Friday, February 22, 2019 Last Updated 41 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 01.43 AM

വി.എസ്‌. നയ്‌പാള്‍ അന്തരിച്ചു

uploads/news/2018/08/240892/in1.jpg

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ വിഖ്യാത എഴുത്തുകാരനും നൊബേല്‍ സമ്മാനജേതാവുമായ വി.എസ്‌. നയ്‌പാള്‍ (85) അന്തരിച്ചു. ലണ്ടനിലെ വസതിയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം.
കൊളോണിയലിസം, മതം, രാഷ്‌ട്രീയം എന്നിവയെക്കുറിച്ചു വിമര്‍ശനാത്മകമായ പരാമര്‍ശങ്ങളിലൂടെ വിവാദങ്ങള്‍ സൃഷ്‌ടിച്ചവയാണു നയ്‌പാളിന്റെ കൃതികള്‍. 2001 ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ ലഭിച്ചു. 1971 ല്‍ " ഇന്‍ എ ഫ്രീ സ്‌റ്റേറ്റി"ന്‌ ബുക്കര്‍ പുരസ്‌കാരം നേടി. ഉത്തര്‍പ്രദേശില്‍ വേരുകളുള്ള ഇന്ത്യന്‍ ഉദ്യോഗസ്‌ഥന്റെ മകനായി 1932 ഓഗസ്‌റ്റ്‌ 17 നു കരീബിയന്‍ ദ്വീപ്‌ രാജ്യമായ ട്രിനിഡാഡിലാണു വിദ്യാധര്‍ സൂരജ്‌പ്രസാദ്‌ നയ്‌പാള്‍ ജനിച്ചത്‌. ഓക്‌സ്‌ഫോര്‍ഡ്‌ സര്‍വകലാശാലയില്‍നിന്നു സ്‌കോളള്‍ഷിപ്പ്‌ ലഭിച്ചതിനെത്തുടര്‍ന്നു 18-ാം വയസില്‍ ബ്രിട്ടനിലേക്കു പോയി. പിന്നീടു കൂടുതല്‍ കാലവും അവിടെയാണു ജീവിച്ചത്‌.
നോവലുകളും യാത്രാവിവരണങ്ങളുമടക്കം മുപ്പതോളം കൃതികര്‍ രചിച്ചു. വ്യവസ്‌ഥാപിത മത, രാഷ്‌ട്രീയ സംവിധാനങ്ങള്‍ക്കെതിരേയുള്ള രൂക്ഷ വിമര്‍ശനങ്ങളിലൂടെ ശ്രദ്ധേയമാണ്‌ അദ്ദേഹത്തിന്റെ രചനകള്‍. ആദ്യ കൃതി ദി മിസ്‌റ്റിക്‌ മാസര്‍ 1951 ല്‍ പുറത്തിറങ്ങി. ഏറ്റവും ശ്രദ്ധേയമായ എ ഹൗസ്‌ ഫോര്‍ മിസ്‌റ്റര്‍ ബിശ്വാസ്‌ (1961) പിതാവിന്റെ ജീവിതത്തെ അടിസ്‌ഥാനപ്പെടുത്തിയുള്ളതാണ്‌. ഇസ്ലാമിക മൗലികവാദവുമായി ബന്ധപ്പെട്ടതാണ്‌ അദ്ദേഹത്തിന്റെ ചില രചനകള്‍.
കോളനിവല്‍ക്കരണം മറ്റുരാജ്യങ്ങളില്‍ സൃഷ്‌ടിച്ച ദുരിതങ്ങളും അദ്ദേഹം തുറന്നുകാട്ടി. ഗറില്ലാസ്‌, എ ബെന്‍ഡ്‌ ഇന്‍ ദ റിവര്‍, എ വേ ഇന്‍ദ വേള്‍ഡ്‌, ദ മിമിക്‌ മെന്‍, ദ എനിഗ്മ ഓഫ്‌ അറൈവല്‍, ഹാഫ്‌ എ ലൈഫ്‌, എമങ്‌ ദ ബിലിവേഴ്‌സ്‌, ബിയോണ്ട്‌ ബിലീഫ്‌ തുടങ്ങിയവയാണു പ്രമുഖ കൃതികള്‍. പട്രീഷ്യ ആന്‍ ഹാലെയാണ്‌ ആദ്യ ഭാര്യ. അവരുടെ മരണശേഷം പാക്‌ മാധ്യമപ്രവര്‍ത്തകയായ നദീറ ഖന്നം ആല്‍വിയെ വിവാഹം കഴിച്ചു.

Ads by Google
Monday 13 Aug 2018 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW