Wednesday, November 14, 2018 Last Updated 11 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 02.30 AM

മെഡിക്കല്‍-അനുബന്ധ കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തെ എം.ബി.ബി.എസ്‌ -ബി.ഡി.എസ്‌. ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ആന്‍ഡ്‌ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ്‌ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ശനിയാഴ്‌ച രാവിലെ 10 വരെ ഓണ്‍ലൈനായി ലഭിച്ച ഓപ്‌ഷനുകളുടെ അടിസ്‌ഥാനത്തിലാണു രണ്ടാം ഘട്ട അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. എം.ബി.ബി.എസ്‌/ ബി.ഡി.എസ്‌. കോഴ്‌സുകളില്‍ അഖിലേന്ത്യാ ക്വാട്ടയില്‍ പ്രവേശനം നേടിയിരിക്കുന്നവരുടേതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ലഭ്യമാക്കിയിട്ടുള്ള പട്ടികയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളെ രണ്ടാംഘട്ട അലോട്ട്‌മെന്റില്‍ പരിഗണിച്ചിട്ടില്ല. അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ്‌ മെമ്മോയുടെ പ്രിന്റൗട്ട്‌ നിര്‍ബന്ധമായും എടുക്കേണ്ടതാണ്‌.

Ads by Google
Monday 13 Aug 2018 02.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW