Thursday, September 20, 2018 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 11.21 AM

'പാര്‍ട്ടി ഗേള്‍' എന്ന വാക്കിന്റെ ശെരിയായ അര്‍ത്ഥം എന്താണെന്ന് തുറന്നു പറഞ്ഞൊരു ഹൈ ക്ലാസ് വേശ്യ

party girl

എസ്‌കോര്‍ട്ട് സര്‍വീസുകളുടെ പരസ്യത്തില്‍ കാണുന്ന 'പാര്‍ട്ടി ഗേള്‍' എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥ എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഒരു ഹൈക്ലാസ് മയക്കുമരുന്നിന് അടിമപ്പെടുന്നവരാണ് ഇത്തരം പാര്‍ട്ടി ഗേള്‍സ് എന്നാണ് വെളിപ്പെടുത്തല്‍. ഇത്തരക്കാരെ വളരെ കുറഞ്ഞ പൈസയ്ക്ക് മറ്റുള്ളവര്‍ക്ക് കാഴ്ചവെച്ച് വന്‍ പണംതട്ടുകയാണ് എസ്‌കോര്‍ട്ട് സര്‍വീസുകള്‍ ചെയ്യുന്നതെന്ന് യുവതി വെളിപ്പെടുത്തുന്നു.

ബലാത്സംഗം, പിടിച്ചുപറി, മര്‍ദ്ദനം എന്നിങ്ങനെ എല്ലാം ഒരു വേശ്യ അനുഭവിക്കേണ്ടി വരുന്ന ക്രൂരതകളാണ്. പലപ്പോഴും ഗര്‍ഭിണികള്‍പോലും ആകാറുണ്ട്. ഇത് അലസിപ്പിച്ച് വീണ്ടും പണത്തിനായി രംഗത്തിറങ്ങുന്നു. ബര്‍മിംഗംഹാം ഏജന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന ഹൈക്ലാസ് വേശ്യയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍ ഏജന്‍സിയിലെ ചിലര്‍ തെരുവുകളിലിറങ്ങിയുള്ള വേശ്യാവൃത്തി അവസാനിപ്പിച്ചു. മയക്കുമരുന്നാണ് ഇതിന് കാരണം.

വെബ്‌സൈറ്റ്, പരസ്യം എന്നിവയുടെ ഭാഗമായി എവിടെയെങ്കിലും പോയാല്‍ പാര്‍ട്ടി ഗേള്‍ എന്നാണ് തങ്ങളെ പരിചയപ്പെടുത്തുക. ഇത് കേള്‍ക്കുമ്പോഴേ തങ്ങള്‍ മദ്യപിക്കുന്നവരും വേശ്യകളുമാണെന്ന് പലരും കരുതുന്നു. തന്റെ ഏജന്‍സിയില്‍ നിരവദി അതിസുന്ദരികള്‍ ഉണ്ടായിരുന്നെന്നും ഇവരില്‍ പലരും അമിതമായി മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നെന്നും യുവതി വെളിപ്പെടുത്തി.

ഹെറോയിന്‍ ക്രാക്ക് തുടങ്ങിയ മാരക മയക്കുമരുന്നുകളാണ് ഇവരില്‍ പലരും ഉപയോഗിക്കുന്നത്. മയക്കുമരുന്ന് ഉപയോഗത്തിന് ശേഷം പലരും ശബ്ദത്തില്‍ സംസാരിക്കാറുണ്ട്. ഇത്തരത്തില്‍ മയക്കുമരുന്നിന്റെ പിടിയിലായവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിരവധി ആളുകളും എത്തുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഏജന്‍സി പുതിയ നിയമം നിലവില്‍ കൊണ്ടുവന്നിട്ടുണ്ട്. ക്ലൈന്റ്‌സ് വരുമ്പോള്‍ അവര്‍ക്കൊപ്പം മദ്യപിക്കാനോ മയക്കുമരുന്ന് ഉപയോഹഗിക്കാനോ പാര്‍ട്ടി ഗേളിന് വിലക്ക് ഏര്‍പ്പെടുത്തി.

തെരുവിലിറങ്ങി ഇഷ്ടപ്പെടാത്ത ഒരാള്‍ക്കൊപ്പം കാറില്‍ കയറി പോയി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് മരിക്കുന്നതിന് തുല്യമാണ്. തെരുവില്‍ കാണപ്പെടുന്ന വേശ്യകളുടെ മനോനിലയും ഇത്തരത്തില്‍ തന്നെയായിരിക്കും. ഇൗ ചിന്തകളില്‍ നിന്നും രക്ഷനേടാനായിട്ടാണ് അവര്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നത്. അതിനാല്‍ അത്തരത്തില്‍ തെരുവിലിറങ്ങാന്‍ പാര്‍ട്ടി ഗേള്‍സ് താത്പര്യപ്പെടില്ല. തന്റെ ക്ലൈന്റുമാരില്‍ 20 ശതമാനത്തോളം ആള്‍ക്കാരുമായി താന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. -യുവതി പറഞ്ഞു.

Ads by Google
Monday 13 Aug 2018 11.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW