Thursday, September 13, 2018 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 04.14 PM

ആഴ്സണലിന് അരങ്ങേറ്റം ഗംഭീരമാക്കണം സിറ്റിക്കും ; മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണല്‍ പോരാട്ടം ഇന്ന്

English premier league

ലണ്ടണ്‍: പുതിയ അഴ്‌സണല്‍ പരിശീലകന്‍ ഉനെ എമറിക്ക് ഇന്ന് അഗ്നി പരീക്ഷ.പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന്റെ അരങ്ങേറ്റ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് എതിരാളികള്‍. ഇനി ഇങ്ങനെയൊരു മത്സരം ഉണ്ടാകാന്‍ സാധ്യതയില്ല. ആഴ്‌സണലിന് ഏറ്റവും പ്രയാസകരവും നിര്‍ണായകവുമായ മത്സരം ആരാധകര്‍ ഏറെ പ്രതീക്ഷിച്ചിരിക്കുകയാണ്.

ആഴ്‌സണലിനെ പോലെതന്നെ മാഞ്ചസ്റ്റര്‍ സിറ്റിക്കും നിര്‍ണായകമായ മത്സരമാണ് ഇന്ന് എമിറേറ്റ് സ്‌റ്റേഡിയത്തില്‍ അരങ്ങേറുക ഹോം ഗ്രൗണ്ടായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നതെന്നത് ആഴ്‌സണലിന് ആശ്വാസത്തിന് വഴിയുണ്ട്.

ആഴ്‌സണല്‍ നിരയില്‍ പരിക്കിന്റെ പിടിയിലായ നാച്ചോ മോന്റിയാല്‍, കോലാസിനാച്ച് എന്നവര്‍ ഇന്ന് കളിച്ചേക്കില്ല,പകരം റംസിയെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ലെഫ്റ്റ് ബാക്കാ പൊസിഷനില്‍ കളിക്കാന്‍ പുതിയൊരാളേ കണ്ടെത്തുകയെന്നതും ഉനൈ എമറിയെ സംബന്ധിച്ച് ശ്രമകരമായ ദൗത്യമാണ്. സിറ്റി നിരയിലേക്ക് മെന്‍ഡി തിരിച്ചെത്തും. പരിക്കിന്റെ പിടിയിലായ മെന്‍ഡിക്കു പുറമെ റിയാസ് മഹ്‌റസും സിറ്റിക്കുവേണ്ടി അരങ്ങേറിയേക്കും

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW