Thursday, November 08, 2018 Last Updated 1 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 10.35 AM

''ഇനി എനിക്ക് സമാധാനത്തോടെ ഉറങ്ങാം, അങ്ങ് മികച്ച സ്പീക്കറാകുമെന്ന് ഉറപ്പുണ്ട് '' അന്ന് മന്‍മോഹന്‍ പറഞ്ഞു: എന്നാല്‍, സ്പീക്കറായി അധികം വൈകാതെ സോമനാഥിന്റെ ഉറക്കം നഷ്ടമായി

uploads/news/2018/08/240973/somnath-chatarjee1.jpg

ഒന്നാം യു.പി.എ. സര്‍ക്കാര്‍ എന്ന വലിയ വെല്ലുവിളി ചൈനീസ് വന്‍മതില്‍ പോലെ മുന്നില്‍ നിന്നപ്പോള്‍ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ മനസില്‍ ഉയര്‍ന്നുവന്നത് സോമനാഥ് ചാറ്റര്‍ജിയുടെ പേരായിരുന്നു. തന്റെ ഗുരുവായ എന്‍.സി. ചാറ്റര്‍ജിയുടെ മകന്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മന്‍മോഹന്‍ പറഞ്ഞു...''ഇനി എനിക്ക് സമാധാനത്തോടെ ഉറങ്ങാം, അങ്ങ് മികച്ച സ്പീക്കറാകുമെന്ന് ഉറപ്പുണ്ട്''. ആ വിശ്വാസം പാഴായില്ല. എന്നാല്‍, സ്പീക്കറായി അധികം വൈകാതെ സോമനാഥിന്റെ ഉറക്കം നഷ്ടമായി.

2008 ജൂെലെയിലാണു സോമനാഥ് ചാറ്റര്‍ജിയെ പുറത്താക്കാന്‍ സി.പി.എം. പോളിറ്റ് ബ്യൂറോ തീരുമാനിച്ചത്. ഇന്ത്യ അമേരിക്ക ആണവ കരാറില്‍ പ്രതിഷേധിച്ചു ലോക്‌സഭാ സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കാന്‍ അദ്ദേഹം വിസമ്മതിച്ചതാണു പാര്‍ട്ടിയില്‍നിന്നു പുറത്താകാന്‍ കാരണമായത്. അന്നു സി.പി.എമ്മിന് പാര്‍ലമെന്റില്‍ 10 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. രാജി ആവശ്യപ്പെട്ട് പലരും അദ്ദേഹത്തെ കണ്ടു. എന്നാല്‍, ഒരു സഹപ്രവര്‍ത്തകന്റെ വാക്കുകള്‍ ഏറെ വേദനിപ്പിച്ചതായി അദ്ദേഹം പീന്നീട് കുറിച്ചു. ''നമ്മുടെ പാര്‍ട്ടി ഒരു കുടുംബമാണ്. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കണം''. അതായിരുന്നു അദ്ദേഹത്തിനു ലഭിച്ച പ്രധാന ഉപദേശം.

സി.പി.എമ്മില്‍ നിന്നു പുറത്തായിട്ട് ഒരു പതിറ്റാണ്ടു പിന്നിട്ടെങ്കിലും ബംഗാളിലെ പാര്‍ട്ടിയുടെ തകര്‍ച്ച എന്നും അദ്ദേഹത്തിനു വേദനയായിരുന്നു. പാര്‍ട്ടിയിലേക്കു സോമനാഥിനെ മടക്കിക്കൊണ്ടുവരാന്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശ്രമം നടത്തിയിരുന്നു. പാര്‍ട്ടിയില്‍ ചേരാന്‍ പ്രത്യേക അപേക്ഷ നല്‍കണം. അതിനുള്ള തെറ്റൊന്നും താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു സോമനാഥിന്റെ ഉറച്ച നിലപാട്. 2005 ല്‍ അദ്ദേഹം സുപ്രീംകോടതിയുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തി വിവാദത്തില്‍ തലയിട്ടിരുന്നു.

ജാര്‍ഖണ്ഡ് നിയമസഭയിലെ വിശ്വാസവോട്ടെടുപ്പുമായി ബന്ധപ്പെട്ട കോടതി വിധികള്‍ നിയമസഭയുടെ അധികാരത്തിന് മേലേയ്ക്കുള്ള കടന്നു കയറ്റമാണെന്ന് അദ്ദേഹം പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇക്കാര്യത്തില്‍ പ്രസിഡന്റിന്റെ ഇടപെടലിന്റെ സാധുത ചോദിക്കുകയും ചെയ്തു. ഈ പ്രസ്താവന ബിജെപി വിമര്‍ശിക്കുകയും സുപ്രീംകോടതിയെ പിന്തുണച്ച് രംഗത്ത് വരികയും ചെയ്തു. ശാന്തിനികേതന്‍ ശ്രീനികേതന്‍ വികസന വകുപ്പിന്റെ ചെയര്‍മാന്‍പദം പണം വഹിക്കുന്നതിനാല്‍ സ്പീക്കര്‍ സ്ഥാനം രാജിവെയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ഇതില്‍ നിന്നും ലാഭമുണ്ടാക്കുന്നില്ലെന്നും ആവശ്യം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വാദിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW