Monday, September 10, 2018 Last Updated 1 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 10.38 AM

സോമനാഥ് ചാറ്റര്‍ജി: പുറത്തായി ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും പാര്‍ട്ടിയെ ഓര്‍ത്ത് വേദനിച്ചിരുന്ന കമ്യൂണിസ്റ്റ്

uploads/news/2018/08/240977/somnath-chatarjee2.jpg

മോഹങ്ങളില്‍നിന്നു മുക്തനാണു ഞാന്‍, എങ്കിലും, എന്റെ പാര്‍ട്ടിയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നേതൃത്വം ഇല്ലാത്തതിനാല്‍ നിരാശനാണ്. നിരാശയോടെയാകും ഞാന്‍ മരണത്തെ പൂകുക. പുറത്തായി ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും സിപിഎമ്മിന്റെ തകര്‍ച്ച എന്നും സോമനാഥ് ചാറ്റര്‍ജിക്ക് ദു:ഖമായിരുന്നു. പാര്‍ട്ടിയില്‍ നിന്നും പുറത്തായിട്ടും എന്നും മനസ്സ് ഇടത്തുകൂടി സഞ്ചരിച്ചിരുന്ന സോമനാഥ് ചാറ്റര്‍ജിയെ ഏറെ ദു:ഖിപ്പിക്കുന്നത് ബംഗാള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ സിപിഎമ്മിന്റെ തകര്‍ച്ചയാണ്.

പുറത്തായി ഒരു പതിറ്റാണ്ടു പിന്നിട്ടെങ്കിലും ബംഗാളിലെ പാര്‍ട്ടിയുടെ തകര്‍ച്ച എന്നും വേദനയായിരുന്നു. പാര്‍ട്ടിയിലേക്കു സോമനാഥിനെ മടക്കിക്കൊണ്ടുവരാന്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശ്രമം നടത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ ചേരാന്‍ പ്രത്യേക അപേക്ഷ നല്‍കണ വ്യവസ്ഥയില്‍ അദ്ദേഹം അതൃപ്തനാകുകയായിരുന്നു. അതിനുള്ള തെറ്റൊന്നും താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു സോമനാഥിന്റെ ഉറച്ച നിലപാട്. 2008 ജൂെലെയിലാണു സോമനാഥ് ചാറ്റര്‍ജിയെ പുറത്താക്കാന്‍ സി.പി.എം. പോളിറ്റ് ബ്യൂറോ തീരുമാനിച്ചത്.

ഇന്ത്യ അമേരിക്ക ആണവ കരാറില്‍ പ്രതിഷേധിച്ചു ലോക്‌സഭാ സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കാന്‍ അദ്ദേഹം വിസമ്മതിച്ചതാണു പാര്‍ട്ടിയില്‍നിന്നു പുറത്താകാന്‍ കാരണമായത്. അന്നു സി.പി.എമ്മിന് പാര്‍ലമെന്റില്‍ 10 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. രാജി ആവശ്യപ്പെട്ട് പലരും അദ്ദേഹത്തെ കണ്ടിരുന്നെങ്കിലും അദ്ദേഹം പാര്‍ട്ടി പറയുന്നത് കേള്‍ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പാര്‍ട്ടി അദ്ദേഹത്തെ തള്ളി

പാര്‍ട്ടി ജനങ്ങളുടെ കൂട്ടുകാരനാണെന്നായിരുന്നു ബംഗാളിലെ മുന്‍ നേതാക്കളായ ജ്യോതിബസുവും പ്രമോദ് ദാസ് ഗുപ്തുയും പഠിപ്പിച്ചത്. പ്രകാശ് കാരാട്ടിന്റെ കാലത്ത് നേതാക്കള്‍ക്കാണ് പ്രധാന്യം കിട്ടിയത്. അവര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാതിരുന്നതിന്റെ ഫലം ഇന്നനുഭവിക്കുന്നു. സാധാരണക്കാരന്‍ അവഗണിക്കപ്പെട്ടതാണ് പാര്‍ട്ടി ഇപ്പോള്‍ നേരിടുന്ന പ്രശ്‌നം. രണ്ടുദിവസം കൊണ്ടു പരിഹരിക്കാവുന്ന സിംഗൂര്‍ വിഷയം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ ബുദ്ധദേവ് ഭട്ടാചാര്യയോട് നിര്‍ദേശിച്ചിരുന്നെങ്കിലൂം അവഗണിച്ചത് ജനങ്ങളുടെ വിശ്വാസ തകര്‍ച്ചയ്ക്ക് കാരണമായെന്ന് അദ്ദേഹം വിലയിരുത്തിയിരുന്നു. കല്‍ക്കട്ട ഹൈക്കോടതിയില്‍ അഭിഭാഷനായിരിക്കേയാണു അദ്ദേഹം സി.പി.എമ്മില്‍ ചേര്‍ന്നത്.

Ads by Google
Monday 13 Aug 2018 10.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW