Friday, September 07, 2018 Last Updated 3 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 10.45 AM

ഹജ്ജിനെത്തിയ മലപ്പുറം സ്വദേശിനി മക്കയിൽ കുഴഞ്ഞു വീണ് മരിച്ചു

uploads/news/2018/08/240975/Gulf130818a.jpg

ജിദ്ദ : വിശുദ്ധ ഹജ്ജിനെത്തിയ മലപ്പുറം സ്വദേശിനി മക്കയിൽ കുഴഞ്ഞു വീണ് മരിച്ചു . മലപ്പുറം നിലമ്പൂർ സ്വദേശനി കലയൻതോട് സുബൈദ (55) യാണ് മരിച്ചത് . ഇവർ കേരള സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിലാണ് ഹജിന് എത്തിയത് .

നിലമ്പൂർ ജനതപ്പടിയിലെ ഫാർഗോ ടയേഴ്‌സ് ഉടമ കെ.ടി. ഖാദർ ഹാജിയുടെ ഭാര്യയാണ് സുബൈദ . ഭർത്താവിനൊപ്പമാണ് ഹജ്ജിനെത്തിയത് .

മകൻ ഉമ്മർ ഷിബിൻ, ഭാര്യ ജസീല, സഹോദരി ആബിദ എന്നിവർ ഇവരോടൊപ്പം കൂടെയുണ്ട്. മൃതദേഹം അൽനൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .നിയമ നടപടികൾ പൂർത്തീകരിച്ച്മൃതദേഹം മക്കയിൽ ഖബറടക്കും.

മറ്റു മക്കൾ: ഫെമിന, ഫസൽ റഹ്മാൻ, റഷീദ് അലി, മുഹ്‌സിന. മരുമക്കൾ: ഹസൻകോയ (പൂക്കോട്ടൂർ), ജസീന (പാണ്ടിക്കാട്), റഹീമ (കരുളായി), ലിനി (കണ്ണൂർ), ആസിഫ് (ചേന്ദമംഗല്ലൂർ).

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Monday 13 Aug 2018 10.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW