Thursday, February 14, 2019 Last Updated 53 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 08.34 AM

മുറിവോ ചതവോ ഇല്ലാത്തതിനാല്‍ സമ്മതത്തോടെയുള്ള ലൈംഗികത എന്ന് കോടതി ; 14 കാരിയെ പീഡിപ്പിച്ചയാളെ വെറുതേ വിട്ടു ; പ്രായപൂര്‍ത്തി വന്നില്ലെങ്കില്‍ പരസ്പര സമ്മതം അനുവദനീയമല്ലെന്ന് ഹൈക്കോടതി ; യുവാവ് ഇപ്പോള്‍ പ്രതി

uploads/news/2018/08/240964/peedanam.jpg

ജബല്‍പൂര്‍: ഇര പ്രായപൂര്‍ത്തിയായ ആളല്ലെങ്കില്‍ സമ്മതത്തോട് കൂടിയുള്ള ലൈംഗികത പോലും ബലാത്സംഗമായി കണക്കാക്കപ്പെടുമെന്ന് ഹൈക്കോടതി. ഒരു ബാല പീഡനക്കേസില്‍ മദ്ധ്യപ്രദേശ് ഹൈക്കോടതിയാണ് ഈ നിരീക്ഷണം നടത്തിയത്. കേസില്‍ സ്‌പെഷ്യല്‍ ജഡ്ജി സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചയാളുടെ കേസ് പരിഗണിക്കുമ്പോഴായിരുന്നു എംപി ഹൈക്കോടതിയുടെ നിരീക്ഷണം.

സൂരജ് പ്രസാദ് ദഹാരിയ എന്നയാള്‍ക്കെതിരേയായിരുന്നു പരാമര്‍ശം. 14 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്തു എന്ന കേസില്‍ ബലാത്സംഗം എന്ന ആരോപണം പെണ്‍കുട്ടിയുടെ അനുവാദത്തോടെ നടന്ന ലൈംഗീകത ആയിരുന്നു എന്നാണ് സ്‌പെഷ്യല്‍ ജഡ്ജി വിധിച്ചത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകളോ ചതവുകളോ പറ്റിയിട്ടില്ലെന്നും സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടി നിശബ്ദയായി എന്നതും പെണ്‍കുട്ടിയുടെ സമ്മതം ഉണ്ടായിരുന്നതിന്റെ സൂചനയാണെന്നായിരുന്നു സ്‌പെഷ്യല്‍ കോടതിയുടെ വിലയിരുത്തിയത്. പ്രതിയെ കുറ്റവിമുക്തനും ആക്കി.

എന്നാല്‍ ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. കേസില്‍ സെഷന്‍ക് കോടതിയുടെ വിധി ഹൈക്കോടതി മരവിപ്പിക്കുകയും ചെയ്തു. സ്‌കൂള്‍ അഡ്മിഷന്‍ റജിസ്റ്ററിലെ തെളിവുകളും റേഡിയോളജിക്കല്‍ പരിശോധനകളിലും കുട്ടിക്ക് സംഭവം നടക്കുമ്പോള്‍ 14 വയസ്സായിരുന്നെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇര പ്രായപൂര്‍ത്തിയാകാത്ത ആള്‍ എന്ന നിലയില്‍ സമ്മതത്തോടെയാണ് ലൈംഗികബന്ധം നടന്നതെങ്കില്‍ പോലും അതിനെ ബലാത്സംഗമായി തന്നെ കണക്കാക്കേണ്ടി വരുമെന്ന് കോടതി വിലയിരുത്തി. ഇതിനെ പരസ്പരസമ്മതത്തോടെയുള്ള ലൈംഗികതയായി കണക്കാക്കാന്‍ കഴിയില്ലെന്നായിരുന്നു വിലയിരുത്തല്‍.

Ads by Google
Monday 13 Aug 2018 08.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW