Monday, November 19, 2018 Last Updated 1 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 01.43 AM

33 സംവരണ സീറ്റുകള്‍ കിട്ടി; ഇമ്രാന്‌ ഇനിയും വേണം 14

uploads/news/2018/08/240890/in3.jpg

ഇസ്ലാമാബാദ്‌: ദേശീയ അസംബ്ലിയില്‍ സ്‌ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമായി സംവരണം ചെയ്‌തിരിക്കുന്ന 33 സീറ്റുകള്‍ പാക്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ഇമ്രാന്‍ ഖാന്റെ പാകിസ്‌താന്‍ തെഹ്‌രീകെ ഇന്‍സാഫിന്‌ (പി.ടി.ഐ) അനുവദിച്ചു.
ഇതോടെ 158 സീറ്റിലെത്തിയ ഇമ്രാന്‌ 342 അംഗ ദേശീയ അസംബ്ലിയില്‍ കേവലഭൂരിപക്ഷത്തിന്‌ 14 പേരുടെ പിന്തുണ കൂടി വേണം.
ചെറു പാര്‍ട്ടികളെ ഒപ്പം കൂട്ടി ഭൂരിപക്ഷ പിന്തുണ നേടിയെന്ന്‌ അവകാശപ്പെടുമ്പോഴും ഇമ്രാന്‍ ജയിച്ച അഞ്ചു സീറ്റില്‍ നാലെണ്ണം ഒഴിയേണ്ടിവരുന്നതും അതില്‍ ഉപതെരഞ്ഞെടുപ്പു നടക്കുന്നതും പി.ടി.ഐക്കു വെല്ലുവിളിയാകും.
ദേശീയ അസംബ്ലിയിലെ 272 സീറ്റിലേക്കു നേരിട്ടാണു തെരഞ്ഞെടുപ്പ്‌. സ്‌ത്രീകള്‍ക്കായി നീക്കിവച്ച 60, ന്യൂനപക്ഷങ്ങള്‍ക്കായുള്ള 10 സീറ്റുകള്‍ നേരിട്ടുള്ള തെരഞ്ഞെടുപ്പില്‍ കുറഞ്ഞത്‌ അഞ്ചു ശതമാനം വോട്ട്‌ നേടിയ പാര്‍ട്ടികള്‍ക്ക്‌ ആനുപാതിക പ്രാതിനിധ്യ രീതിയില്‍ വിഭജിച്ചു നല്‍കുകയുമാണ്‌ പാകിസ്‌താനിലെ തെരഞ്ഞെടുപ്പു രീതി.
സ്‌ത്രീ സീറ്റില്‍ 28 എണ്ണവും ന്യൂനപക്ഷ സീറ്റില്‍ അഞ്ചെണ്ണവുമാണ്‌ പി.ടി.ഐക്കു ലഭിച്ചത്‌. 18-നു പ്രധാനമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യാനുള്ള തയാറെടുപ്പിലാണ്‌ ഇമ്രാന്‍.

Ads by Google
Monday 13 Aug 2018 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW