Monday, August 13, 2018 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 01.54 AM

മോഹന്‍ലാലിനെതിരേ നിയമനടപടി തുടരും: ശോഭനാ ജോര്‍ജ്‌

uploads/news/2018/08/240914/sobhananlal130818a.jpg

ചേര്‍ത്തല: സ്വകാര്യ വസ്‌ത്രനിര്‍മാതാക്കളുടെ പരസ്യത്തില്‍ ചര്‍ക്കയുമായി എത്തിയ നടന്‍ മോഹന്‍ലാലിനെതിരേ നിയമനടപടി തുടരുമെന്നു ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്‌ വൈസ്‌ ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ്‌. ഖാദി ബോര്‍ഡ്‌ ഷോറൂം ഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍. വക്കീല്‍ നോട്ടീസ്‌ അയച്ചെങ്കിലും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണു കോടതിയെ സമീപിക്കുന്നത്‌.

ചര്‍ക്ക സ്വകാര്യ വസ്‌ത്രസ്‌ഥാപനത്തിന്റെ പ്രചരണത്തിനായി ഉപയോഗിച്ചതിനെതിരെയാണു പരാതി നല്‍കിയത്‌. ഖാദിയെന്നപേരിലെ വ്യാജ തുണിത്തരങ്ങളും വില്‍പ്പനശാലകളും ഖാദിവ്യവസായത്തിന്‌ ഭീഷണി ഉയര്‍ത്തുകയാണ്‌. ഖാദി മേഖലയില്‍ ജോലി ചെയ്യുന്ന സ്‌ത്രീകള്‍ക്ക്‌ പരിമിതമായ വരുമാനമാണ്‌ ലഭിക്കുന്നത്‌.

500 രൂപയെങ്കിലും ദിവസവേതനം ലഭിക്കുന്നതിനു നടപടി ആരംഭിച്ചു. അതിനിടെയാണ്‌, ഖാദിബോര്‍ഡിന്‌ ബുദ്ധിമുട്ട്‌ സൃഷ്‌ടിക്കുന്ന തരത്തില്‍ താരം സ്വകാര്യ കമ്പനിയുടെ പരസ്യത്തില്‍ എത്തിയതെന്നും ശോഭനാ ജോര്‍ജ്‌ പറഞ്ഞു. ആലപ്പുഴ പ്രോജക്‌ട്‌ ഓഫീസര്‍ എം.ജി ഗിരിജയും ഒപ്പമുണ്ടായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW