Wednesday, January 23, 2019 Last Updated 5 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 01.43 AM

സൂര്യനെ 'തൊടും' 61 ലക്ഷം കിലോമീറ്റര്‍ അകലെനിന്ന്‌

uploads/news/2018/08/240889/in2.jpg

നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്‌ സൂര്യനെ തൊടുക 61.1 ലക്ഷം കിലോമീറ്റര്‍ അകലെനിന്ന്‌. അപ്പോള്‍ പേടകത്തിന്റെ വേഗം മണിക്കൂറില്‍ 1,07,826 കിലോമീറ്റര്‍ വേഗത്തിലായിരിക്കും. ഭൂമിയുടെ ചുറ്റളവ്‌ 40,075 കിലോമീറ്റര്‍ മാത്രം. അതായത്‌ അരമണിക്കൂര്‍ താഴെ സമയം കൊണ്ട്‌ പേടകം ഭൂമിയെ ഒന്നു വലംചുറ്റാനുള്ള വേഗം പേടകത്തിനുണ്ടാകും.
നിരവധി വെല്ലുവിളികള്‍ അതിജീവിച്ചാണു നാസ പേടകം രൂപകല്‍പന ചെയ്‌തത്‌. ചൊവ്വ ലക്ഷ്യമിട്ട്‌ തയാറാക്കുന്ന റോക്കറ്റുകളേക്കാള്‍ 55 ഇരട്ടി ഊര്‍ജമാണു പാര്‍ക്കര്‍ സോളാര്‍ പ്രോബിനു വേണ്ടത്‌. ലോകത്തിലെ ഏറ്റവും ശക്‌തിയേറിയ റോക്കറ്റുകളിലൊന്നായി കരുതുന്ന ഡെല്‍റ്റ 4 ഹെവിയിലാണു പാര്‍ക്കര്‍ സോളാര്‍ പ്രോബ്‌ കുതിച്ചുയര്‍ന്നത്‌.
സൂര്യനെ ലക്ഷ്യമിട്ട്‌ സൗരയൂഥത്തിലൂടെ പായണമെങ്കില്‍ മണിക്കൂറില്‍ 53,000 കിലോമീറ്ററിലേറെ വേഗം ആവശ്യമുണ്ട്‌. ശുക്രന്റെ അടുത്തെത്തുമ്പോള്‍ വേഗമൊന്നു കുറയ്‌ക്കണം. അതായിരുന്നു മറ്റൊരു വെല്ലുവിളി. ശുക്രനെ മറികടക്കുമ്പോള്‍ സൂര്യന്റെ ഗുരുത്വാകര്‍ഷണ ശക്‌തി അനുകൂല ഘടകമാക്കാന്‍ പേടകത്തിനാകും. അതുവഴി വേഗം കൂട്ടാനും. സൂര്യനടുത്തെത്തിയാല്‍ റെക്കോഡുകളാണു പാര്‍ക്കര്‍ സോളാര്‍ പ്രോബിനെ കാത്തിരിക്കുന്നത്‌. മനുഷ്യ നിര്‍മിത പേടകം ഏറ്റവും സൂര്യനടുത്തെത്തുന്നെന്നതാണു വലിയ പ്രത്യേകത. സൂര്യനില്‍നിന്നുള്ള ഊര്‍ജത്തെയും താപത്തെയും നേരിടാനുള്ള കരുത്ത്‌ പിന്നെ പരീക്ഷിക്കപ്പെടും. സൗരക്കാറ്റിനെ അതിവേഗത്തില്‍ പായുന്നതിനിടെയും വൈറ്റ്‌ ലൈറ്റ്‌ ഇമേജര്‍- വിസ്‌പര്‍ പരിശോധിക്കും. എട്ട്‌ അടി ചുറ്റളവും 4.5 ഇഞ്ച്‌ കടുപ്പവുമുള്ള സെറാമിക്‌ കോട്ടഡ്‌ പുറംചട്ടയാകും ചൂടിനെ നേരിടുക. അടുത്ത മാസം 28 നു തന്നെ ശുക്രനു സമീപം പാര്‍ക്കര്‍ സോളാര്‍ പ്രോബ്‌ എത്തും.
സൂര്യനെക്കുറിച്ചുള്ള പഠനം നക്ഷത്രങ്ങളുടെ സവിശേഷത അറിയാനുള്ള ശാസ്‌ത്രജ്‌ഞരുടെ ശ്രമംകൂടിയാണ്‌. നക്ഷത്ര രഹസ്യത്തിനായുള്ള അന്വേഷണം ഊര്‍ജം സംബന്ധിച്ച ഗവേഷണങ്ങള്‍ക്കും കരുത്താകും.

Ads by Google
Monday 13 Aug 2018 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW