Wednesday, November 14, 2018 Last Updated 36 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 02.26 AM

"ബേട്ടാ, ഇന്ത്യ ഇന്ത്യക്കാര്‍ക്ക്‌ വിട്ടുകൊടുക്കൂ"

uploads/news/2018/08/240953/bft3.jpg

കാലത്തെ അതിജീവിക്കുന്ന പുസ്‌തകങ്ങളിലൂടെയും ശക്‌തമായ നിരീക്ഷണങ്ങളിലുടെയും ശ്രദ്ധേയനായ വി.എസ്‌. നയ്‌പാള്‍ ഏറ്റവുമൊടുവില്‍ ഇന്ത്യയിലെത്തിയത്‌ 2015 ജനുവരിയില്‍ ജയ്‌പൂര്‍ സാഹിത്യോല്‍സവത്തില്‍ പങ്കെടുക്കാനാണ്‌. അന്നു ലഭിച്ച സ്‌നേഹോഷ്‌മളമായ സ്വീകരണത്തില്‍ കണ്ണീരണിഞ്ഞ നയ്‌പാള്‍ ആദ്യ ഇന്ത്യാ സന്ദര്‍ശനത്തെപ്പറ്റി ദീര്‍ഘമായി സംസാരിക്കുകയും ചെയ്‌തു.
" പൂര്‍വികരുടെ ഭൂമിയെക്കുറിച്ചുള്ള കൗതുകം കൊണ്ടാണ്‌ ആദ്യം ഇന്ത്യയിലെത്തിയത്‌. എന്നാല്‍, ഇന്ത്യയെക്കുറിച്ച്‌ " ആന്‍ ഏരിയ ഓഫ്‌ ഡാര്‍ക്‌നെസ്‌", എ വൂണ്ടഡ്‌ സിവിലൈസേഷന്‍ എന്നീ പുസ്‌തകങ്ങള്‍ എഴുതിയതോടെ അമ്മ പറഞ്ഞു-ബേട്ടാ ഇന്ത്യ ഇന്ത്യക്കാര്‍ക്കു വിട്ടു കൊടുക്കുക. അമ്മയ്‌ക്ക്‌ അറിയാമായിരുന്ന ഏക ഹിന്ദിവാക്കായിരുന്നു ബേട്ടാ."-നയ്‌പാള്‍ പറഞ്ഞു.
നയ്‌പാളിന്റെ വാക്കുകള്‍ അന്നു കുറിച്ചെടുത്ത മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ ജീവിത സഖി നാദിറയായിരുന്നു. അവശത മൂലം വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.
എഴുതാന്‍ ഒന്നും ശേഷിക്കുന്നില്ലെന്ന ദുഃഖവുമായാണു ജീവിക്കുന്നതെന്നു വിതുമ്പലോടെ അദ്ദേഹം പറഞ്ഞൊപ്പിച്ചു. വിഖ്യാത സാഹിത്യകാരന്‍ ചാള്‍സ്‌ ഡിക്കന്‍സിനും ഇത്തരം പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഇരുണ്ട മേഖല എന്നു വിശേഷിപ്പിക്കാന്‍ കാരണമെന്താണെന്ന സുഹൃത്ത്‌ രാം ജത്‌മലാനിയുടെ ചോദ്യത്തിനു കണ്ണിറുക്കല്‍ മാത്രമായിരുന്നു നയ്‌പാളിന്റെ മറുപടി.
ജയ്‌പൂര്‍ സാഹിത്യോല്‍സവത്തില്‍ പങ്കെടുത്തവരില്‍ ഏറ്റവും കൈയടി കിട്ടിയത്‌ നയ്‌പാളിനായിരുന്നു. വിന്‍ഫ്രെ ഓപ്ര, അമിതാഭ്‌ ബച്ചന്‍ എന്നിവരുടെ പ്രഭാവത്തെ മറികടക്കാന്‍ നയ്‌പാളിനായി.

Ads by Google
Monday 13 Aug 2018 02.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW