി ചെയ്യാനാണ് ശ്രമിക്കുന്നതും.

Prayers


ജീവിതത്തില്‍ എന്ത് ചെയ്താലും അതില്‍ വിജയിക്കണമെന്ന ആഗ്രഹമേ എനിക്കുണ്ടായിരുന്നുള്ളൂ. ഫാഷന്‍ ഡിസൈനര്‍ ആകണമെന്ന മോഹമായിരുന്നു കുട്ടിക്കാലത്ത്. പക്ഷേ അത്ര താല്പര്യമില്ലായിരുന്നെങ്കില്‍ കൂടി എന്‍ജിനീയറിംഗ് പഠിക്കേണ്ടി വന്നു. ആ സമയത്താണ് അഭിനയം തുടങ്ങിയത്. എന്‍ജിനിയറിംഗില്‍ താല്പര്യം കുറവായതുകൊണ്ട് മറ്റെന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചതിന്റെ ഫലമാണ് അഭിനയത്തിലെത്തിച്ചത്. യാദൃച്ഛികം എന്ന് പറയാം. പിന്നീട് അതിനോട് വല്ലാത്ത പാഷനായി. അങ്ങനെ ഇവിടെ വരെ എത്തി.
uploads/news/2018/08/240996/parvathiINW1360818a6.jpg

പല ഭാഷകളിലായി കുറേ നല്ല സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞു. നടി എന്ന നിലയില്‍ നല്ല സമയത്തിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. പുറത്ത് നിന്ന് നോക്കുന്ന ഒരാള്‍ക്ക് പാര്‍വ്വതി ഒരു സക്‌സസ്ഫുള്‍ ആക്ര്ടസായി തോന്നാം. പക്ഷേ നടിയെന്ന നിലയില്‍ വിലയിരുത്തുമ്പോള്‍ എനിക്ക് ഒരുപാട് മുന്നോട് പോകാനുണ്ട്. മെച്ചപ്പെടാനുണ്ട്. ശക്തമായതും മനസില്‍ ആഗ്രഹിക്കുന്നതുമായ ഒരുപാട് കഥാപാത്രങ്ങള്‍ ഇനിയും ചെയ്യാനിരിക്കുന്നതേയുള്ളൂ. വിജയത്തിന് അതിരുകളില്ല. മലയാളം കഴിഞ്ഞാല്‍ ബോളിവുഡ് അത് കഴിഞ്ഞാല്‍ ഹോളിവുഡ്.

അങ്ങനെ ഓരോ ഘട്ടങ്ങളാണുള്ളത്. നമ്മുടെ കഴിവിനനുസരിച്ച് ഓരോ ലെവലിലും എത്തിച്ചേരാന്‍ കഴിയും. ഒരു നടി എന്ന നിലയില്‍ എന്റെ കഴിവിനെ പൂര്‍ണമായും പ്രൂവ് ചെയ്യാന്‍ സാധിച്ചിട്ടില്ല എന്ന് തന്നെയാണ് വിശ്വാസം. അതിനായുള്ള അവസരങ്ങള്‍ ലഭിക്കണം എന്ന ആഗ്രഹവും പ്രാര്‍ത്ഥനയുമാണുള്ളത്. ഐ ആം സക്‌സസ്ഫുള്‍, ബട്ട് നോട്ട് യെറ്റ് ഫുള്ളി സക്‌സസ്ഫുള്‍, എന്നതാണ് സത്യം.

Ads by Google
Ads by Google
Loading...
TRENDING NOW