Friday, September 14, 2018 Last Updated 13 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 01.43 AM

പാര്‍ക്കര്‍ സോളാര്‍ പ്രോബ്‌ വിക്ഷേപിച്ചു

uploads/news/2018/08/240891/in4.jpg

വാഷിങ്‌ടണ്‍: സൂര്യനെ 'തൊടുക' എന്ന ലക്ഷ്യത്തോടെ നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്‌ ബഹിരാകാശ പേടകം ഭ്രമണപഥത്തിലേക്ക്‌. ഫ്‌ളോറിഡയിലെ കേപ്‌ കനാവറല്‍ സ്‌പേസ്‌ സ്‌റ്റേഷനില്‍നിന്നു യുണൈറ്റഡ്‌ ലോഞ്ച്‌ അലൈന്‍സ്‌ ഡെല്‍റ്റ ഫോര്‍ ഹെവി റോക്കറ്റ്‌ പാര്‍ക്കറുമായി കുതിച്ചുയര്‍ന്നതു ശാസ്‌ത്ര ലോകം വര്‍ധിച്ച നെഞ്ചിടിപ്പോടെയാണു വീക്ഷിച്ചത്‌. പാര്‍ക്കറിന്റെ ഏഴു വര്‍ഷം നീണ്ടുനല്‍ക്കുന്ന ദൗത്യത്തിലൂടെ നക്ഷത്രങ്ങള്‍ പ്രകാശിക്കുന്നതിന്റെ രഹസ്യങ്ങളും അവിടുത്തെ വ്യത്യസ്‌തമായ കാലാവസ്‌ഥയെക്കുറിച്ചും പുറത്തുകൊണ്ടുവരാനാകുമെന്നാണു പ്രതീക്ഷ. മണിക്കൂറില്‍ 6.9 ലക്ഷം കിലോ മീറ്ററാണ്‌ പേടകത്തിന്റെ വേഗം. ഈ ദൗത്യം വിജയിച്ചാല്‍ സൂര്യന്റെ ഏറ്റവും അടുത്തെത്തുന്ന ആദ്യത്തെ മനുഷ്യനിര്‍മിത വസ്‌തുവെന്ന നേട്ടം പാര്‍ക്കര്‍ സോളര്‍ പ്രോബ്‌ സ്വന്തമാക്കും. 1976 ല്‍ വിക്ഷേപിച്ച ഹീലിയോസ്‌ 2 വിന്റെ റെക്കോഡാണ്‌ പാര്‍ക്കര്‍ തകര്‍ക്കാനിരിക്കുന്നത്‌. ഒരു കാറിന്റെ മാത്രം വലുപ്പമുള്ള വലിപ്പമുള്ള പാര്‍ക്കര്‍ സോളാര്‍ പ്രോബ്‌ സൂര്യന്റെ പ്രകാശ മണ്ഡലമായ കൊറോണയിലേക്കു നേരിട്ടെത്തും.
കൊറോണയില്‍ ഭ്രമണം നടത്തുന്ന പേടകം 24 തവണ സൂര്യനെ വലംവയ്‌ക്കും. പാര്‍ക്കറിലൂടെ സൗരവാതത്തിന്റെ ഉദ്‌ഭവത്തെപ്പറ്റിയും നക്ഷത്രങ്ങളെക്കുറിച്ചുള്ള സംശയങ്ങളും പരിഹരിക്കാനാകുമെന്ന ഉറപ്പിലാണ്‌ ശാസ്‌ത്രജ്‌ഞര്‍.

Ads by Google
Monday 13 Aug 2018 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW