Wednesday, April 24, 2019 Last Updated 10 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 02.15 AM

പീഡനക്കേസില്‍ അഞ്ചു വര്‍ഷമായി ഒളില്‍ കഴിഞ്ഞ പ്രതിയെ തമിഴ്‌നാട്ടില്‍ നിന്നും പിടികൂടി

uploads/news/2018/08/240945/c5.jpg

മാന്നാര്‍: മാതാവിനെ വധിക്കുമെന്ന്‌ ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അഞ്ചു വര്‍ഷത്തിനു ശേഷം അറസ്‌റ്റു ചെയ്‌തു. കുരട്ടിക്കാട്‌ അജിതാ ഭവനത്തില്‍ ഗീവര്‍ഗീസി(സണ്ണി-48)നെയാണ്‌ സി.ഐ: ജോസ്‌മാത്യുവിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്‌. 2013 ല്‍ മാന്നാര്‍ സ്വദേശിയായ പത്താം ക്ലാസ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലാണ്‌ ഇയാളെ അറസ്‌റ്റു ചെയ്‌തത്‌. സംഭവത്തിന്‌ ശേഷം തമിഴ്‌നാട്ടിലേക്ക്‌ മുങ്ങിയ ഇയാള്‍ താറാവ്‌ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. താറാവ്‌ തീറ്റക്കാരുടെ വേഷത്തില്‍ എത്തിയാണ്‌ പോലീസ്‌ ഇയാളെ ചെങ്കോട്ടയില്‍ നിന്നും പിടികൂടിയത്‌.
സംഭവത്തെപ്പറ്റി പോലീസ്‌ പറയുന്നതിങ്ങനെ: 2013 ല്‍ ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാതാവിനെ കൊല്ലുമെന്ന്‌ പറഞ്ഞ്‌ ഭിഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോവുകയായിരുന്നു. വിവിധ തലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ജൂനിയര്‍ എസ്‌.ഐ: പ്രദീപ്‌, എ.എസ്‌.ഐ: ജോര്‍ജ്‌കുട്ടി, സി.പി.ഒമാരായ റിയാസ്‌, ശ്യാംകുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Ads by Google
Monday 13 Aug 2018 02.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW