Thursday, November 15, 2018 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 04.10 PM

പതഞ്ജലി എം.ഡിയുടെ പേരിലില്‍ വ്യജ ഫേസ്ബുക് പ്രോഫൈല്‍ നിര്‍മിച്ചയാള്‍ പോലീസ് വലയില്‍

Patanjali

നോയിഡ: വിവാദ നായകന്‍ ബാബ രാം ദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പിന്റെ മാനേജിങ്ങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയുടെ പേരില്‍ വ്യജ ഫേസേബുക്ക് അക്കൗണ്ട് നിര്‍മിച്ചുപയോഗിച്ചിരുന്ന യുവാവ് അറസ്റ്റില്‍. സഹാരണ്‍പൂര്‍ ചില്‍ഖാന സ്വദേശി മുഹമ്മദ് സിഷാനെയാണു നോയിഡ പോലീസ് അറസ്റ്റു ചെയ്തത്.

ആചാര്യ ബാലകൃഷ്ണയുടെ പേരില്‍ വ്യജ അക്കൗണ്ട് സൃഷ്ടിക്കുകും ആശ്ലില സന്ദേശങ്ങള്‍ പ്രചരിപ്പികുകയും ചെയ്തതിന് ആഗസ്റ്റ് നാലിനാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതുമുത്ല്‍ സിഷാന്‍ പോലിസ് നിരീക്ഷണത്തിലായിരുന്നുവെന്നും എന്നാല്‍ അറസ്റ്റുചെയ്യാന്‍ കുറച്ചു കാത്തിരുന്നെന്നും സ്‌റ്റേഷന്‍ ഹൗസ് പോലീസ് ഓഫിസര്‍ മനീഷ് കുമാര്‍ സക്‌സേന പറഞ്ഞു

ഐ.പി.സി 419, 420, 500 വകുപ്പുകള്‍ പ്രകാരവും ഐ.ടി ആക്ട് 66ഡി പ്രകാരവും കേസ് എടുത്തിട്ടുണ്ട് സിഷാന്റെ പക്കല്‍ നിന്നും മോബൈല്‍ഫോണും സിം കാര്‍ഡുകളും പോലീസ് പിടിച്ചെടുത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW