Saturday, September 08, 2018 Last Updated 15 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 02.23 AM

പി.കൃഷ്‌ണന്‍ നമ്പൂതിരി; ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ പുറപ്പെടാ മേല്‍ശാന്തി

uploads/news/2018/08/240950/re5.jpg

മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ പുറപ്പെടാമേല്‍ശാന്തിയായി ചെട്ടികുളങ്ങര മേനാമ്പള്ളി ഇടക്കാട്ടില്ലം വിമുക്‌തഭടന്‍ പത്മനാഭന്‍ നമ്പൂതിരി-പരേതയായ ലളിതാ അന്തര്‍ജനം ദമ്പതികളുടെ മകന്‍ പി.കൃഷ്‌ണന്‍നമ്പൂതിരി(37) തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ ഉച്ചപൂജയ്‌ക്കു ശേഷം ക്ഷേത്രത്തിന്റെ കിഴക്കേനടയിലായിരുന്നു നറുക്കെടുപ്പ്‌. മൂന്നാം ക്ലാസുകാരി അഭിരാമിഅനൂപാണ്‌ നറുക്കെടുത്തത്‌. ക്ഷേത്ര തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണിക്കൃഷ്‌ണന്‍ നമ്പൂതിരി ശ്രീകോവിലില്‍ പൂജിച്ച കുംഭങ്ങളില്‍ നിന്നുമാണ്‌ നറുക്കെടുത്തത്‌. അഞ്ചാമത്തെ നറുക്കിലാണ്‌ കൃഷ്‌ണന്‍ നമ്പൂതിരിയുടെ പേര്‌ മേല്‍ശാന്തി സ്‌ഥാനത്തേക്ക്‌ ലഭിച്ചത്‌. നിലവില്‍ തിരുവല്ല ഗ്രൂപ്പിലെ കരുനാട്ടുകാവ്‌ സബ്‌ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ശ്രീമദ്‌ ദ്വാരക പുഷ്‌കര ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്‌. നിയുക്‌ത മേല്‍ശാന്തി ചിങ്ങം ഒന്നിന്‌ ചുമതലയേല്‍ക്കും. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ മരയ്‌ക്കാട്ടു മഠത്തില്‍ ശ്രീരംഗയാണ്‌ ഭാര്യ. മകന്‍ ഒന്നര വയസുകാരന്‍ കൃഷ്‌ണദേവ്‌.

Ads by Google
Monday 13 Aug 2018 02.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW